റിപ്പബ്ലിക് ദിന പരേഡ്: മികച്ച നിശ്ചല ദൃശ്യത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശിന്
ദില്ലി: 2022 ലെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യങ്ങൾ , മികച്ച മാർച്ചിംഗ് സംഘം എന്നിവയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് സേനാവിഭാഗങ്ങൾ, സി എ പി എഫ് /മറ്റ് അനുബന്ധ സേനകൾ, വിവിധ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണപ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ/ വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് വിധികർത്താക്കളുടെ മൂന്ന് പാനലുകളെയായിരുന്നു നിയോഗിച്ചിരുന്നത്. പാനലുകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, മൂന്ന് സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി, ഇന്ത്യൻ നാവികസേനയുടെ മാർച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തു. സി എ പി എഫ് /മറ്റ് അനുബന്ധ സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി സി ഐ എസ് എഫും തിരഞ്ഞെടുക്കപ്പെട്ടു.
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത 12 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്നും ഉത്തർപ്രദേശിന്റെ നിശ്ചല ദൃശ്യമാണ് മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകളുടെ വിഭാഗത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നിശ്ചല ദൃശ്യങ്ങളെ സംയുക്തമായി ഏറ്റവും മികച്ചതായി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഒമ്പത് നിശ്ചലദൃശ്യങ്ങൾ പരേഡിൽ പങ്കെടുത്തിരുന്നു. പ്രത്യേക സമ്മാന വിഭാഗത്തിൽ,ഭവന- നഗരകാര്യ മന്ത്രാലയത്തിന്റെ (CPWD) നിശ്ചല ദൃശ്യം തിരഞ്ഞെടുത്തു.

കൂടാതെ, ആദ്യമായി, MyGov പ്ലാറ്റ്ഫോമിലൂടെ, ജനപ്രിയ വിഭാഗത്തിലേക്ക് മികച്ച മാർച്ചിംഗ് സംഘത്തെയും മികച്ച നിശ്ചലദൃശ്യത്തെയും തെരഞ്ഞെടുക്കുന്നതിന് വോട്ടുചെയ്യാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നു . 2022 ജനുവരി 25 മുതൽ 31 വരെയായിരുന്നു ഓൺലൈൻ വോട്ടെടുപ്പ്. ജനപ്രിയ തിരഞ്ഞെടുപ്പ് അനുസരിച്ച്, മൂന്ന് സേനാവിഭാഗങ്ങളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി ഇന്ത്യൻ വ്യോമസേനയുടെ മാർച്ചിംഗ് സംഘം തിരഞ്ഞെടുക്കപ്പെട്ടു. സി എ പി എഫ് /മറ്റ് അനുബന്ധ സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമെന്ന നിലയിൽ MyGov -വഴി ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത് സിആർപിഎഫ് നാണ് . ജനപ്രിയ വിഭാഗത്തിൽ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങൾക്കിടയിൽ ഏറ്റവും മികച്ച നിശ്ചലദൃശ്യം ആയി മഹാരാഷ്ട്ര തിരഞ്ഞെടുക്കപ്പെട്ടു.
ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾക്കിടയിൽ ഏറ്റവും മികച്ച നിശ്ചല ദൃശ്യം ആയി വാർത്താവിനിമയ മന്ത്രാലയത്തിന്റെ/തപാൽ വകുപ്പിന്റെ നിശ്ചല ദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications