Republic Day 2026: റിപ്പബ്ലിക് ദിനാഘോഷം; പരേഡിലെ പുതുമുഖങ്ങള്‍ സൂര്യാസ്ത്രയും ഭൈരവും; ശത്രുവിന്റെ പേടിസ്വപ്നം
ഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിലാണ് ഭാരതം. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും. ഇന്നത്തെ സൈനിക പരേഡില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് ഇന്ത്യയുടെ ആയുധ ശേഖരത്തിലേക്ക് പുതുതായി എത്തിയ 'സൂര്യാസ്ത്ര' എന്ന റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റവും 'ഭൈരവ്' എന്ന ലൈറ്റ് കമാന്‍ഡോ ബറ്റാലിയനും ആയിരിക്കും. പഹല്‍ഗാം ഭീകരാക്രമണത്തെതുടര്‍ന്നുള്ള ഓപ്പറേഷന് സിന്ദൂറിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമായതിനാല്‍ ഇന്ത്യയുടെ സൈനിക ശക്തി ലോകത്തിന് മുന്നില്‍ വിളിച്ചോതുന്ന വിധമാണ് സൈനിക പരേഡ് ക്രമീകരിച്ചിരിക്കുന്നത്.
പരേഡില്‍ ബ്രഹ്മോസ്, ആകാശ് മിസൈല്‍ സിസ്റ്റം, സൂര്യാസ്ത്രറോക്കറ്റ് ലോഞ്ചര്‍ സംവിധാനം, മെയിന്‍ ബാറ്റില്‍ ടാങ്ക് അര്ജുന്, മീഡിയം റേഞ്ച് സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റം, ശക്തിബാന്‍, ധനുഷ് ആര്‍ട്ടിലറി ഗണ്‍ എന്നിവ പ്രദര്‍ശിപ്പിക്കും. അതില്‍ ഏവരും ഉറ്റുനോക്കുന്നത് 'സൂര്യാസ്ത്ര' എന്ന കരുത്തനെയാണ്.

ശത്രുവിന്റെ പേടിസ്വപ്നം
അതിദൂരത്തിലുള്ള ശത്രുവിനെപോലും തകര്‍ക്കാന്‍ ശേഷിയുള്ള കരുത്തനാണ് സൂര്യാസ്ത്ര. ഇന്ത്യന്‍ സൈന്യത്തിന്റെ പീരങ്കിപ്പടയിലെ പുതുമുഖവും അതേസമയം, ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യയില്‍ രൂപകല്പന ചെയ്തിട്ടുള്ളതുമായ യൂണിവേഴ്സല്‍ റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റമാണ് സൂര്യാസ്ത്ര.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചെടുത്തതാണ് സൂര്യാസ്ത്ര. ശത്രുപാളയത്തിലേക്ക് 300 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കൃത്യതയോടെ മിസൈലുകള്‍ അയക്കാന്‍ ഈ സംവിധാനത്തിന് കഴിയും. വിവിധ ശേഷിയുള്ള റോക്കറ്റുകള്‍ ഒരു ലോഞ്ചറില്‍നിന്ന് തന്നെ വിക്ഷേപിക്കാന്‍ ഇതിന് സാധിക്കും.
പൂനെ ആസ്ഥാനമായുള്ള എന്‍ഐബിഇ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി ഇസ്രായേലിലെ എല്‍ബിറ്റ് സിസ്റ്റംസുമായി സഹകരിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായാണ് ഇതിന്റെ വരവ്.
'ഭൈരവ്' ലൈറ്റ് കമാന്‍ഡോ ബറ്റാലിയന്
ഇന്ത്യന്‍ സൈന്യത്തിലെ സാധാരണ കാലാള്‍പ്പടയ്ക്കും എലൈറ്റ് സ്പെഷ്യല്‍ ഫോഴ്സിനും ഇടയിലുള്ള വിടവ് നികത്താന്‍ രൂപീകരിച്ച അതിവേഗ സൈനിക വിഭാഗമാണ് 'ഭൈരവ്'. ഒരു സാധാരണ ബറ്റാലിയനില്‍ 800 സൈനികര്‍ ഉള്ളപ്പോള്‍, ഭൈരവ് യൂണിറ്റില്‍ ഏകദേശം 250 പേര് മാത്രമേ ഉണ്ടാകൂ. ഇത് അവരെ കൂടുതല്‍ കൂടുതല്‍ കാര്യക്ഷമതയോടെ നീങ്ങാന്‍ പ്രാപ്തരാക്കുന്നു. ഭൈരവ് ബറ്റാലിയനിലെ ഓരോ സൈനികനും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിദഗ്ധനായിരിക്കും. എകെ-203 റൈഫിളുകള്‍, ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകള്‍ എന്നിവ ഉപയോഗിക്കാന്‍ പ്രാപ്തരായ ഇവര്‍ അതിര്‍ത്തി കടന്നുള്ള മിന്നല്‍ ആക്രമണങ്ങള്‍ക്കും പ്രതിരോധത്തിനും സജ്ജരായിരിക്കും.
'വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന പരേഡില്‍ യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും മുഖ്യാതിഥികളായിരിക്കും.
ഏകദേശം 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡില്‍ 18 മാര്‍ച്ചിങ് ടീമുകളും 13 ബാന്‍ഡുകളുമാണ് പങ്കെടുക്കുന്നത്. ലെഫ്റ്റനന്റ് ജനറല്‍ ഭവ്നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും. 17 സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, 13 മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 30 ടാബ്ലോകള്‍ പ്രദര്‍ശിപ്പിക്കും.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications