കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക്ക് ദിനം 2020: പ്രതിരോധ ശക്തി വിളിച്ചോതി രാജ്പഥിലെ സൈനിക പരേഡ്, ചടങ്ങുകള്‍ അവസാനിച്ചു

Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ‌ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായ ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും രാജ്യത്ത് ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ പുരോഗമിക്കുന്നത്.

Newest First Oldest First
11:32 AM, 26 Jan

രാജ്പഥിലെ പരേഡ് വീക്ഷിക്കുന്ന കേന്ദ്ര മന്ത്രിമരായ എസ് ജയശങ്കര്‍, രമേശ് പൊഖ്രിയാല്‍, താരാചന്ദ് ഗെഹ്ലോട്ട് തുടങ്ങിയവര്‍
11:30 AM, 26 Jan

രാജ്പഥില്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ പൂര്‍ത്തിയായി. വിശിഷ്ടാതിഥികള്‍ മടങ്ങുന്നു.
11:29 AM, 26 Jan

വ്യോമാഭ്യാസ പ്രകടനങ്ങള്‍ പൂര്‍ത്തിയായി
11:28 AM, 26 Jan

എയര്‍ ക്രാഫ്റ്റുകളുടെ അഭ്യാസ പ്രകടനം
11:26 AM, 26 Jan

ഇന്ത്യന്‍ പ്രതിരോധ രംഗത്തിന്‍റെ കരുത്ത് വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്
11:20 AM, 26 Jan

ചിന്നൂക്ക് ഹെലിക്കോപ്ടറുകള്‍ രാജ്പഥിലൂടെ കടന്നു പോകുന്നു. ആദ്യമായാണ് ഈ വിഭാഗത്തില്‍ നിന്നുള്ള ഹെലിക്കോപ്ടറുകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ ഭാഗമാവുന്നത്
11:18 AM, 26 Jan

രാജ്പഥില്‍ വായുസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ ആരംഭിച്ചു
11:18 AM, 26 Jan

ഡെയര്‍ ഡെവിള്‍സ് മോട്ടോര്‍ ബൈക്ക് അഭ്യാസ പ്രകടനത്തില്‍ നിന്ന്
11:14 AM, 26 Jan

ബിഎസ്എഫ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിന്‍റെ സല്യൂട്ട് രാഷ്ട്രപതി സ്വീകരിക്കുന്നു.
11:09 AM, 26 Jan

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപരിപാടികള്‍ രാജ്പഥില്‍ നടക്കുന്നു.
11:04 AM, 26 Jan

രാജ്പഥിലെ ആഘോഷ പരിപാടികള്‍ അവസാന ഘട്ടത്തിലേക്ക്.
10:58 AM, 26 Jan

വിവിധ മന്ത്രാലയങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ രാജ്പഥിലൂടെ കടന്ന് പോകുന്നു
10:54 AM, 26 Jan

സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളുടെ പ്രദര്‍ശനം പൂര്‍ത്തിയായി
10:48 AM, 26 Jan

വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങല്‍ രാജ്പഥിലൂടെ കടന്ന് പോകുന്നു.
10:47 AM, 26 Jan

പാരിസ്ഥിതിക വൈവിദ്ധ്യങ്ങള്‍ മുഖ്യവിഷയമാക്കി മേഘാലയുടെ നിശ്ചല ദൃശ്യം.
10:41 AM, 26 Jan

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉള്‍പ്പടേയുള്ളവരും രാജ്പഥില്‍ ചടങ്ങുകള്‍ വീക്ഷിക്കുന്നു.
10:39 AM, 26 Jan

സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളുടെ പ്രദര്‍ശനം രാജ്പഥില്‍ ആരംഭിച്ചു.
10:38 AM, 26 Jan

ദിലിയില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നത് കനത്ത സുരക്ഷയില്‍.
10:36 AM, 26 Jan

രാജ്പഥില്‍ പരേഡ് പുരോഗമിക്കുന്നു.
10:32 AM, 26 Jan

സിഐഎസ്എഫിന്‍റെ പരേഡ് രാജ്പഥിലൂടെ കടന്ന് പോകുന്നു. പിന്നാലെ ദില്ലി പോലീസ് സംഘം
10:28 AM, 26 Jan

അര്‍ധ സൈനിക വിഭാഗങ്ങളുടെ പരേഡ് രാജ്പഥില്‍ ആരംഭിച്ചു.
10:28 AM, 26 Jan

കരസേനയുടെ സിഗ്നല്‍ കോറിനെ നയിക്കുന്നത് ക്യാപ്റ്റന്‍ ടാനിയ ഷേര്‍ഗില്‍. ചരിത്രത്തിൽ ആദ്യമായാണു കരസേനയിൽ പുരുഷൻമാർ മാത്രം ഉൾപ്പെട്ട സംഘത്തെ വനിതാ ഓഫിസർ നയിക്കുന്നത്
10:27 AM, 26 Jan

ആന്‍റി സാറ്റ് ലൈറ്റ് ഡിഫന്‍സ് സിസ്റ്റം പരേഡില്‍ പ്രദര്‍ശിപ്പിക്കുന്നു.
10:26 AM, 26 Jan

നിശ്ചല ദൃശ്യത്തില്‍ വായുസേന പ്രദര്‍ശിപ്പിക്കുന്നത് ആകാശ് മിസൈലുകളും റാഫേല്‍ യുദ്ധവിമാനവും
10:23 AM, 26 Jan

നിശ്ചല ദൃശ്യങ്ങളില്‍ ആദ്യം എത്തുന്നത് നാവിക സേനയുടേത്.
10:22 AM, 26 Jan

മലയാളിയായ വില്‍സണ്‍ ജോണ്‍സണാണ് നാവിക സേനയുടെ ബാന്‍റ് സംഘത്തെ നയിക്കുന്നത്.
10:21 AM, 26 Jan

വിവിധ സംസ്ഥാനങ്ങളുടേയും മന്ത്രാലയങ്ങളുടേയും നിശ്ചല ദൃശ്യങ്ങള്‍ രാജ്പഥിലൂടെ കടന്നു പോകുന്നു.
10:19 AM, 26 Jan

16 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കാണ് ഇത്തവ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല
10:17 AM, 26 Jan

പരേഡില്‍ അണിനിരന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ യുദ്ധ ടാങ്കായ ടി 90 ഭീഷ്മ
10:16 AM, 26 Jan

വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് രാജ്പഥില്‍ എത്തുന്നു
READ MORE

 rajpads
English summary
republic-day-2020 Multi-layered Security Cover in Delhi for Republic Day Celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X