കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌; റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ ചുരുക്കും; പരേഡിന്റെ ദൈര്‍ഘ്യം കുറക്കും

Google Oneindia Malayalam News

ന്യൂഡല്‍ഹി: കൊവിഡിന്റ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്‌ ദിന പരേഡിന്റെ ദൈര്‍ഘ്യം കുറക്കും. കള്‍ച്ചറല്‍ ആഘോഷങ്ങളും കുറഞ്ഞ രീതിയില്‍ മാത്രമേ സംഘടിപ്പിക്കു. ജനുവരി 26ന്‌ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ കാണാന്‍ രജ്‌പുത്തിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും കുറവ്‌ വരുത്തിയിട്ടുണ്ട്‌.

സാധരണ വിജയ്‌ ചൗക്കില്‍ നിന്നും ആരംഭിച്ച്‌ റഡ്‌ഫോര്‍ട്ടില്‍ അവസാനിക്കുന്ന റിപ്പബ്ലിക്‌ ദിന പരേഡ്‌ ഇത്തവണ നാഷ്‌ണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കാനാണ്‌ തിരുമാനം. സാധാരണ 8.2 കിലോമീറ്റര്‍ നടത്തുന്ന പരേഡ്‌ 3.3 കിലോമീറ്ററില്‍ ഇത്തവണ അവസാനിക്കും.

republic day

25000പേര്‍ക്കു മാത്രമേ റിപ്പബ്ലിക്‌ ദിന പരേഡ്‌ കാണാന്‍ ഇത്തവണ അനുമതിയുള്ളു. സാധാരണ 1.3 ലക്ഷം കാണികള്‍ക്കാണ്‌ അവസരം കൊടുക്കാറുള്ളത്‌. 60 വയസില്‍ മേലെ പ്രായമായവര്‍ക്കും 15 വയസിനു താഴെ പ്രായം കുറഞ്ഞവര്‍ക്കും സന്ദര്‍ശനാനുമതി ലഭിക്കില്ല.

Recommended Video

cmsvideo
covishield vaccine price in India

അതേ സമയം 55 വര്‍ഷത്തിനുശേഷം ആദ്യമായാകും മുഖ്യാതിഥിയില്ലാതെ റിപ്പബ്ലിക്‌ ദിനം ഇന്ത്യ ആഘോഷിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം രണ്ടാമതും അടച്ചതിനാല്‍ വരാനാവില്ലെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ മുഖ്യാതിഥിയുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥയായത്‌. ഒരാള്‍ പിന്‍മാറിയതിന്‌ ശേഷം മറ്റൊരു വിദേശ നേതാവിനെ, അതും കൊവിഡ്‌ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന വേളയില്‍ ക്ഷണിക്കുന്നത്‌ അഭംഗിയാവുമെന്നാണ്‌ ഉന്നതവൃത്തങ്ങള്‍ പറയുന്നത്‌. ഇത്തവണത്തെ റിപ്പബ്ലിക്‌ ദിനത്തിന്‌ കേരളത്തിന്റെ ഫ്‌്‌ളോട്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. കയര്‍ മേഖലയേക്കുറിച്ചുള്ള രൂപശില്‍പമാണ്‌ കേരളം ഒരുക്കുന്നത്‌.

English summary
republic day parade shorter this year because of covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X