Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപബ്ലിക് ദിനം 76 ആണോ 77 ആണോ? കണ്‍ഫ്യൂഷന്‍!! ഈ ദിവസത്തെ പ്രധാന പരിപാടികള്‍ അറിയാം

ജനുവരി 26ന് രാജ്യം റിപബ്ലിക് ദിനം ആഘോഷിക്കാന്‍ പോകുകയാണ്. ഈ വേളയില്‍ പലര്‍ക്കും സംശയം വരുന്നത്, രാജ്യം റിപബ്ലിക് ആയിട്ട് എത്ര വര്‍ഷമായി എന്നതാണ്. കണക്കു കൂട്ടി കൃത്യതയ്ക്ക് മിക്കവരും ശ്രമിക്കാറില്ല. പറഞ്ഞു കേള്‍ക്കുന്നത് ആവര്‍ത്തിക്കാനാണ് പലര്‍ക്കും ഇഷ്ടം. എത്രാമത്തെ റിപബ്ലിക് ദിനമാണ് എന്ന് വിശദീകരിക്കാം...

1947 ആഗസ്റ്റ് 15നാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത്. എന്നാല്‍ ആ ദിനം അല്ല റിപബ്ലിക്. സ്വാതന്ത്ര്യം നേടിയതിന് മൂന്ന് വര്‍ഷം കഴിഞ്ഞാണ് റിപബ്ലിക് ആയി പ്രഖ്യാപിച്ചത്. കൃത്യമായി രേഖപ്പെടുത്തിയ ഭരണഘടന തയ്യാറാക്കി അംഗീകരിച്ച ദിവസം. അതാണ് റിപബ്ലിക് ദിനം. 1950 ജനുവരി 26നാണ് ഇന്ത്യ റിപബ്ലിക് ആയി പ്രഖ്യാപിച്ചത്.

republic day 2025

2025ല്‍ രാജ്യം ആഘോഷിക്കുന്നത് 76ാമത് റിപബ്ലിക് ദിനമാണ്. ഗോള്‍ഡന്‍ ഇന്ത്യ: ലഗസി ആന്റ് പ്രോഗ്രസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണത്തെ റിപബ്ലിക് ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും സുന്ദരമായ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമാണ് ഇതിലൂടെ വിളിച്ചോതാന്‍ ശ്രമിക്കുന്നത്.

ഓരോ വര്‍ഷവും റിപബ്ലിക് ദിനത്തില്‍ വിദേശ നേതാവ് പ്രത്യേക അതിഥിയായി എത്താറുണ്ട്. ഖത്തര്‍ പ്രധാനമന്ത്രി ഇത്തവണ അതിഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്തിടെ തുടര്‍ച്ചയായി ഖത്തര്‍ സന്ദര്‍ശിച്ചതായിരുന്നു ഇതിന് കാരണം. എന്നാല്‍ ഖത്തര്‍ പ്രധാനമന്ത്രിയല്ല ഇത്തവണ ഇന്ത്യയുടെ അതിഥി. ഇന്തോനേഷ്യയുടെ പ്രസിഡന്റ് എച്ച്ഇ പ്രബോവോ സുബിയാന്തോ ആണ്.

2024 ഒക്ടോബറിലാണ് സുബിയാന്തോ ഇന്തോനേഷ്യയുടെ പ്രസിഡന്റായി ചുമതലയേറ്റത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ ദശാബ്ദങ്ങളായി തുടരുന്ന ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ ക്ഷണം. എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 26ന് ആഘോഷ പരിപാടികള്‍ ഉണ്ടാകുമെങ്കിലും ന്യൂഡല്‍ഹി തന്നെയാണ് ആകര്‍ഷണ കേന്ദ്രം.

റിപബ്ലിക് ഡേ പരേഡ് ഡല്‍ഹിയില്‍ നടക്കും. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും സൈനിക ശക്തിയുമെല്ലാം വിളിച്ചോതുന്നതാകും പരേഡ്. രാഷ്ട്രപതി ഭവനില്‍ നിന്ന് ആരംഭിക്കുന്ന പരേഡ് കര്‍ത്തവ്യ പഥിലൂടെ ഇന്ത്യ ഗേറ്റ് വഴി ചെങ്കോട്ടയിലാണ് അവസാനിക്കുക. മാര്‍ച്ചിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക പതിവാണ്.

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീരരെ അനുസ്മരിച്ച് പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാകരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപബ്ലിക് ദിന പരിപാടിയിലേക്ക് പലര്‍ക്കും പ്രത്യേക ക്ഷണമുണ്ട്. പല രംഗങ്ങളിലും പ്രശസ്തരായവര്‍, കഠിന പ്രയത്‌നം കൊണ്ട് അത്യുന്നതങ്ങള്‍ എത്തിപ്പിടിച്ചവര്‍, കായിക താരങ്ങള്‍, കര കൗശല രംഗത്തെ വിദഗ്ധര്‍ എന്നിവരെല്ലാം അതിഥികളായി ഡല്‍ഹിയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+