കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക് ടിവി മാധ്യമപ്രവർത്തകരെ പൊതിരെ തല്ലി മറ്റ് മാധ്യമ പ്രവർത്തകർ, വീഡിയോ വൈറൽ

Google Oneindia Malayalam News

മുംബൈ; തങ്ങളെ അപഹസിച്ച് റിപ്പോർട്ടിങ്ങ് നടത്തിയ റിപബ്ലിക് ചാനൽ മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത് മറ്റ് സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർ. വ്യാഴാഴ്ച മറൈന്‍ ഡ്രൈവിലുള്ള നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസിനു മുന്നിലായിരുന്നു സംഭവം. 'പൊതിരതല്ലിന്റെ വീഡിയോ' സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒടുവിൽ തർക്കത്തിൽ പോലീസ് ഇടപെടുകയായിരുന്നു. സംഭവം ഇങ്ങനെ

ബോളിവുഡിലെ ലഹരി ഉപയോഗം

ബോളിവുഡിലെ ലഹരി ഉപയോഗം

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവും അതുമായി ബന്ധപ്പെട്ട് താരങ്ങളുടെ ലഹി ഉപയോഗം സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. നടി ദീപിക പദുക്കോൺ ഉൾപ്പെടെയുള്ളവരെ ഇതുമായ ബന്ധപ്പെട്ട് ചോദ്യം ചെയ്യാന‍് ഒരുങ്ങുകയാണ് അന്വേഷണ സംഘം. നിരവധി താരങ്ങൾക്കെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

തമ്മിലടിച്ച് റിപ്പോർട്ടർമാർ

തമ്മിലടിച്ച് റിപ്പോർട്ടർമാർ

അതിനിടെ ഇന്ന് ഫാഷൻ ഡിസൈനർ സിമോൺ ഖമ്പട്ട എൻസിബി ഓഫീസിൽ ചോദ്യം ചെയ്യാൻ എത്തിച്ചിരുന്നു. അതിനിടെയാണ് മാധ്യമപ്രവർത്തകരുടെ തമ്മിലടി ഉണ്ടായത്. റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് ചാനലിന്റെയും റിപ്പബ്ലിക്കിന്റെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരതിന്റെയും റിപ്പോര്‍ട്ടര്‍മാരും മറ്റ് മാധ്യമപ്രവർത്തകരും തമ്മിലായിരുന്നു അടിപടി.

കയ്യാങ്കളിയിൽ കലാശിച്ചു

കയ്യാങ്കളിയിൽ കലാശിച്ചു

മറ്റ് ചാനൽ പ്രവർത്തകരെ അപഹസിക്കുന്ന രീതിയിൽ റിപബ്ലിക് ടിവി അംഗങ്ങൾ സംസാരിച്ചതാണ് മറ്റ് മാധ്യമ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇതോടെ ഇവർ ഇതിനെ ചോദ്യം ചെയ്യുകയും അത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. എന്നാൽ തന്നെ എന്‍ഡിടിവിയിലേയും എബിപിയിലേയും 'ഗുണ്ട'കള്‍ മര്‍ദ്ദിച്ചുവെന്നാണ് റിപബ്ലിക് ടിവി മാധ്യമപ്രവർത്തകൻ പ്രദീപ് ഭണ്ഡാരി പ്രതികരിച്ചത്.

പോലീസ് ഇടപെടാതിരുന്നപ്പോൾ

പോലീസ് ഇടപെടാതിരുന്നപ്പോൾ

മഹാരാഷ്ട്രയിൽ സത്യം സംസാരിക്കുന്നതിന്റെ വില എന്താണ് എന്ന് അറിയുക. നീച മുഖങ്ങൾ തുറന്നുകാട്ടപ്പെടുമ്പോൾ, അവരുടെ കോപം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.പോലീസ് ഇടപെടാതിരുന്നപ്പോൾ എൻ‌ഡി‌ടിവിയും എ‌ബി‌പിയും എന്നെ ആക്രമിക്കാൻ മാധ്യമപ്രവർത്തകരെ അയച്ചു. എന്നാൽ എളുപ്പത്തിൽ തകർക്കാൻ പറ്റുന്ന ആളല്ല ഞാൻ , ഭണ്ഡാരി കുറിച്ചു.

ഉത്തരവാദിത്തത്തോടെ

ഉത്തരവാദിത്തത്തോടെ

അതേസമയം എൻഡിടിവിയുടെ സൗരഭ് ഗുപ്ത ഭണ്ഡാരിയുടെ വാദം നിഷേധിച്ചു എൻഡിടിവി ജീവനക്കാരും ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ പോലീസ് ഇടപെട്ടായിരുന്നു തമ്മിലടിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ ശാന്തരാക്കിയത്.

Recommended Video

cmsvideo
സംഘി ഗോസാമി കണ്ടം വഴി ഓടി | Oneindia Malayalam
സുരക്ഷാ ഉദ്യോഗസ്ഥർ

സുരക്ഷാ ഉദ്യോഗസ്ഥർ

അതേസമയം വീഡിയോ പങ്കുവെച്ച് കുനാൽ കമ്ര ഉൾപ്പെടെയുല്ളവർ പരിഹാസം ഉയർത്തിയിട്ടുണ്ട്.അതിനിടെ കൈയ്യേറ്റത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ റിപ്പോർട്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വകാര്യ സുരക്ഷാ ജീവനക്കാരെ ചാനൽ ചുമതലപ്പെടുത്തി. ഇവർ റിപ്പോർട്ടർമാർക്ക് സുരക്ഷ ഒരുക്കി നീങ്ങുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് കാരണമായിട്ടുണ്ട്.

എൻജിനീയറിംഗ് ദുരന്തം വിസ്മയമാവാൻ അധിക നാളുകളില്ല; ഇ ശ്രീധരൻറെ കത്ത് ലഭിച്ചെന്ന് മന്ത്രി ജി സുധാകരൻ<br />എൻജിനീയറിംഗ് ദുരന്തം വിസ്മയമാവാൻ അധിക നാളുകളില്ല; ഇ ശ്രീധരൻറെ കത്ത് ലഭിച്ചെന്ന് മന്ത്രി ജി സുധാകരൻ

മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണം. പരിശോധിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണം. പരിശോധിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്

സിപിഎമ്മിന്റെ ക്രമക്കേടുകള്‍ക്ക്‌ സിപിഐ മംഗളപത്രം എഴുതുന്നു; രൂക്ഷവിമർശനവുമായി മുല്ലപ്പള്ളിസിപിഎമ്മിന്റെ ക്രമക്കേടുകള്‍ക്ക്‌ സിപിഐ മംഗളപത്രം എഴുതുന്നു; രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി

കർഷകരുടെ 'റെയിൽ റോക്കോ' സമരം; ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേകർഷകരുടെ 'റെയിൽ റോക്കോ' സമരം; ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ

English summary
Republic TV journalists assaulted by other journalists, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X