സിജെപി,ഇടത് സംയുക്ത വാർത്താസമ്മേളനത്തിനിടെ ബഹളം വെച്ച് റിപബ്ലിക്ക് ടിവി മാധ്യമപ്രവർത്തകർ; പുറത്താക്കി

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ പൌരൻമാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) നേതാവ് നേഹ ബോറ, എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ് , നടൻ പ്രകാശ് രാജ് എന്നിവർക്കൊപ്പം ഡൽഹിയിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രതികരണം.

ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി പ്രതിഷേധിച്ച യുവാക്കളേയും വിദ്യാർത്ഥികളേയും പ്രതിപക്ഷ നേതാക്കളേയും എന്തിന് മുൻ മുഖ്യമന്ത്രിമാരെ വരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. എന്തിനായിരുന്നു കേന്ദ്രസർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്? എന്തിനാണ് രാജ്യതലസ്ഥാനത്ത് ഇത്രയും സുരക്ഷ സന്നാഹങ്ങൾ ഒരുക്കിയത്? മെട്രോ സ്റ്റേഷൻ അടച്ചത്?. യഥാർത്ഥത്തിൽ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ സർക്കാർ സംവിധാനങ്ങളെ മുഴുവൻ ഉപയോഗപ്പെടുത്തുകയാണ്. ജമ്മു കാഷ്ട്മീരിൽ നിന്ന് ഉൾപ്പെടെ സുരക്ഷ സേനയെ ഡൽഹിയിലേക്ക് എത്തിച്ചത് എന്തിനാണ്?', ദീപ്കെ ചോദിച്ചു.

'യുവാക്കളും വിദ്യാർത്ഥികളും കഴിഞ്ഞ 10-15 ദിവസമായി രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുകയാണ്. അവരെ പോലീസ് തെരുവിലൂടെ വലിച്ചിഴച്ചു. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. ഇതെല്ലാം ആർക്ക് വേണ്ടിയായിരുന്നു? ഗ്യാനേഷ് കുമാർ എന്ന വ്യക്തിക്ക് വേണ്ടി', ദീപ്കെ പറഞ്ഞു.

ip-7542

ജന്തർ മന്തറിൽ ത്രിവർണപതാക ഉയർത്തി പ്രതിഷേധിച്ചതിന് സിജെപി നേതാക്കൾക്കെതിരെ കേസ് എടുത്ത നടപടിയേയും ദീപ്കെ ചോദ്യം ചെയ്തു. 'ത്രിവർണ പതാക ഉയർത്തി സമാധാനമായി പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം എന്താണ്? ഗ്യാനേഷ് കുമാറിന് ഒരുക്കുന്ന സംരക്ഷണം കാണുമ്പോൾ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അദ്ദേഹം ഒത്താശ ചെയ്ത് നൽകിയിട്ടുണ്ടോയെന്ന് സംശയിച്ച് പോകുകയാണ്', ദീപ്കെ പറഞ്ഞു.

മാധ്യമപ്രവർത്തകെ വോട്ടയാടുന്നു; നേഹ ബോറ

പ്രസ് കാർഡ് ഉണ്ടായിട്ട് പോലും ഡൽഹി പോലീസ് മാധ്യമപ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ചതായി നേഹ ബോറ. കാരവാനിൻ്റേയും ദി ക്വിൻ്റിൻ്റേയും മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടു. പ്രതിഷേധം പകർത്താനെത്തിയ മാധ്യമപ്രവർത്തകരുടെ കാമറകൾ പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി.

ഡൽഹി എ.സി.പി വിവേക് ഭഗത് വനിതാ മാധ്യമപ്രവർത്തകയെ ലൈംഗികമായി അതിക്രമിച്ചു. ഇത് സംബന്ധിച്ച് പരാതി നൽകാൻ പോയ മാധ്യമപ്രവർത്തകയ്ക്കെതിരെ അവർ തിരിച്ച് പരാതി നൽകി. ക്രമസമാധാനം നടപ്പാക്കുന്നതിന് പകരം നീതി നിഷേധിക്കുകയും പൌരൻമാരെ ആക്രമിക്കുകയും ചെയ്യുകയാണ് പോലീസ്', അവർ വിമർശിച്ചു.

വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമം; റിപബ്ലിക് ടിവി മാധ്യമപ്രവർത്തകരെ പുറത്താക്കി

സംയുക്ത വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ച റിപബ്ലിക് ടിവി മാധ്യമപ്രവർത്തകരെ മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ട് പുറത്താക്കി. നേതാക്കൾ സംസാരിച്ച് തുടങ്ങിയതോടെ ഇവർ അനാവശ്യമായി ഇടപെടുകയും ബഹളം വെയ്ക്കുകയുമായിരുന്നു. വാർത്താസമ്മേളനം അവസാനിപ്പിച്ച് ഇറങ്ങി പോകൂ എന്നടക്കം ഇവർ ആക്രോശിച്ചതോടെ മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ട് ഇവരെ പുറത്താക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma