Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിക്ക് കോൺഗ്രസ് എംഎൽഎയുടെ പ്രശംസ', വീഡിയോ പുറത്ത് വിട്ട് എട്ടിന്റെ പണി വാങ്ങി റിപ്പബ്ലിക് ടിവി

Recommended Video

cmsvideo
    മോദിക്ക് കോൺഗ്രസ് എംഎൽഎയുടെ പ്രശംസ |

    ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്താനുളള കഠിന പരിശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിയാകട്ടെ രാജ്യം മുഴുവന്‍ ഓടി നടന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്യുന്നു.

    അതിനിടെ കടുത്ത ബിജെപി അനുകൂല ചാനലെന്ന് പേരുളള അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ്. മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് എംഎല്‍എ സംസാരിക്കുന്നു എന്ന് അവകാശപ്പെട്ട് പുറത്ത് വിട്ട വീഡിയോ ആണ് അര്‍ണബ് ഗോസ്വാമിക്ക് പണി കൊടുത്തിരിക്കുന്നത്.

    മോദിയെ പ്രശംസിച്ച കോൺഗ്രസ് എംഎൽഎ

    മോദിയെ പ്രശംസിച്ച കോൺഗ്രസ് എംഎൽഎ

    ഇക്കഴിഞ്ഞ 27ാം തിയ്യതി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഒരു വീഡിയോ പുറത്ത് വിടുകയുണ്ടായി. ഹലോ ഭാരത് എന്ന പരിപാടിയിലാണ് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ ഉപാധ്യായ എന്ന് അവകാശപ്പെട്ട് ഒരു വ്യക്തിയുടെ പ്രതികരണം റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്തത്. മോദിയെ പ്രശംസിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകള്‍.

    വാരിക്കോരി പുകഴ്ത്തൽ

    വാരിക്കോരി പുകഴ്ത്തൽ

    മോദി സര്‍ക്കാര്‍ പുറത്താകണം എന്നാഗ്രഹിക്കുന്നത് കള്ളന്മാരും അഴിമതിക്കാരും മാത്രമാണ് ഇയാള്‍ പറയുന്നു. നിരവധി വ്യാജ കമ്പനികളും ഇടപാടുകളും മോദി അവസാനിപ്പിച്ചുവെന്ന് ഇയാള്‍ പറയുന്നു. പാകിസ്താന് മോദി തിരിച്ചടി കൊടുത്തതിനേയും ഇയാള്‍ വീഡിയോയില്‍ പ്രശംസിക്കുന്നു.

    എതിരാളികളുടെ പ്രശംസ

    എതിരാളികളുടെ പ്രശംസ

    മധ്യപ്രദേശില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എയായ അനില്‍ ഉപാധ്യായ മോദിയെ പ്രശംസിക്കുന്നു എന്ന പേരിലാണ് അര്‍ണബിന്റെ ചാനല്‍ വീഡിയോ പുറത്ത് വിട്ടത്. രാഷ്ട്രീയ എതിരാളികള്‍ പോലും മോദിയെ പ്രശംസിക്കുന്നു എന്ന ഹലോ ഭാരത് പരിപാടിയുടെ അവതാരകന്‍ അവകാശപ്പെടുകയുണ്ടായി.

    വീഡിയോ വൈറൽ

    വീഡിയോ വൈറൽ

    ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലായി. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ആള്‍ട്ട് ന്യൂസ് റിപ്പബ്ലിക് ടിവിയുടെ കളളി പൊളിച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അനില്‍ ഉപാധ്യായ എന്ന പേരില്‍ ഒരു എംഎല്‍എയേ ഇല്ല എന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിരിക്കുന്നത്.

    സത്യാവസ്ഥ ഇങ്ങനെ

    സത്യാവസ്ഥ ഇങ്ങനെ

    മാത്രമല്ല ഇതേ വ്യക്തിയുടെ പഴയ ചില വീഡിയോകളും ആള്‍ട്ട് ന്യൂസ് ഓണ്‍ലൈന്‍ കുത്തിപ്പൊക്കി. 2018ല്‍ പുറത്ത് വന്ന ഇയാളുടെ വീഡിയോയില്‍ അവകാശപ്പെടുന്നത് രാജസ്ഥാനിലെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ഭാര്യാപിതാവാണ് എന്നാണ്. അന്നത്തെ വീഡിയോയും മോദിയെ പുകഴ്ത്തുന്നത് ആയിരുന്നു.

    കരച്ചിൽ വീഡിയോ

    കരച്ചിൽ വീഡിയോ

    എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ ഭാര്യാപിതാവ് കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുളള ആണ്. ഈ മാസം തന്നെ പുറത്ത് വന്നിട്ടുളള ഇയാളുടെ മറ്റൊരു വീഡിയോയില്‍ മോദിയെ ആളുകള്‍ വിമര്‍ശിക്കുന്നു എന്ന് പറഞ്ഞ് കരയുന്നത് കാണാം. ഇതും വൈറലായിരുന്നു.

    പ്രചാരണം വ്യാജം

    പ്രചാരണം വ്യാജം

    ഇയാളുടെ യഥാര്‍ത്ഥ പേര് അനില്‍ ഉപാധ്യായ എന്നല്ല മറിച്ച് മോഹന്‍ പാണ്ഡെ എന്നാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ റിപ്പബ്ലിക്ക് ടിവി പുറത്ത് വിട്ട വാര്‍ത്തയും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും കോണ്‍ഗ്രസ് എംഎല്‍എ എന്ന പേരില്‍ വ്യാജ വീഡിയോ സംപ്രേഷണം ചെയ്ത് റിപ്പബ്ലിക് ടിവി വെട്ടിലായിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+