• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
LIVE

ദില്ലിയെ വിറപ്പിച്ച് കര്‍ഷകര്‍: നിയന്ത്രണം തിരിച്ചു പിടിച്ച് പൊലീസ്, ദില്ലി ശാന്തം

Newest First Oldest First
12:02 AM, 27 Jan
പൊലീസിനെ ആയുധധാരികളായ നിഹാംഗുകൾ സിംഘു അതിർത്തിയിൽ ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇവര്‍ക്കെതിരെ സായുധ കലാപത്തിനുള്ള വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുക്കാനാണ് പൊലീസ് നീക്കം.
12:02 AM, 27 Jan
രാജ്യ തലസ്ഥാനത്തെ ഒരു പകല്‍ നീണ്ട സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ്. ചെങ്കോട്ടയില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങി. കേന്ദ്ര സേനയെ അടക്കി ദില്ലിയുടെ നിയന്ത്രണം സര്‍ക്കാര്‍ തിരികെ പിടിച്ചു
11:39 PM, 26 Jan
കലാപത്തിന് കേസ് എടുക്കുമെന്ന് ദില്ലി പൊലീസ്. സായുധരായ നിഹാംഗുകള്‍ സിംഘു അതിര്‍ത്തിയില്‍ ആക്രമിച്ചെന്ന് പൊലീസ്. പൊതുമുതല്‍ നശിപ്പിച്ചതിനും പ്രതിഷേധക്കാര്‍ക്കെതിരെ കേസ്
9:42 PM, 26 Jan
രക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഹരിയാനയിലെ സോണിപട്ട്, ജജ്ജർ, പൽവാൾ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിട്ടുണ്ട്.
9:36 PM, 26 Jan
ഇന്ത്യയിലെ എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി അമേരിക്ക
9:19 PM, 26 Jan
15000 കര്‍ഷകര്‍ ദില്ലി നഗരത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന് പൊലീസ്. സംഘര്‍ഷത്തില്‍ 83 പൊലിസുകാര്‍ക്ക് പരിക്ക്
7:51 PM, 26 Jan
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
6:33 PM, 26 Jan
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം. 15 കമ്പനി അർധ സൈനിക വിഭാഗത്തെ വിന്യസിക്കും
5:48 PM, 26 Jan
കർഷകർ അതിർത്തിയിലേക്ക് പിൻവാങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി. ഇന്നുണ്ടായ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതെന്നും അമരീന്ദർ സിംഗ്
4:57 PM, 26 Jan
ദില്ലി സംഘര്‍ഷത്തില്‍ അമിത് ഷാ ഇടപെടുന്നു. ദില്ലി പോലീസുമായി അമിത് ഷാ ചര്‍ച്ച തുടങ്ങി. യോഗത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും
4:45 PM, 26 Jan
ഡൽഹി മെട്രോ റെയിൽവേസ്റ്റേഷൻ അടച്ചു.
4:03 PM, 26 Jan
കർഷകർ വീണ്ടും ചെങ്കോട്ടയുടെ മുകളിൽ. ചെങ്കോട്ടയിലുടനീളം കർഷകർ പതാക നാട്ടി
3:57 PM, 26 Jan
അക്രമ സംഭവങ്ങളിൽ ബന്ധമില്ലെന്ന് സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവന. കർഷക സമരത്തിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞ് കയറിയെന്ന് ആരോപണം
3:57 PM, 26 Jan
കര്‍ഷക സമരം സംഘര്‍ഷ ഭരിതമായിരിക്കെ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ദില്ലി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു. കര്‍ഷകര്‍ കൂടുതലായി തമ്പടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക്, നഗ്ലോയ് എന്നി അതിര്‍ത്തി പ്രദേശത്തും ഇന്‍ര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്.
3:45 PM, 26 Jan
പ്രതിഷേധിക്കുന്ന കർഷകരെ പിന്നോട്ടടിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ലാത്തി ചാർജ് നടത്തുന്നു
2:30 PM, 26 Jan
ഐടിഒയിലെ സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചെന്ന് റിപ്പോർട്ട്. പോലീസ് വെടിവെപ്പിലാണ് മരണമെന്ന് കർഷകർ. മരണം ട്രാക്ടർ മറിഞ്ഞെന്ന് പോലീസ്
2:18 PM, 26 Jan
ചെങ്കോട്ടയിൽ നിന്ന് കർഷകർ ഇന്ത്യാ ഗേറ്റിലേക്ക് മാർച്ച് നടത്തും
2:18 PM, 26 Jan
സിംഘു അതിർത്തിയിൽ നിന്നുളള കർഷകരും ചെങ്കോട്ടയിലേക്ക്
2:13 PM, 26 Jan
സിംഗു അതിര്‍ത്തിയിലെ കര്‍ഷകരും ചെങ്കോട്ടയിലേക്ക്
2:12 PM, 26 Jan
പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ സംഘടനകളുടെ പതാക ചൊങ്കോട്ടയില്‍ ഉയര്‍ത്തി.
2:07 PM, 26 Jan
ചെങ്കോട്ടയിൽ പതാക ഉയർത്താൻ ശ്രമം
2:05 PM, 26 Jan
ചെങ്കോട്ടയ്ക്ക് മുകളിൽ കയറി നൂറുകണക്കിന് കർഷകർ
1:43 PM, 26 Jan
ദില്ലിയിലെ സംഘർഷത്തിന് പിന്നിൽ സംയുക്ത കിസാൻ മോർച്ചയിൽ ഉൾപ്പെടാത്തവർ. അക്രമങ്ങളിൽ പങ്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച
1:42 PM, 26 Jan
ദില്ലി നഗരത്തിൽ പോലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടൽ. പോലീസിന് നേർക്ക് കർഷകർ ട്രാക്ടർ ഓടിച്ച് കയറ്റി
1:36 PM, 26 Jan
ദിൽഷാദ് ഗാർഡനിൽ സംഘർഷം. പോലീസ് കർഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ച് വിട്ടു
1:23 PM, 26 Jan
മധ്യ ഡൽഹിയിലെ ഐടിഒയിൽ പ്രതിഷേധിച്ച കർഷകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിക്കുന്നു
1:17 PM, 26 Jan
ഐടിഒയിൽ കർഷകർക്ക് നേരെ പോലീസ് ലാത്തി ചാർജ്ജ്. കർഷകരുടെ വാഹനങ്ങൾ പോലീസ് തല്ലിത്തകർത്തു. കർഷകർക്ക് നേരെ വ്യാപകമായി കണ്ണീർവാതക പ്രയോഗം
1:08 PM, 26 Jan
പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് വാഹനം നശിപ്പിക്കുകയും ചെയ്യുന്നു
1:07 PM, 26 Jan
പ്രതിഷേധക്കാര്‍ പൊലീസുകാരനെ ആക്രമിക്കുന്നതിനിടെ മറ്റൊരു കൂട്ടം പ്രതിഷേധക്കാര്‍ പൊലീസുകാരെ രക്ഷപ്പെടുത്തുന്നു.
12:42 PM, 26 Jan
നോയിഡ അതിർത്തിയിൽ കർഷകരും പോലീസും ഏറ്റുമുട്ടി
READ MORE

ദില്ലി: 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം കൊവിഡും കര്‍ഷക സമരങ്ങളും കാരണം കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. ദില്ലിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതിനകം തന്നെ രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് രാഷ്ട്രപതി റിപബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു. സൈനികരും കര്‍ഷകരും രാജ്യത്തിന്റെ നട്ടെല്ലാണെന്നും അദ്ദേഹം പറഞ്ഞു.

English summary
republic day 2021: india celebrating 72nd republic day live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X