Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പബ്ലിക് ദിന ക്വിസ്: റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം? ഗോവയിലെ ജില്ലകളുടെ എണ്ണം; ഇതാ 50 ചോദ്യോത്തരങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എഴുപത്തിയാറാം വീണ്ടും റിപ്പബ്ലിക ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് . ഗാന്ധിജിയും നെഹ്രുവും സുഭാഷ് ചന്ദ്രബോസും തുടങ്ങിയ അനേകം പേരുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് ആളുകൾ നടത്തിയ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന് ജനങ്ങൾ തന്നെ അവരുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന പങ്കാളിത്തസൗന്ദര്യം നൽകിയ മഹത്തായ ഇന്ത്യന്‍ ഭരണഘടന നിലവന്നതിന്റെ വാർഷികമാണ് ഓരോ റിപ്പബ്ലിക് ദിനത്തിലും നാം ആഘോഷിക്കുന്നത്.

രാജ്യമെങ്ങും വിപുലമായ രീതിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളും വായനശാലകളും മറ്റും കേന്ദ്രീകരിച്ച് 'റിപ്പബ്ലിക് ദിന ക്വിസ്' പരിപാടികളും നടത്തിവരുന്നു. അത്തരം പരിപാടികള്‍ക്ക് വേണ്ടി ഒരുങ്ങാനും അതോടൊപ്പം തന്നെ നമ്മുടെ മഹത്തായ രാജ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാനുമുള്ള ഏതാനും സവിശേഷതകളാണ് ഇവിടെ പങ്കുവെക്കുന്നത്.

republic-day-
  • ഇന്ത്യ ഒന്നാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ച് - 1950 ജനുവരി 26
  • ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി - ബിആർ അംബേദ്കർ
  • ഇന്ത്യയുടെ ഒന്നാം റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി - അഹമ്മദ് സുകാർണോ
  • റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം - ജനക്ഷേമ രാഷ്ട്രം
  • ഇന്ത്യന്‍ ഭരണഘടനയുടം ആത്മാവ് എന്നറിയപ്പെടുന്നത് - ആമുഖം
  • ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത് - ബങ്കിം ചന്ദ്ര ചാറ്റർജി
  • റിപ്പബ്ലിക് ദിന പരേഡില്‍ സ്വല്യൂട്ട് സ്വീകരിക്കുന്നത് - രാഷ്ട്രപതി
  • ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം-ഇന്ത്യ
  • ലോകത്ത് ഏറ്റവും കൂടുതൽ സൈനികരുള്ള രണ്ടാമത്തെ രാജ്യം - ഇന്ത്യ
  • ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ - ഗുജറാത്തിലെ ഏകതാപ്രതിമ
  • ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയിൽപാലം - ജമ്മു കശ്മീരിലെ ചേനാബ് പാലം
  • ലോകത്ത്ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് - ഹിമാചൽ പ്രദേശിലെ ഹിക്കിം പോസ്റ്റ് ഓഫീസ്
  • സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം - ചൈൽ ക്രിക്കറ്റ് സ്റ്റേഡിയം
  • ലോകത്തെ ഏക ഒഴുകുന്ന ദേശീയോദ്യാനം - മണിപ്പൂരിലലെ കെയ്ബുൾ ലെംജാവോ ദേശീയോദ്യാനം
  • ലോകത്തെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ് - കശ്മീരിലെ ദാൽ തടാകത്തില്‍
  • ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകളുള്ള രാജ്യം - ഇന്ത്യ
  • ലോകത്തെ ഏറ്റവും വലിയ സൂര്യഘടികാരം - രാജസ്ഥാനില്‍ സ്ഥിതി ചെയ്യുന്നു.
  • ഹൂലോക്ക് ഗിബ്ബണെ സംരക്ഷിക്കുന്ന വന്യമൃഗസംരക്ഷണകേന്ദ്രം - അസമിലെ ഹൊല്ലോങ്പർ ഗിബ്ബൺ സാങ്ച്വറി
  • ലഡാക്കിലെ ഹെമീസ് ദേശീയ ഉദ്യാനം ലോകപ്രശസ്തമാകുന്നത് എന്തുകൊണ്ട്- ഹിമപ്പുലികളുടെ സാന്നിധ്യം കൊണ്ട്
  • ഉൽക്കാശില പതിച്ചുണ്ടായ മഹാരാഷ്ട്രയിലെ താടാകം - ലോണാർ തടാകം
  • രാജ്യത്തെ ആദ്യത്തെ സൂപ്പർ എക്സ്പ്രസ് ഹൈവേ - അഹമ്മദാബാദ് വഡോ​ദര എക്സ്പ്രസ് വേ (മഹാത്മാഗാന്ധി എക്സ്പ്രസ് വേ)
  • ഇന്ത്യാക്കാരനായ ആദ്യ കരസേനാമേധാവി - ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ
  • ഇന്ത്യാക്കാരനായ ആദ്യ നാവികസേനാമേധാവി - അഡ്മിറൽ രാംദാസ് കതാരിയ
  • ഇന്ത്യാക്കാരനായ ആദ്യ വ്യോമസേനാമേധാവി - എയർമാർഷൽ സുബ്രതോ മുഖർജി
  • രാജ്യത്തെ ഏറ്റവും പഴക്കമേറിയ അ‍ർധസൈനികവിഭാഗം -അസം റൈഫിൾസ് (ആസ്ഥാനം ഷില്ലോങ്).
  • ആദ്യശ്രമത്തിൽ തന്നെ ചൊവ്വ പര്യവേഷണദൗത്യം വിജയിപ്പിച്ച ആദ്യത്തെ രാജ്യം - ഇന്ത്യ
  • ലോകത്ത് ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കപ്പെടുന്ന രാജ്യം - ഇന്ത്യ
  • ഇന്ത്യയുടെ ദേശീയ പാനീയം - ഇന്ത്യ
  • ഏഷ്യയിലെ ആദ്യ എണ്ണക്കിണർ - അസമിലെ ദിഗ്ബോയി (1866),
  • രാജ്യത്തെ ആദ്യത്തെ യുറേനിയം ഖനി - ഝാർഖണ്ഡിലെ ജാദുഗുദ
  • യുഎൻ പൊതുസഭയുടെ ആദ്യ വനിതാഅധ്യക്ഷ - വിജയലക്ഷ്മി പണ്ഡിറ്റ്
  • ഇന്ത്യയുടെ ആദ്യ ഓസ്കർ ജേതാവ് - ഭാനു അത്തയ്യ (വസ്ത്രാലങ്കാരം)
  • ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം - ആന്ധ്രപ്രദേശ് (1953)
  • ഏറ്റവും കുറവ് ജില്ലകൾ ഉള്ള സംസ്ഥാനം - ഗോവയാണ് (രണ്ട്)
  • കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം - അരുണാചൽ പ്രദേശ് ആണ്
  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ക്ലബ് - മോഹൻ ബഗാൻ (1889)
  • ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി - കൊൽക്കത്തയിലെ നാഷണൽ ലൈബ്രറി
  • ചന്ദ്രനിൽ വെള്ളമുണ്ടെന്ന് കണ്ടെത്തിയ രാജ്യം - ഇന്ത്യ(ചന്ദ്രയാൻ 1 മൂൺ ഇംപാക്ട് പ്രോബ്)
  • ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണദൗത്യം - ആദിത്യ L1
  • ശുക്രനിലേക്കുള്ള ഇന്ത്യൻ ദൗത്യത്തിന്റെ പേര് - ശുക്രയാൻ 1
  • രാജ്യത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനങ്ങൾ - ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്
  • രാജ്യത്ത് ഏറ്റവും കുറച്ച് കടൽത്തീരമുള്ള സംസ്ഥാനം - ഗോവ (160km)
  • രാജ്യത്ത് ഏറ്റവും വെള്ളച്ചാട്ടങ്ങൾ ഉള്ള സംസ്ഥാനം -കർണാടകയാണ് (544)
  • രാജ്യത്ത് ഏറ്റവും വെള്ളച്ചാട്ടങ്ങൾ ഉള്ള സംസ്ഥാനം - അരുണാചൽ പ്രദേശ്.
  • രാജ്യത്തെ ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടം - ചിത്രകൂട് (ഇന്ദ്രാവതി നദി, ഛത്തീസ്ഗഡ്)
  • രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം കുഞ്ചിക്കൽ (വരാഹി നദി, ക‌ർണാടക)
  • പൂർണമായും സ്ത്രീകളാൽ നടത്തപ്പെടുന്ന ലോകത്തെ ഏക വലിയ മാർക്കറ്റ് - ഇംഫാലിലെ ക്വയിറാംബന്ദ് ബസാർ (ഇമ മാർക്കറ്റ് )
  • സിംഹവും കടുവയുമുള്ള ഏകരാജ്യം - ഇന്ത്യ
  • ലോകത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള രാജ്യം - ഇന്ത്യ
  • ചെസ്സും പാമ്പും കോണിയും ഉത്ഭവിച്ച രാജ്യം - ഇന്ത്യ
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+