രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം! കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിച്ച് ജന്‍ കി ബാത്ത്
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിച്ച് റിപ്പബ്ലിക് -ജന്‍ കി ബാത്ത് എക്സിറ്റ് പോള്‍ സര്‍വ്വേ ഫലം. കോണ്‍ഗ്രസിന് 81 മുതല്‍ 101 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. അതേസമയം ബിജെപിക്ക് 83 മുതല്‍ 103 സീറ്റുകള്‍ വരെ സര്‍വ്വേ പ്രവചിക്കുന്നുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്ക് 15 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്.

ഭരണ കക്ഷിയായ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചാരണ രംഗത്ത് ഏറെ മുന്നിലായിരുന്നു കോണ്‍ഗ്രസ്. അതേസമയം അവസാന ഘട്ടത്തില്‍ ശക്തമായ മത്സരമാണ് ബിജെപിയും ഉയര്‍ത്തിയത്. 1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയരുന്നത്.ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുമായി 45 ശതമാനം വോട്ടും നേടിയാണ് വസുന്ധര രാജെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസ് ആകട്ടെ വെറും 21 സീറ്റിലേക്ക് ഒതുങ്ങി. 33 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ ആയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അന്നുവരെ കണ്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിനിത്.












Click it and Unblock the Notifications