കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടില്‍ ഒന്ന് കൊലപാതകം!! അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് പൊക്കിയ കേസ് ഇങ്ങനെ...

Google Oneindia Malayalam News

മുംബൈ: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ഇന്ന് രാവിലെയാണ് വീട്ടിലെത്തി മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 2018ലെ രണ്ടു മരണവുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. തന്റെ വീട്ടിലെത്തിയ പോലീസ് മര്‍ദ്ദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും അര്‍ണബ് പരിതപിക്കുന്നു. മര്‍ദ്ദിച്ചില്ലെന്ന് പോലീസ് അവകാശപ്പെടുന്നു. എന്നാല്‍ അര്‍ണബിനെ പിടിച്ചു തള്ളുന്ന ദൃശ്യങ്ങള്‍ റിപബ്ലിക് ടിവി പുറത്തുവിട്ടു.

Recommended Video

cmsvideo
അര്‍ണബിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് മുംബൈപോലീസ്

അര്‍ണബും മഹാരാഷ്ട്രയിലെ മഹാ അഗാഡി സഖ്യസര്‍ക്കാരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കവെയാണ് പോലീസ് നടപടി എന്നത് എടുത്തുപറയേണ്ടതാണ്. ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും അര്‍ണബിനെതിരായ നടപടിയെ അപലിപ്പിച്ചു. എന്താണ് അര്‍ണബിനെതിരായ കേസ്?...

രണ്ട് മരണം ഇങ്ങനെ

രണ്ട് മരണം ഇങ്ങനെ

ഇന്റീരിയന്‍ ഡിസൈനര്‍ അന്‍വെ നായിക് മാതാവ് കുമുദ് നായിക് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയില്‍ എടുത്തത്. ഇരുവരെയും 2018 മെയ് മാസത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്‍വെ ആത്മഹത്യ ചെയ്തതാണ് എന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ മാതാവിനെ കൊലപ്പെടുത്തി എന്നാണ് സംശയിക്കുന്നത്.

ശ്വാസം മുട്ടിച്ചു കൊന്നു

ശ്വാസം മുട്ടിച്ചു കൊന്നു

കുമുദിന്റെത് ആത്മഹത്യ അല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞത്. അന്‍വെ അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. രണ്ടു കേസുകളും പോലീസ് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു.

മൃതദേഹങ്ങള്‍ ആദ്യം കണ്ടത്...

മൃതദേഹങ്ങള്‍ ആദ്യം കണ്ടത്...

കുമുദിന്റെ മൃതദേഹം വീട്ടിലെ താഴെ നിലയില്‍ സോഫയിലാണ് കണ്ടെത്തിയത്. അന്‍വെയുടേത് ഒന്നാം നിലയില്‍ തൂങ്ങിക്കിടക്കുന്ന നിലയിലും. വീട്ടിലെ ജോലിക്കാരനാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടതും പോലീസിനെ വിവരം അറിയിച്ചതും. ആദ്യം അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആന്‍വെ മുകളിലെ നിലയിലെത്തി ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് റിപ്പോര്‍ട്ട്.

അര്‍ണബ് കുടുങ്ങിയത്...

അര്‍ണബ് കുടുങ്ങിയത്...

ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. അര്‍ണബ് ഗോസ്വാമി, ഫിറോസ് ശൈഖ്, നിദേശ് സര്‍ദ എന്നിവരാണ് തങ്ങളുടെ മരണത്തിന് കാരണമെന്ന് കുറിപ്പില്‍ പറയുന്നു. മൂന്നു പേരും മൂന്ന് കമ്പനികളുടെ മേധാവികളാണ്. 5.5 കോടി രൂപ മൂവരും നല്‍കാനുണ്ടെന്നും ഇത് ലഭിക്കാത്തത് കാരണം താന്‍ സാമ്പത്തിക പ്രയാസത്തിലായെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു.

പോലീസ് കണ്ടെത്തിയത്

പോലീസ് കണ്ടെത്തിയത്

ആന്‍വെക്ക് വലിയ കടബാധ്യതയുണ്ടായിരുന്നു എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തിരിച്ച് നല്‍കാന്‍ സാധിക്കാതെ ഇയാള്‍ പ്രയാസത്തിലായിരുന്നു. മൂന്ന് പേരുടെയും കമ്പനികളില്‍ ജോലി ചെയ്തത് വകയിലാണ് പണം കിട്ടേണ്ടിയിരുന്നത്. അത് ലഭിക്കാത്തതാണ് ആന്‍വെയെ പ്രതിസന്ധിയിലാക്കിയത്.

അര്‍ണബിന്റെ പ്രതികരണം

അര്‍ണബിന്റെ പ്രതികരണം

എല്ലാ പണവും നല്‍കിയിട്ടുണ്ട് എന്നാണ് അര്‍ണബ് ഗോസ്വാമി പ്രതികരിച്ചത്. ആരോപണം നിഷേധിക്കുകയും ചെയ്തു. റായ്ഗഡ് പോലീസ് അന്വേഷിച്ച കേസ് 2019ല്‍ അവസാനിപ്പിക്കുകയായിരുന്നു. മൂന്ന് പ്രതികള്‍ക്കുമെതിരായ തെളിവുകള്‍ ലഭിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കേസ് അന്വേഷണം പോലീസ് അവസാനിപ്പിച്ചത്.

കേസ് വീണ്ടും ഓപണ്‍ ചെയ്തു

കേസ് വീണ്ടും ഓപണ്‍ ചെയ്തു

ഈ വര്‍ഷം മെയ് മാസത്തില്‍ അന്‍വെയുടെ മകള്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ സമീപിച്ച് കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. 83 ലക്ഷം രൂപയാണ് അര്‍ണബിന്റെ കമ്പനി നല്‍കാനുള്ളത്. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം നടന്നില്ല എന്നായിരുന്നു മകളുടെ പരാതി. തുടര്‍ന്ന് വീണ്ടും അന്വേഷണം ആരംഭിച്ചു.

പണം തിരിച്ചടച്ച രേഖ എവിടെ

പണം തിരിച്ചടച്ച രേഖ എവിടെ

പണം തിരിച്ചടച്ച രേഖ പോലീസ് അര്‍ണബ് ഗോസ്വാമിയില്‍ നിന്ന് ആവശ്യപ്പെടുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കും. അര്‍ണബിനെതിരെ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത ടിആര്‍പി തട്ടിപ്പ് കേസ് വേറെയുണ്ട്. ഇന്ന് വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം മുംബൈ പോലീസുമുണ്ടായിരുന്നു.

അമേരിക്കയില്‍ റോബോകോള്‍... 'നാളെ എല്ലാവരും വോട്ട് ചെയ്യണം'... എഫ്ബിഐ അന്വേഷണം തുടങ്ങിഅമേരിക്കയില്‍ റോബോകോള്‍... 'നാളെ എല്ലാവരും വോട്ട് ചെയ്യണം'... എഫ്ബിഐ അന്വേഷണം തുടങ്ങി

English summary
Republic TV Editor Arnab Goswami detained; Case details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X