റിപ്പബ്ലിക് ദിനത്തിൽ സ്പെഷ്യൽ 'പഗ്ഡി' ധരിച്ച് പ്രധാനമന്ത്രി; ജാംനഗറിലെ രാജകുടുംബത്തിന്റെ സമ്മാനം
ദില്ലി; റിപബ്ലിക്ക് ദിനത്തിൽ എല്ലാ വർഷവും വൈവിധ്യ പൂർണമായ തലപ്പാവ് ധരിക്കുന്ന രീതി പതിവാക്കിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ റിപബ്ലിക് ദിനത്തിലും പ്രധാനമന്ത്രിയുടെ തലപ്പാവ് ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. പ്രത്യേക 'പഗ്ഡി'യാണ് മോദി ചടങ്ങിന് ധരിച്ചിരുന്നത്.
വെള്ള കുത്തയും പൈജാമയും അതിന് മുകളിലായി ചാരനിറത്തിലുള്ള കോട്ടും മോദി ചടങ്ങിന് ധരിച്ചിരുന്നു. ഇതിനൊപ്പമാണ് കുങ്കുമ നിറത്തിലുള്ള പ്രത്യേക തലപ്പാവും ധരിച്ചിരിക്കുന്നത്.
ഗുജറാത്തിലെ ജാംനഗറിലെ രാജകുടുംബമാണ് ഈ പ്രത്യേക 'തലപ്പാവ്' പ്രധാനമന്ത്രിക്ക് ആദ്യമായി സമ്മാനിച്ചത്.

കഴിഞ്ഞ റിപബ്ലിക്ക് ദിനത്തിലും പ്രധാനമന്ത്രിയുടെ വസ്ത്രവും തലപ്പാവും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. കുങ്കുമ നിറത്തിലുള്ള തലപ്പാവും വെള്ള പൈജാമയും കുർത്തയുമായിരുന്നു പ്രധാനമന്ത്രി അന്ന് ധരിച്ചിരുന്നത്.ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് കാവിയും ക്രീമും നിറമുള്ള നീളൻവാലുള്ളതുമായ തലപ്പാവായിരുന്നു ധരിച്ചിരുന്നത്. പതിവുശൈലിയിൽ ഹാഫ് സ്ലീവ് കുർത്തയും ഫിറ്റഡ് ചുരിദാർ പാന്റുമായിരുന്നു മോദിയുടെ വേഷം.
2014 മുതൽ റിപബ്ലിക് ദിനാഘോഷത്തിലും സ്വാതന്ത്ര്യ ദിനാഘോഷത്തിലും വ്യത്യസ്തമായ വസ്ത്രങ്ങളും തലപ്പാവുകളും ധരിക്കുന്നതാണ് പ്രധാനമന്ത്രിയുടെ രീതി.












Click it and Unblock the Notifications