• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇത് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന ആസൂത്രിത സായുധ കലാപം'... കര്‍ഷക സമരത്തെ കുറിച്ച് ബിജെപി

ദില്ലി/തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം യുദ്ധഭൂമിയ്ക്ക് സമാനമാണ് . കര്‍ഷക സമരക്കാരുടെ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് അതിനെ അടിച്ചൊതുക്കാന്‍ ശ്രമിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .

ദില്ലിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍, റോഡുകള്‍ അടച്ചു

'അക്രമം ഒന്നിനും പരിഹാരമല്ല,ആർക്കെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടം രാജ്യത്തിന് മാത്രം'; രാഹുൽ ഗാന്ധി

ഈ സമരത്തെ ആദ്യം മുതല്‍ ബിജെപി എതിര്‍ക്കുകയാണ്. സമരത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ തീവ്രവാദികളാണെന്ന ആരോപണവും ബിജെപി ഉന്നയിച്ചിരുന്നു . റിപ്ലബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ എത്തിയ കര്‍ഷകര്‍, അവിടെ പതാക ഉയര്‍ത്തുകയും ചെയ്തു. ഈ കര്‍ഷക പ്രതിഷേധത്തെ സായുധ കലാപം എന്നാണ് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പികെ കൃഷ്ണദാസ് വിശേഷിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ...

സായുധം കലാപം

സായുധം കലാപം

ദില്ലിയിലേത് കര്‍ഷക സമരമല്ല, ആസൂത്രിതമായ സായുധ കലാപം ആണെന്ന് എന്നാണ് പികെ കൃഷ്ണദാസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. ദേശവിരുദ്ധരായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസുമാണ് ഇപ്പോഴത്തെ സമരത്തിന് പിന്നില്‍ എന്നും പികെ കൃഷ്ണദാസ് ആരോപിക്കുന്നുണ്ട്.

ദേശവിരുദ്ധ കൂട്ടുകെട്ട്

ദേശവിരുദ്ധ കൂട്ടുകെട്ട്

ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തേയും പികെ കൃഷ്ണദാസ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ജനാധിപത്യപരമായ രീതിയില്‍ ചെങ്കോട്ടയില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ആണ് ദേശവിരുദ്ധരുടെ സഹായത്തോടെ കര്‍ഷകരെ മറയാക്കി ഇങ്ങനെ ഒരു നീക്കം നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം.

ബിജെപി പറഞ്ഞത് തന്നെയെന്ന്

ബിജെപി പറഞ്ഞത് തന്നെയെന്ന്

കര്‍ഷക സമരത്തെ കുറിച്ച് ബിജെപി ഉന്നയിച്ച വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നും പികെ കൃഷ്ണദാസ് പറയുന്നുണ്ട്. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണകളെ അട്ടിമറിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത് എന്നും പികെ കൃഷ്ണദാസ് പറയുന്നു.

ആസൂത്രിത നീക്കം

ആസൂത്രിത നീക്കം

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം, ഇപ്പോള്‍ നടക്കുന്നത് സായുധ കലാപമാണെന്ന് വ്യക്തമാകുന്നുണ്ട് എന്നും പികെ കൃഷ്ണദാസ് പറയുന്നു. ആസൂത്രിത നീക്കമാണിത് എന്നും കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ഹിഡണ്‍ അജണ്ടയുടെ ഭാഗമാണ് ഇപ്പോഴത്തെ സമരമെന്നും പികെ കൃഷ്ണദാസ് ആരോപിക്കുന്നുണ്ട്.

രണ്ട് മരണം

രണ്ട് മരണം

കര്‍ഷക സമരത്തിനിടെ രണ്ട് കര്‍ഷകര്‍ മരിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇതില്‍ ഒരാള്‍ പോലീസ് വെടിവപ്പില്‍ ആണ് കൊല്ലപ്പെട്ടത് എന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം അംഗീകരിക്കുന്നില്ല. മറ്റൊരു കര്‍ഷകന്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം.

പരിപാടിയില്‍ ഇല്ലാത്ത പ്രതിഷേധം

പരിപാടിയില്‍ ഇല്ലാത്ത പ്രതിഷേധം

കര്‍ഷകര്‍ ചെങ്കോട്ടയില്‍ കയറിയതും രാജ്പഥില്‍ പ്രവേശിച്ചതും തങ്ങളുടെ പരിപാടിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് കിസാന്‍ സഭ നേതാവും മലയാളിയും ആയ പി കൃഷ്ണപ്രസാദ് പറയുന്നത്. മറ്റ് സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

തടസ്സങ്ങള്‍ ഭേദിച്ച്

തടസ്സങ്ങള്‍ ഭേദിച്ച്

വലിയ ജനപങ്കാളിത്തമായിരുന്നു കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഉണ്ടായത്. ഇവരെ തടയുന്നതിനായി പോലീസ് വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതെല്ലാം മറികടന്നുകൊണ്ടാണ് സമരക്കാര്‍ ചെങ്കോട്ടയില്‍ എത്തിയത്. ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും ഉപയോഗിച്ച് പോലീസ് നടത്തിയ ശ്രമങ്ങളെല്ലാം മറികടന്നുകൊണ്ടായിരുന്നു കര്‍ഷകര്‍ മുന്നോട്ട് കുതിച്ചത്.

ട്രാക്ടര്‍ റാലിക്ക്‌ രക്ഷാ കവചമായി നിഹാങ്‌ സിഖുകാര്‍; പൊലീസിനെ നേരിട്ടത്‌ പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്‌

യുദ്ധക്കളമായി ദില്ലി;പോലീസ് വെടിവെയ്പ്പിൽ കർഷകൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്,മൃതദേഹവുമായി പ്രതിഷേധിച്ച് കർഷകർ

English summary
Republic Day Farmer Protest: BJP leader PK Krishnadas alleges it is an armed rebellion and CPM and Congress responsible for this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X