കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റിപ്പബ്ലിക്‌ ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തും'; ഭരണഘടന അവകാശമെന്ന്‌ കര്‍ഷകര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ജനുവരി 26 റിപ്പബ്ലിക്‌ ദിനത്തില്‍ രാജ്യ തലസ്ഥാനത്തേക്ക്‌ നടത്താന്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലി നടത്തുമെന്ന്‌ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍. ട്രാക്ടര്‍ റാലി നടത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും ഇക്കാര്യം നാളെ കേന്ദ്രസര്‍ക്കാരുമായി നടത്തുന്ന 10ാം വട്ട ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

റിപ്പബ്ലിക്‌ ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലി ലോ ആന്‍ഡ്‌ ഓര്‍ഡര്‍ വിഷയമായതുകൊണ്ട്‌ രാജ്യതലസ്ഥാത്തേക്ക്‌ ആരെ പ്രവേശിക്കണമെന്ന്‌ ദില്ലി പോലീസിന്‌ തീരുമാനമെടുക്കാമെന്നാണ്‌ സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്‌. റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജയിലാണ്‌ കോടതി ഉത്തരവ്‌.

farmers protest

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നറിയിച്ച കര്‍ഷകര്‍. ഇതൊരു സമാധാനപരമായ സമരമായിരിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ തന്നെ നാളെ കേന്ദ്രവുമായി നടത്തുന്ന പത്താംഘട്ട ചര്‍ച്ചയില്‍ ഈ പ്രശ്‌നത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന്‌ പഞ്ചാബില്‍ നിന്നുള്ള കര്‍ഷക യൂണിയന്‍ നേതാവ്‌ പ്രേം സിങ്‌ ബാങ്കു പറഞ്ഞു. കേന്ദവുമായി ചര്‍ച്ചക്കെത്തുന്ന 7 കര്‍ഷക പ്രതിനിധികളില്‍ ഒരാളാണ്‌ പ്രേം.
ട്രാക്ടര്‍ റാലിക്ക്‌ ദില്ലി പോലിസിന്റെ സമ്മതം മുന്‍കൂട്ടി വാങ്ങണമോ വേണ്ടെയോ എന്ന കാര്യത്തില്‍ കര്‍ഷകര്‍ യോഗം ചേര്‍ന്ന തീരുമാനിക്കുന്നും പ്രേം ബങ്കു പറഞ്ഞു. ട്രാക്ടര്‍ റാലിയുമായി അതീവ സുരക്ഷാ മേഖലയായ രാജ്‌പഥിലേക്ക്‌ കടക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സമാധാനപരമായി ദില്ലി അതിര്‍ത്തികളില്‍ തന്നെയാകും റാലി സംഘടിപ്പിക്കുകയെന്നും കര്‍ഷക നേതാവ്‌ പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി മറ്റന്നാള്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തും. നേരിട്ടെത്താന്‍ ബുദ്ധിമുട്ടുള്ള സംഘടന പ്രതിനിധികള്‍ക്ക്‌ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചയില്‍ പങ്കെടുക്കാം. സര്‍ക്കാരിന്‌ വേണമെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന്‌ സമിതി അംഗം അനില്‍ ഘന്‍വത്‌ പറഞ്ഞു. സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ രൂപരേഖ തയ്യാറാക്കാന്‍ അംഗങ്ങള്‍ യോഗം ചേരും. നാല്‌ അംഗ സമിതിയില്‍ നിന്ന്‌ നേരത്തെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ്‌ ഭൂപേന്ദ്ര സിംഗ്‌ മാന്‍ രാജിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ്‌ മൂന്ന്‌ പേരാണ്‌ യോഗത്തില്‍ പങ്കെടുക്കുന്നത്‌.

ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
republic day tractor parade will take place says protesting farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X