മാപ്പ് പറയാൻ തയ്യാറല്ല; അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്
Recommended Video
ദില്ലി: ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുകൂലമായി വാർത്തകൾ നൽകുന്നതിന്റെ പേരിൽ നിരന്തരം വിമർശനം ഏറ്റുവാങ്ങാറുണ്ട് അർണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ റിപ്പബ്ലിക് ചാനലും. മോദിക്ക് വേണ്ടി മാത്രം പണിയെടുക്കുന്നു എന്ന വിമർശനമാണ് നിരന്തരം അർണബിനെതിരെ ഉയർന്ന് കേൾക്കുന്നത്.
റിപ്പബ്ലിക് ചാനൽ അടച്ചു പൂട്ടുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍. നിരപരാധിയായ വ്യക്തിയെ മോശമായി ചിത്രീകരിച്ച സംഭവത്തിൽ മാപ്പ് പറയാൻ അർണബ് ഗോസ്വാമി തയാറാകാത്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് സംഭവം.

ചർച്ചയ്ക്കിടെ
ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ ദില്ലിയിൽ നടന്ന റാലിയെ വിമർശിച്ച് ചാനലിൽ നടന്ന ചർച്ചയ്ക്കിടെ ആയിരുന്നു സംഭവം. റാലിയിൽ പങ്കെടുത്ത പരാതിക്കാരന്റ ദൃശൃങ്ങൾ വട്ടമിട്ട് കാണിച്ച് ഇയാൾ ഇയാൾ ഗുണ്ടയെന്നും സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കുകയായിരുന്നു. ഇതിനെതിരെയാണ് ചാനലിനെതിരെ പരാതി നൽകിയത്. തങ്ങളുടെ റിപ്പോർട്ടറെ ചാനലിൽ പങ്കെടുത്തവർ ഉപദ്രവിച്ചുവെന്നാണ് റിപ്പോർട്ടർ ടിവി ആരോപിച്ചത്.

മാപ്പ് പറയാൻ
തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ എൻബിഎസ്എയെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 7 അല്ലെങ്കിൽ 14 തീയതികളിൽ ചാനലിലൂടെ മാപ്പ് എഴുതിക്കാണിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ എൻബിഎസ്എയുടെ നടപടിയെ ചോദ്യം ചെയ്ത് അർണബ് ഗോസ്വാമി പുന പരിശോധനാ ഹർജി സമർപ്പിക്കുകയായിരുന്നു.

ഹർജി തള്ളി
എന്നാൽ ഈ പുന പരിശോധനാ ഹർജി തളളിക്കളയുകയായിരുന്നു. വാർത്താ വിനിമയ മന്ത്രാലയത്തെ സമീപിക്കുമെന്നും ചാനൽ അടച്ചു പൂട്ടുകയോ ലൈസൻസ് റദ്ദാക്കുകയോെ ചെയ്യുമെന്നാണ് എൻബിഎസ്എയുടെ ഭീഷണി. എന്നാൽ മാപ്പ് പറയില്ലെന്ന നിലപാടിലാണ് അർണബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും.

രണ്ട് വർഷം
രണ്ട് വർഷങ്ങൾക്ക് മുമ്പാണ് റിപ്പബ്ലിക് ചാനൽ സംപ്രേഷണം ആരംഭിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് 1200 കോടി രൂപയുടെ മൂല്യമുണ്ടാക്കാന്‍ ചാനലിന് സാധിച്ചിരിക്കുന്നു. നിലവില്‍ റിപ്പബ്ലിക് ടിവിക്ക് രണ്ട് ചാനലുകളാണുളളത്. റിപ്പബ്ലിക് ടിവിയെ കുടാതെ 2019 ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത ഹിന്ദി റിപ്പബ്ലിക് ടിവി ഭാരത് ആണ് രണ്ടാമത്തെ ചാനല്‍
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications