റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറിലെ ക്ലോക്ക് ടവറിന് മുകളില്‍ ത്രിവര്‍ണ പതാക, ചരിത്ര നിമിഷം
ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തില്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ചരിത്ര നിമിഷം. ആദ്യമായി ത്രിവര്‍ണ പതാക ശ്രീനഗറിലെ ലാല്‍ ചൗക്കിലുളള ക്ലോക്ക് ടവറിന് മുകളില്‍ പാറിക്കളിച്ചു. പ്രദേശവാസികളാണ് ക്ലോക്ക് ടവറിന് മുകളില്‍ ചരിത്രത്തില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തിയത്. രാജ്യത്തിന്റെ 73ാം റിപ്ലബ്ലിക് ദിനമായ ചൊവ്വാഴ്ച ലാല്‍ ചൗക് പ്രദേശത്ത് പതാക ഉയര്‍ത്തല്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ശ്രീനഗറിലെ ക്ലോക്ക് ടവറില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. 1992ല്‍ കശ്മീര്‍ ഏറെ സംഘര്‍ഷഭരിതമായിരുന്ന കാലത്തായിരുന്നു അത്. അന്ന് മുതല്‍ ദശാബ്ദങ്ങളായി ഇവിടെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.

ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ ലാല്‍ ചൗക്കിലെ സാമൂഹ്യ പ്രവര്‍ത്തകരായ സാജിദ് യൂസഫ് ഷാ, സാഹില്‍ ബഷീര്‍ എന്നിവര്‍ ഒരു ക്രെയിന്‍ എത്തിച്ചു. ഇരുവരും ക്രെയിനില്‍ കയറിയാണ് ക്ലോക്ക് ടവറിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. കശ്മീരിന്റെ രാഷ്ട്രീയത്തില്‍ വലിയ പ്രത്യേകത ലാല്‍ ചൗക്കിലെ ഈ ക്ലോക്ക് ടവറിനുണ്ട്. ഇതിന് മുന്‍പ് നിരവധി തവണ ക്ലോക്ക് ടവറിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്താനുളള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവയൊന്നും ഫലം കണ്ടിരുന്നില്ല. പ്രദേശത്തിന്റെ വൈകാരിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇതുവരെ ഭരണ കൂടം ദേശീയ പതാക ഉയര്‍ത്താനുളള അനുമതി നല്‍കിയിരുന്നില്ല.












Click it and Unblock the Notifications