കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് പറയാൻ തയ്യാറല്ല; അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
അര്‍ണബിന്‍റെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ്

ദില്ലി: ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുകൂലമായി വാർത്തകൾ നൽകുന്നതിന്റെ പേരിൽ നിരന്തരം വിമർശനം ഏറ്റുവാങ്ങാറുണ്ട് അർണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ റിപ്പബ്ലിക് ചാനലും. മോദിക്ക് വേണ്ടി മാത്രം പണിയെടുക്കുന്നു എന്ന വിമർശനമാണ് നിരന്തരം അർണബിനെതിരെ ഉയർന്ന് കേൾക്കുന്നത്.

റിപ്പബ്ലിക് ചാനൽ അടച്ചു പൂട്ടുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍. നിരപരാധിയായ വ്യക്തിയെ മോശമായി ചിത്രീകരിച്ച സംഭവത്തിൽ മാപ്പ് പറയാൻ അർണബ് ഗോസ്വാമി തയാറാകാത്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് സംഭവം.

പ്രധാനമന്ത്രിയാകാന്‍ അജണ്ടയോ ആഗ്രഹമോ സ്വപ്‌നമോ ഇല്ല... താനൊരു കറുത്ത കുതിരയും അല്ല!!! ഗഡ്കരിപ്രധാനമന്ത്രിയാകാന്‍ അജണ്ടയോ ആഗ്രഹമോ സ്വപ്‌നമോ ഇല്ല... താനൊരു കറുത്ത കുതിരയും അല്ല!!! ഗഡ്കരി

ചർച്ചയ്ക്കിടെ

ചർച്ചയ്ക്കിടെ

ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ ദില്ലിയിൽ നടന്ന റാലിയെ വിമർശിച്ച് ചാനലിൽ നടന്ന ചർച്ചയ്ക്കിടെ ആയിരുന്നു സംഭവം. റാലിയിൽ പങ്കെടുത്ത പരാതിക്കാരന്റ ദൃശൃങ്ങൾ വട്ടമിട്ട് കാണിച്ച് ഇയാൾ ഇയാൾ ഗുണ്ടയെന്നും സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കുകയായിരുന്നു. ഇതിനെതിരെയാണ് ചാനലിനെതിരെ പരാതി നൽകിയത്. തങ്ങളുടെ റിപ്പോർട്ടറെ ചാനലിൽ പങ്കെടുത്തവർ ഉപദ്രവിച്ചുവെന്നാണ് റിപ്പോർട്ടർ ടിവി ആരോപിച്ചത്.

 മാപ്പ് പറയാൻ

മാപ്പ് പറയാൻ

തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ എൻബിഎസ്എയെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 7 അല്ലെങ്കിൽ 14 തീയതികളിൽ ചാനലിലൂടെ മാപ്പ് എഴുതിക്കാണിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ എൻബിഎസ്എയുടെ നടപടിയെ ചോദ്യം ചെയ്ത് അർണബ് ഗോസ്വാമി പുന പരിശോധനാ ഹർജി സമർപ്പിക്കുകയായിരുന്നു.

ഹർജി തള്ളി

ഹർജി തള്ളി

എന്നാൽ ഈ പുന പരിശോധനാ ഹർജി തളളിക്കളയുകയായിരുന്നു. വാർത്താ വിനിമയ മന്ത്രാലയത്തെ സമീപിക്കുമെന്നും ചാനൽ അടച്ചു പൂട്ടുകയോ ലൈസൻസ് റദ്ദാക്കുകയോെ ചെയ്യുമെന്നാണ് എൻബിഎസ്എയുടെ ഭീഷണി. എന്നാൽ മാപ്പ് പറയില്ലെന്ന നിലപാടിലാണ് അർണബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും.

രണ്ട് വർഷം

രണ്ട് വർഷം

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് റിപ്പബ്ലിക് ചാനൽ സംപ്രേഷണം ആരംഭിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് 1200 കോടി രൂപയുടെ മൂല്യമുണ്ടാക്കാന്‍ ചാനലിന് സാധിച്ചിരിക്കുന്നു. നിലവില്‍ റിപ്പബ്ലിക് ടിവിക്ക് രണ്ട് ചാനലുകളാണുളളത്. റിപ്പബ്ലിക് ടിവിയെ കുടാതെ 2019 ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത ഹിന്ദി റിപ്പബ്ലിക് ടിവി ഭാരത് ആണ് രണ്ടാമത്തെ ചാനല്‍

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Republic Tv faces threats of shut down fron NSBA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X