കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിന ട്രാക്ടർ റാലി: ദീപ് സിദ്ധുവിന് ജാമ്യം, വിധി സിദ്ധുവിന്റെ ഹർജിയിൽ

Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ദിനത്തിൽ കുറ്റവാളിയെന്ന് ആരോപിക്കുന്ന നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവിന് ജാമ്യം. ദില്ലിയിലെ പ്രാദേശിക കോടതിയാണ് സിദ്ധുവിന് ശനിയാഴ്ച ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച ദീപ് സമർച്ചിച്ച ജാമ്യഹർജി കോടതി വിധി പറയാൻ മാറ്റിവെച്ചിരുന്നു. ഇതോടെയാണ് നടപടി. അക്രമമുണ്ടാക്കാനും ദേശീയ പതാകയോട് അനാദരവ് കാണിക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് സിദ്ധു പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൽക്ക് പ്രേരിപ്പിച്ചുവെന്നുമാണ് ദില്ലി പോലീസിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ അവകാശപ്പെട്ടത്.

ജി സുധാകരനെതിരെയുള്ള പരാതിയില്‍ ട്വിസ്റ്റ്! പിന്‍വലിച്ചെന്ന് പോലീസും ഉറച്ചുനില്‍ക്കുമെന്ന് പരാതിക്കാരിയുംജി സുധാകരനെതിരെയുള്ള പരാതിയില്‍ ട്വിസ്റ്റ്! പിന്‍വലിച്ചെന്ന് പോലീസും ഉറച്ചുനില്‍ക്കുമെന്ന് പരാതിക്കാരിയും

എന്നാൽ റിപ്പബ്ലിക്ക് ദിനത്തിൽ കർഷക പ്രതിഷേധത്തിനിടെയുള്ള ദീപ് സിദ്ധുവിന്റെ സാന്നിധ്യം നിയമവിരുദ്ധമായ കൂട്ടംകൂടലിന്റെ ഭാഗമാക്കാനാവില്ലെന്നും പ്രതിഷേധത്തിന്റെ ഭാഗമായ സിദ്ധി ഒരു പൗരനാണെന്നുമാണ് സിദ്ധുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ചെങ്കോട്ടയിൽ ഏതെങ്കിലും മതത്തിന്റെ പതാകകളുയർത്താൻ ജനക്കൂട്ടത്തെ താൻ പ്രേരിപ്പിച്ചിട്ടില്ലെന്നും പ്രതിഷേധിക്കാനുള്ള തന്റെ "മൗലികാവകാശം" വിനിയോഗിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സിദ്ധു കഴിഞ്ഞ ആഴ്ച കോടതിയെ അറിയിച്ചിരുന്നു.

 deepsidhu2-

നടൻ വിവേകിന് ആദരാഞ്ജലികൾ- അപൂർവ ചിത്രങ്ങൾ കാണാം

"പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്, അതുകൊണ്ടാണ് ഞാൻ അവിടെ ഉണ്ടായിരുന്നത്. ഞാൻ അക്രമത്തിൽ ഏർപ്പെടുകയോ അക്രമത്തിൽ ഏർപ്പെടാൻ ആരെയും പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല, "സിദ്ധു കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. മൗലികാവകാശങ്ങൾ വിനിയോഗിക്കുക എന്നതിന് പോലീസ് ഉദ്യോഗസ്ഥരെ ദ്രോഹിക്കുക എന്ന് അർത്ഥമാക്കുന്നില്ലെന്ന് ദില്ലി പോലീസിന്റെ പബ്ലിക് പ്രോസിക്യൂട്ടർ അവകാശവാദം ഉന്നയിച്ചു. കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ ട്രാക്ടർ പരേഡിനിടെ ജനുവരി 26 ന് നടന്ന ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 9 നാണ് സിദ്ധുവിനെ അറസ്റ്റ് ചെയ്തത്.

നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Kerala to do massive RTPCR tests | Oneindia Malayalam

English summary
Republic day violence: Deep Sidhu granted bail by Delhi court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X