റിപ്പബ്ലിക് ദിനത്തില്‍ അമിതാഭ് ബച്ചന്‍ ജനഗണമന ആലപിക്കും
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇത്തവണ റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ നമ്മോടൊപ്പം ഉണ്ടെന്നത് ഏറ്റവും വലിയ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയുടെ ബിഗ് ബി ദേശീയഗാനം ജനഗണമന ആലപിച്ചാല്‍ എങ്ങനെയിരിക്കും.. അതാണ് സത്യം.. അമിതാഭ് ബച്ചന്‍ ജനഗണമന റിപ്പബ്ലിക് ദിനത്തില്‍ ആലപിക്കും.
സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ആലപിക്കുന്ന ജനഗണമന ടെലിവിഷനിലും റേഡിയോയിലും പ്രത്യേകമായി സംപ്രേഷണം ചെയ്യുന്നതായിരിക്കും. ബിഗ് ബിയുടെ ശബ്ദം ബറാക് ഒബാമ പങ്കെടുക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡിലും ഉണ്ടാകുമെന്നാണ് സൂചന. രവീന്ദ്രനാഥ ടാഗോര്‍ ദേശീയഗാനം രചിച്ച കൊല്‍ക്കത്തയിലെ വീടായ ജോറെ സാങ്കോയില്‍ വച്ചാണ് അമിതാഭ് ബച്ചന്റെ ദേശീയഗാനാലാപനം റെക്കോര്‍ഡ് ചെയ്തത്.

തിങ്കളാഴ്ച നടക്കുന്ന പരേഡിലും ബിഗ് ബി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒബാമ പങ്കെടുക്കുന്ന രാഷ്ട്രപതി ഭവനിലെ പ്രത്യേക ചടങ്ങിലേക്ക് ബച്ചനും ക്ഷണം കിട്ടിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം ഷൂട്ടിങ് തിരക്കിലായതുകൊണ്ട് വരുമോ എന്നു ഉറപ്പ് പറഞ്ഞിട്ടില്ല.
ടാഗോര്‍ ജനഗണമന രചിച്ച വീട്ടില്‍ നിന്ന് ഗാനം ആലപിക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദം അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.












Click it and Unblock the Notifications