Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം; 10,000-ത്തോളം ക്ഷണിക്കപ്പെട്ട അതിഥികൾ, മെട്രോയിൽ സൗജന്യ യാത്ര

ഡൽഹി: 75-ാമത് റിപ്പബ്ലിക് ദിന പരേഡിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും സൈനിക ശക്തിയും വിളിച്ചോതുന്നതാകും ഇത്തവണത്തേയും ആഘോഷങ്ങൾ. ഭരണഘടന നിലവിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്. 'ജൻ ഭാഗിദാരി' (ജനങ്ങളുടെ പങ്കാളിത്തം) എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ ആഘോഷം.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകുക. തുടർന്ന് അദ്ദേഹം കർത്തവ്യപഥിലെ പ്രധാന വേദിയിലെത്തും. ഇതേസമയം രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യപഥിൽ എത്തും. ദേശീയഗാനത്തിന്റെ അകമ്പടിയോടെ രാഷ്ട്രപതി ദേശീയ പതാക ഉയർത്തും. സായുധ സേന, പാരാ മിലിട്ടറി ഫോഴ്‌സ്, ഓക്‌സിലറി സിവിൽ ഫോഴ്‌സ്, എൻസിസി, എൻഎസ്എസ് എന്നിവയുടെ യൂണിറ്റുകൾ ഉൾപ്പെടുന്ന ആചാരപരമായ മാർച്ച് പാസ്റ്റിൽ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കും.

republicday2-1

ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാൻ്റോ ആണ് ഈ വർഷത്തെ അതിഥി. കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ ഇന്തോനേഷ്യയിൽ നിന്നുള്ള 160 അംഗ മാർച്ചിംഗ് സംഘവും 190 അംഗ ബാൻഡും ഇന്ത്യൻ സായുധ സേനാ സംഘങ്ങൾക്കൊപ്പം ചേരുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് അറിയിച്ചു. ദേശീയ ഗാനത്തിന് ശേഷം ഇന്ത്യൻ ഭരണഘടനയുടെ 75-ാം വർഷത്തിൻ്റെ ഔദ്യോഗിക ലോഗോ പതിച്ച ബലൂണുകൾ പറത്തും.47 വിമാനങ്ങളുടെ ഫ്‌ളൈപാസ്റ്റോടെയായിരിക്കും പരിപാടി സമാപിക്കുക.

പ്രത്യേക അതിഥികൾ

രാജ്യത്തിന് സംഭാവന നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. സർപഞ്ചുകൾ, ദുരന്ത നിവാരണ പ്രവർത്തകർ, ജലസേനാംഗങ്ങൾ, കരകൗശല വിദഗ്ധർ, എസ്എച്ച്ജി അംഗങ്ങൾ തുടങ്ങി 34 വിഭാഗങ്ങളിലായി 10,000-ത്തോളം പേർ വ്യക്തികൾക്ക് ക്ഷണമുണ്ടാകും.

യാത്രാ സൗകര്യം

മെട്രോ സർവീസ്-റിപബ്ലിക് ഡേ പരേഡ് ടിക്കറ്റ് ഉള്ളവർക്ക് മെട്രോയിൽ സൗജന്യ യാത്ര നടത്താം. 26 ന് രാവിലെ 4 മണി മുതൽ തന്നെ ഡൽഹി മെട്രോ സർവീസ് തുടങ്ങും.ഡൽഹിയിലുടനീളം മെട്രോയുടെ പാർക്കിംഗ് സ്ഥലങ്ങളിൽ സാധാരണ നിരക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.

പാർക്ക് ആന്റ് റൈഡ്-സ്കീം-ഇത്തവണയും സ്കീം അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്കീമിന് കീഴിൽ, ക്ഷണിക്കപ്പെട്ടവർക്ക് അവരുടെ വാഹനം പാലിക പാർക്കിംഗ്, കൊണാട്ട് പ്ലേസ്, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൻ്റെ പാർക്കിംഗ് ഏരിയ (ഗേറ്റ്-14 & 15) എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. ഇവിടെ നിന്ന് ഫെറി സർവീസുകൾക്കായി വാടകയ്ക്കെടുത്ത ഡിടിസി ബസിൽ യാത്ര ചെയ്യാം. രാവിലെ ആറ് മുതൽ 8.30 വരെയാണ് ബസുകൾ സർവ്വീസ് നടത്തുക.

മൊബൈൽ ആപ്പ്

റിപ്പബ്ലിക് ദിന പരേഡ് കാണുന്നതിനാും ഈ ദിവസത്തെ മറ്റു പ്രധാന പരിപാടികൾക്ക് സാക്ഷ്യം വഹിക്കുന്നതിനുമായി ടിക്കറ്റ് ബുക്കിംഗ്, ഇരിപ്പിടങ്ങളുടെ സ്ഥാനം, പാർക്കിംഗ് ക്രമീകരണങ്ങൾ തുടങ്ങിയവ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ബുക്കിങ്ങിനുമായി 'രാഷ്ട്രപർവ് പോർട്ടൽ' എന്നൊരു പോർട്ടലും എല്ലാ വിവരങ്ങളും അടങ്ങിയ ഒരു മൊബൈൽ ആപ്പും ലഭ്യമാണ്. റിപ്പബ്ലിക് ദിന പരേഡ്,ബീറ്റിംഗ് റിട്രീറ്റ് തുടങ്ങിയ പ്രധാന പരിപാടികളുടെയെല്ലാം വിവിരങ്ങള്‍ ഇതിൽ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+