കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബിന്റെ റിപബ്ലിക് ചാനലിനെ 'പൂട്ടാൻ' ഉറച്ച് കോൺഗ്രസ്? ചാനലിനെ കുറിച്ച് അടിമുടി അന്വേഷണം!

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; സോണിയാ ഗാന്ധിയ്ക്കെതിരായ വിവാദ പരമാർശത്തിൽ വലിയ പുലിവാല് പിടിച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. വിവാദത്തിൽ അർണബിനെതിരെ കോൺഗ്രസ് പരാതിയിൽ 150 ഓളം കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എടുത്തിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് അർണബിനെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ചാനലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറേയും ചോദ്യം ചെയ്തിരിക്കുകയാണ് പോലീസ്. വിശദാംശങ്ങളിലേക്ക്

 കലാപമുണ്ടാക്കാൻ നീക്കം

കലാപമുണ്ടാക്കാൻ നീക്കം

ഏപ്രിൽ 28 നായിരുന്നു കേസുമായി ബന്ധപ്പെട്ട് റിപബ്ലിക് മീഡിയെ നെറ്റ്വർക്ക് എഡിറ്റർ ഇൻ ചീഫ് അര്‍ണബിനെ മുംബൈ പോലീസ് ചോദ്യം ചെയ്തത്. മഹാരാഷ്ട്ര വൈദ്യുതി മന്ത്രിയുടെ പരാതിയിലായിരുന്നു നടപടി.കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

 സോണിയയ്ക്കെതിരായ പരാമർശം

സോണിയയ്ക്കെതിരായ പരാമർശം

12 മണിക്കൂറാണ് പോലീസ് അർണബിനെ ചോദ്യം ചെയ്തത്. സോണിയ ഗാന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്താവനയെ കുറിച്ചായിരുന്നു പോലീസ് ചോദിച്ചത്. പ്രതികരണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പോലീസിനോട് വ്യക്തമാക്കിയതായും അർണബ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചിരുന്നു.

 ചാനൽ സിഎഫ്ഒയെ

ചാനൽ സിഎഫ്ഒയെ

അർണബിന് പിന്നാലെയാണ് ശനിയാഴ്ച റിപബ്ലിക് ചാനലിന്റെ സിഎഫ്ഒ എസ് സുന്ദരത്തെ പോലീസ് ചോദ്യം ചെയ്തത്.
ഏകദേശം 7 മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. പാൽഘർ കേസിനെ കുറച്ചോ വിവാദ പരാമർശത്തെ കുറിച്ചോ അല്ല മറിച്ച് റിപബ്ലിക് ചാനലിനെ കുറിച്ചാണ് തന്നോട് പോലീസ് ചോദ്യങ്ങൾ ചോദിച്ചതെന്നാണ് സുന്ദരം പ്രതികരിച്ചത്.

 ചാനലിന്റെ സാമ്പത്തിക ശ്രോതസ്

ചാനലിന്റെ സാമ്പത്തിക ശ്രോതസ്

കേസുമായി എല്ലാതരത്തിലും സഹകരിക്കുമെന്ന് സുന്ദരം പറഞ്ഞു. അതേസമയം ചാനലിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാനാണ് പോലീസ് നീക്കം എന്നാണ് റിപ്പോർട്ട്. ചാനലിന്റെ സാമ്പത്തിക ശ്രോതസ്, പണമിടപാടുകൾ എന്നിവ സംബന്ധിച്ച് പോലീസ് അന്വേഷിക്കും.

 ചെറിയ കാലയളവിൽ

ചെറിയ കാലയളവിൽ

കേസ് മുംബൈ പോലീസ് സംസ്ഥാന സാമ്പത്തിക കുറ്റകൃത്യ വകുപ്പിന് കൈമാറിയേക്കും. വളരെ ചെറിയ കാലയളവിന് ഉള്ളിൽ എങ്ങനെയാണ് ചാനൽ ഇത്ര വളർച്ച കൈവരിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കും.

 വിവാദത്തിന് തുടക്കം

വിവാദത്തിന് തുടക്കം

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ അർണബ് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

 അന്റോണിയ മൈനോ

അന്റോണിയ മൈനോ

മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നുമായിരുന്നു അർണബ് പറഞ്ഞത്.

 150 ഓളം കേസുകൾ

150 ഓളം കേസുകൾ

തൊട്ട് പിന്നാലെ രാജ്യത്തിന്റെ സമുദായിക ഐക്യം തകർക്കാനും വിദ്വേഷം പരത്താനുമാണ് അർണബ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങൾ കോൺഗ്രസ് പ്രവർത്തകർ അർണബിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും കേസ് നൽകുകയും ചെയ്തു.

 സംരക്ഷണം നൽകി

സംരക്ഷണം നൽകി

എന്നാൽ കേസിൽ നിന്ന് സംരക്ഷണം തേടി അർണബ് സുപ്രീം കോടതിയെ തന്നെ സമീപിക്കുകയായിരിന്നു. ഇതോടെ അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ മൂന്നാഴ്ചത്തേക്ക് വിലക്കികൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

English summary
Republic Media Network CFO S Sundaram interogated by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X