കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം, അഭിഭാഷകരെ കാണിക്കുന്നില്ല; വിളിച്ചുപറഞ്ഞ് അര്‍ണബ് ഗോസ്വാമി, ജയിലിലേക്ക് മാറ്റി

Google Oneindia Malayalam News

മുംബൈ: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിപബ്ലിക്ക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ജയിലിലേക്ക് മാറ്റി. രാജ്ഗഡ് ജില്ലയിലെ അലിബാഗ് പ്രൈമറി സ്‌കൂളില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു അര്‍ണബ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്. ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. ജയിലിലേക്ക് കൊണ്ടുപോകും വഴി പോലീസ് വാഹനത്തില്‍ വച്ച് അര്‍ണബ് മാധ്യമങ്ങളുമായി സംസാരിച്ചു.

A

തനിക്ക് പീഡനമാണെന്നും അഭിഭാഷകരെ കാണാന്‍ അനുവദിച്ചില്ലെന്നും അര്‍ണബ് പറഞ്ഞു. അഭിഭാഷകരുമായി സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. സമ്മതിച്ചില്ല. തന്നെ തുടര്‍ച്ചയായി ജയിലില്‍ അടയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. എനിക്ക് ജാമ്യം തരൂ. ഞാന്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിക്കുകയാണ് എന്നും അര്‍ണബ് പറയുന്ന വീഡിയോ റിപബ്ലിക് ചാനല്‍ പുറത്തുവിട്ടു.

അതേസമയം, അര്‍ണബിനെ പിന്തുണച്ച് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങിയ ദില്ലിയിലെ ബിജെപി നേതാക്കളായ കപില്‍ മിശ്രയെയും തജീന്ദര്‍ ബഗ്ഗയെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അര്‍ണബിനെതിരായ ആത്മഹത്യാ പ്രേരണകേസ് തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. അര്‍ണബ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയും ബോംബെ ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജോസഫിനൊപ്പംജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജോസഫിനൊപ്പം

ഇന്റീരിയന്‍ ഡിസൈനര്‍ അന്‍വെ നായിക് മാതാവ് കുമുദ് നായിക് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയില്‍ എടുത്തത്. ഇരുവരെയും 2018 മെയ് മാസത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്‍വെ ആത്മഹത്യ ചെയ്തതാണ് എന്ന് പോലീസ് കണ്ടെത്തി. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. അര്‍ണബ് ഗോസ്വാമി, ഫിറോസ് ശൈഖ്, നിദേശ് സര്‍ദ എന്നിവരാണ് തങ്ങളുടെ മരണത്തിന് കാരണമെന്ന് കുറിപ്പില്‍ പറയുന്നു. മൂന്നു പേരും മൂന്ന് കമ്പനികളുടെ മേധാവികളാണ്. 5.5 കോടി രൂപ മൂവരും നല്‍കാനുണ്ടെന്നും ഇത് ലഭിക്കാത്തത് കാരണം താന്‍ സാമ്പത്തിക പ്രയാസത്തിലായെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു.

English summary
Republic TV Editor Arnab Goswami Shifted to Taloja jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X