കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രമായി റിപ്പബ്ലിക് ടിവി, റേറ്റിംഗില്‍ ഒന്നാമത്!! പ്രവർത്തനം തുടങ്ങിയിട്ട് ഒരാഴ്ച മാത്രം

മെയ് രണ്ടാമത്തെ ആഴ്ച പുറത്തുവന്ന ബാര്‍ക് റേറ്റിംഗില്‍ 51.8 ശതമാനമാണ് റിപ്പബ്ലിക്ക് ടിവിയുടെ വ്യൂവര്‍ഷിപ്പ്.

  • By മരിയ
Google Oneindia Malayalam News

ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ തന്നെ പുതിയ ചരിത്രം കുറിച്ചിരിയ്ക്കുകയാണ് റിപ്പബ്ലിക്ക് ടിവി. പ്രവര്‍ത്തനം തുടങ്ങി ഒരാഴ്ചയ്ക്ക് അകം ചാനല്‍ റേറ്റിംഗില്‍ ഒന്നാമതെത്തിയിരിയ്ക്കുകാണ് റിപ്പബ്ലിക്ക് ടിവി. ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചാനലുകള്‍ക്ക് എല്ലാം കൂടി റിപ്പബ്ലിക്കിന്റെ റേറ്റിംഗിന് അത്ര മാത്രമേ ഉള്ളൂ.

അര്‍ണാബ് ഗോസാമി എന്ന മാധ്യമ പ്രവര്‍ത്തകന്റെ തേരിലാണ് റിപ്പബ്ലിക് ടിവിയുടേ തേരോട്ടം.

ഒന്നാമത്

മെയ് രണ്ടാമത്തെ ആഴ്ച പുറത്തുവന്ന ബാര്‍ക് റേറ്റിംഗില്‍ 51.8 ശതമാനമാണ് റിപ്പബ്ലിക്ക് ടിവിയുടെ വ്യൂവര്‍ഷിപ്പ്. രണ്ടാം സ്ഥാനത്തുള്ള ടൈംസ് നൗന് 24.5 ശതമാനം മാത്രമാണ് ഉള്ളതെന്ന് റിപ്പബ്ലിക്ക് ടിവി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു.

ടൈംസ് പിന്നോട്ട്

ടൈംസ് നൗവിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്ന അര്‍ണാബ് ഗോസാമിയാണ് റിപ്പബ്ലിക്ക് ടിവിയുടെ തലവന്‍. ടൈംസിലെ പ്രമുഖ റിപ്പോര്‍ട്ടര്‍മാരും അര്‍ണാബിനൊപ്പം റിപ്പബ്ലിക്കിലേക്ക് വന്നിരുന്നു.

വിവാദങ്ങള്‍

ദേശീയത ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് ടൈംസ് തങ്ങളുടെ ഇടം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നത്. അഭിപ്രായ സ്വാതന്ത്രത്തിന് വില കൊടുക്കാത്ത അര്‍ണാബിന്റെ നിലപാടുകള്‍ വ്യാപകമായി വിമര്‍ശിയ്ക്കപ്പെടാറുണ്ടെങ്കിലും ആളുകള്‍ ചാനല്‍ കാണുന്നു എന്നതിന്റെ തെളിവാണ് ബാര്‍ക്ക് റേറ്റിംഗ്.

വ്യാജം

അര്‍ണാബ് ഗോസാമിയ്ക്ക് എതിരെ നാഷണല്‍ ബോര്‍കാസ്റ്റിംഗ് അതോറിറ്റിയില്‍ പരാതികള്‍ ഉണ്ട്. ഇതിന്‍ മേല്‍ നടപടി സ്വീകരിയ്ക്കുന്നത് വരെ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിംഗ് പുറത്തുവിടരുതെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നതാണ്. അതിനാല്‍ ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ വ്യാജമാണെന്ന പരാതി ഉണ്ട്.

വിവരങ്ങള്‍

പണം അടച്ച ഉപഭോക്താവിന് വിവരങ്ങള്‍ കൈമാറുക എന്നതാണ് തങ്ങളുടെ നിലപാട് എന്ന് ടെലിവിഷന്‍ റേറ്റിംഗ് കണക്കാക്കുന്ന ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പല ചാനലുകളും റേറ്റിംഗില്‍ കൃത്രിമം കാണിച്ചതിന് നടപടി നേരിട്ടിട്ടുണ്ട്.

 കേസ്

വിവാദ വാര്‍ത്തകളോടെയാണ് റിപ്പബ്ലിക്ക് ടിവിയുടെ തുടക്കം. സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചാനല്‍ പുറത്തുവിട്ട വീഡിയോ ടൈംസ് നൗവ്വിന്റേതാണെന്ന് അവകശപ്പെട്ട് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ അര്‍ണാബ് ഗോസാമിയ്ക്ക് എതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക്...

കഴിയ്ക്കാൻ തരുന്നത് ചീഞ്ഞതും പുഴുവരിച്ചതും, വിലയും കുറവില്ല!!രാമനാട്ടുകരയിലെ ഹോട്ടലുകളിലെ വീഡിയോ !!!കഴിയ്ക്കാൻ തരുന്നത് ചീഞ്ഞതും പുഴുവരിച്ചതും, വിലയും കുറവില്ല!!രാമനാട്ടുകരയിലെ ഹോട്ടലുകളിലെ വീഡിയോ !!!

ഡോക്ടറാവാൻ ആഗ്രഹിച്ചു,ചെറ്റകുടിലിലിരുന്ന് പഠിച്ച് പ്ലസ്ടുവിന് മുഴുവൻ മാർക്കും, മരണം ദുരൂഹം !!!ഡോക്ടറാവാൻ ആഗ്രഹിച്ചു,ചെറ്റകുടിലിലിരുന്ന് പഠിച്ച് പ്ലസ്ടുവിന് മുഴുവൻ മാർക്കും, മരണം ദുരൂഹം !!!

English summary
Republic TV become first in BARC rating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X