
രാജ്യം ഇന്ന് 73ാം റിപ്പബ്ലിക് ദിന ആഘോഷത്തിൽ; ചടങ്ങുകൾ കൊവിഡ് നിയന്ത്രണങ്ങളോടെ
ഡൽഹി: ഇന്ത്യ ഇന്ന് 73 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ രാജ്പഥിലാണ് റിപ്പബ്ലിക് ദിന പരേഡ് ആഘോഷ പരിപാടികളും നടക്കുന്നത്. ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും നിരവധി നിശ്ചല ദൃശ്യങ്ങളും ചടങ്ങിൽ പ്രദർശിപ്പിക്കും.
ഇത്തവണ പത്തരയ്ക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കും. തുടർന്ന് രാജ്യത്ത് വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കും.

ഇതോടെ, രാജ്യത്തിന്റെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 21 നിശ്ചല ദൃശ്യങ്ങൾ ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഉണ്ടാകും. രാജ്യത്ത് കൊവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിലാണ് റിപ്പബ്ലിക് ദിന ആഘോഷം നടക്കുന്നത്. അതിനാൽ തന്നെ കർശനമായ കൊവിഡ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് മുതിർന്നവർക്കും 15 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ച് കുട്ടികൾക്കും ചടങ്ങുകൾക്ക് പ്രവേശനം അനുവദിക്കും. എല്ലാവരും കോവിഡ് മുൻകരുതലുകൾ പാലിക്കണമെന്ന് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
പശ്ചിമ യുപി പിടിക്കാന്‍ സ്ത്രീകളുടെ എണ്ണം വെട്ടിക്കുറച്ച് സമാജ് വാദി പാര്‍ട്ടി, കാരണം ഇതാണ്

അതേസമയം , റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ജനുവരി 23 ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സർക്കാർ തീരുമാനിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 മുതൽ രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 വരെ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ, പ്രതിരോധ മന്ത്രാലയത്തിന്റെ സവിശേഷമായ പരിപാടികളും ഉണ്ടാകും.

സർക്കാർ പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം, എൻസിസി അംഗങ്ങളുടെ തേതൃത്വത്തിൽ 'ഷഹീദോം കോ ശത് ശത് നമൻ' എന്ന പരിപാടിക്ക് നാളെ തുടക്കം കുറിക്കും. ഇന്ത്യൻ എയർഫോഴ്സിന്റെ നേതൃത്വത്തിൽ 75 വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്ള ഒരു ഫ്ലൈ പാസ്റ്റ് കാഴ്ചയും റിപ്പബ്ലിക്ക് ദിനത്തിൽ ആകാശത്ത് ഒരുക്കും. ജനുവരി 29 - ന് നടക്കുന്ന 'ബീറ്റിംഗ് ദി റിട്രീറ്റ്' ചടങ്ങിനായി തദ്ദേശീയമായി വികസിപ്പിച്ച 1,000 ഡ്രോണുകളുടെ ഷോയും ഉണ്ടാകും. റിപ്പബ്ലിക് ദിന പരേഡിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന പ്രൊജക്ഷൻ മാപ്പിംഗും സഹിതം ആസൂത്രണം ചെയ്തിട്ടുണ്ട്.
പദ്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ; തിരുമാനം പാർട്ടിയുമായി ആലോചിച്ചെന്ന്

കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരങ്ങൾ നടത്തി തിരഞ്ഞെടുത്ത 480 പേർ അടങ്ങുന്ന നർത്തകീ നർത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള 'വന്ദേഭാരതം' നൃത്തപരിപാടി ഉണ്ടാകും. 'കല കുംഭ്' പരിപാടിയിൽ തയ്യാറാക്കിയ 75 മീറ്റർ വീതമുള്ള 10 സ്ക്രോളുകളുടെ പ്രദർശനം ഉണ്ടാകും. കാണികൾക്ക് മികച്ച കാഴ്ചയ്ക്കായി 10 വലിയ എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കലും പ്രധാന പരേഡിൽ നടക്കും.

പരേഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് പരേഡ് കമാന്‍ഡര്‍. ഡൽഹി ഏരിയയിലെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലോക് കാക്കർ പരേഡിലെ രണ്ടാം കമാൻഡായിരിക്കും. അതേസമയം, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ രാജ്യത്തിന്റെ പ്രതിരോധ സാങ്കേതിക മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്ന രണ്ട് ടാബ്ലോകൾ പരോഡിൽ പ്രദർശിപ്പിക്കും. അസിസ്റ്റന്റ് കമാൻഡന്റ് അജയ് മാലിക്കിന്റെ നേതൃത്വത്തിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ മാർച്ചിംഗ് സംഘങ്ങൾ ഡെയ്സിനെ മറികടന്ന് അഭിവാദ്യം അർപ്പിക്കും.

പഞ്ചാബ് ഡയറക്ടറേറ്റിലെ സീനിയർ അണ്ടർ ഓഫീസർ രൂപേന്ദ്ര സിംഗ് ചൗഹാൻ നയിക്കുന്ന നാഷണൽ കേഡറ്റ് കോർപ്സ് ബോയ്സ് മാർച്ചും ഉണ്ടാകും. 100 സീനിയർ ഡിവിഷൻ കേഡറ്റുകൾ ഈ മാർച്ചിൽ അടങ്ങും.തുടർന്ന് 'ആസാദി കാ അമൃത് മഹോത്സവ്' എന്ന വിഷയങ്ങളിൽ തയ്യാറാക്കിയ 12 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഒമ്പത് മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോയും ഉണ്ടാകും. 'വന്ദേ ഭാരതം' എന്ന പേരിൽ അഖിലേന്ത്യാ നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 480 നർത്തകരുടെ സാംസ്കാരിക പ്രകടനങ്ങളും ടാബ്ലോക്സിന് ശേഷം നടക്കും.