കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Republic Day: റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ, സൈനിക ശക്തി വിളിച്ചോതി സേനാവിഭാഗങ്ങളുടെ പരേഡ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനമാണ് ഇന്ന്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായ ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റമഫോയാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി. രാജ്യമൊട്ടാകെ ആഘോഷപരിപാടികളും തലസ്ഥാന നഗരമായ ദില്ലിയിൽ സൈനിക പരേഡുകളും ഇന്ന് നടക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളിലേക്ക്...

124

Newest First Oldest First
11:43 AM, 26 Jan

വ്യേമാസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കുന്ന പ്രധനമന്ത്രി നരേന്ദ്ര മോദിയും സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയും
11:03 AM, 26 Jan

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഗവര്‍ണര്‍ പി സദാശിവം പതാകയുയര്‍ത്തി. വികസന നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേരളത്തിലെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ച് ഗവര്‍ണ്ണര്‍
11:01 AM, 26 Jan

രാജ്പഥിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ പുരോഗമിക്കുന്നു. രാഷ്ട്രപതി ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു
10:22 AM, 26 Jan

രാജ്യത്തിന്‍റെ സൈനിക ശക്തി വിളിച്ചോതി രാജ്പഥില്‍ സേനാവിഭാഗങ്ങളുടെ പരേഡ് ആരംഭിച്ചു
9:48 AM, 26 Jan

പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ജവാന്‍ ജ്യോതിയില്‍ ആദര്‍വ് അര്‍പ്പിച്ചു
9:11 AM, 26 Jan

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങും നിതിന്‍ ഗഡ്കരിയും ഔദ്യോഗിക വസതിയില്‍ ദേശീയ പതാക ഉയര്‍ത്തുന്നു
8:39 AM, 26 Jan

ആന്ധ്രാപ്രദേശില്‍ ഗവര്‍ണ്ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ ദേശീയ പതാക ഉയര്‍ത്തുന്നു
8:37 AM, 26 Jan

ബിജെപി ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ദേശീയ പതാക ഉയര്‍ത്തുന്നു
8:21 AM, 26 Jan

റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാനായി ദില്ലി രാജ്ഫഥില്‍ അതിരാവിലെ തന്നെ ജനപ്രവാഹം
8:17 AM, 26 Jan

തമിഴ്നാട്ടില്‍ ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ദേശീയ പതാക ഉയര്‍ത്തുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമീപം
7:51 AM, 26 Jan

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
7:37 AM, 26 Jan

സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍. തിരുവനന്തപുരത്ത് ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം ദേശീയപതാക ഉയർത്തും. ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മന്ത്രിമാർ ദേശീയ പതാക ഉയർത്തി സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും
6:57 AM, 26 Jan

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ത്യയുടെ 70-ാമത് റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിക്കുകയാണ്. അബുദബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ ഒൻപത് മണിക്ക് ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി ദേശീയപതാക ഉയർത്തും. തുടർന്ന് വിവിധ ആഘോഷ - സാംസ്കാരിക പരിപാടികൾ നടക്കും.
6:37 AM, 26 Jan

റിപ്പബ്ലിക് ദിനത്തിൽ സൗദി അറേബ്യയിൽ നിന്നും ഇന്ത്യയ്ക്ക് ആശംസ. സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആശംസാ സന്ദേശം അയച്ചത്. ഇന്ത്യന്‍ ജനതക്കും സര്‍ക്കാരിനും പുരോഗതിയുടെ ഭാവി ആശംസിക്കുന്നതായി സന്ദേശത്തില്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.
6:24 AM, 26 Jan

കനത്ത സുരക്ഷയിൽ ദില്ലി
6:14 AM, 26 Jan

രാഷ്ട്രപതിഭവന് സമീപത്ത് നിന്നും ചുവപ്പ് കോട്ടയിലേക്ക് റിപ്പബ്ലിക് ദിന ഘോഷായാത്ര ഉടനെ ആരംഭിക്കും. കരസേന, നാവികസേന, വ്യോമസേന അംഗങ്ങൾ ഔദ്യോഗിക വേഷത്തിൽ പരേഡ് നടത്തും. നിരവധി ഫ്ലോട്ടുകളും നൃത്തങ്ങളും അടങ്ങിയതാണ് റിപ്പബ്ലിക് ദിന പരേഡ്. കേരളത്തിലെ പ്രളയം റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനയുടെ ഫ്ലോട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.
6:09 AM, 26 Jan

സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി. ഭാര്യ ഡോ. ചെഷ്പോ മോത്സെപിയും ഒമ്പത് മന്ത്രിമാരും ഇന്നത തല ഉദ്യോഗസ്ഥരും അടങ്ങുന്ന അമ്പതംഗ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. ആദ്യമായാണ് സിറിൽ റമഫോസ ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തുന്നത്. നെൽസൺ മണ്ടേലയ്ക്ക് ശേഷം ഇന്ത്യയുടെ റിബപ്ലിക്ക് ദിനത്തിൽ മുഖ്യാത്ഥിതിയായെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ പ്രസിഡന്റാണ് അദ്ദേഹം.
6:07 AM, 26 Jan

ദില്ലിയിലെ ഗതാഗത നിയന്ത്രണം ഇത്തരത്തിലാണ്
6:00 AM, 26 Jan

കനത്ത സുരക്ഷയ്ക്കിടെയാണ് രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനാൽ ദില്ലിയിൽ വൻ ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചുരുങ്ങിയത് മൂവായിരം പോലീസ് ഉദ്യോഗസ്ഥർ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

English summary
Republic Day of India 2019: India celebrate 70th Republic Day today. South African President Cyril Ramaphos will grace the celebrations as the chief guest.Republic Day Parade live updates and photos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X