പഞ്ചാബ് ആം ആദ്മിയ്ക്ക് തന്നെയെന്ന് റിപ്പബ്ലിക് ടിവി-മാര്‍ക്യൂ എക്സിറ്റ് പോള്‍
പഞ്ചാബില്‍ ആം ആദ്മിയ്ക്ക് ഭരണം ലഭിക്കുമെന്ന് റിപ്പബ്ലിക് ടിവി - മാര്‍ക്യൂ എക്സിറ്റ് പോള്‍. ആം ആദ്മി 62-70 സീറ്റ് നേടും. കോണ്‍ഗ്രസ് 23-31 സീറ്റ് നേടും. ശിരോമണി അകാലിദള്‍ 16-24 സീറ്റ് നേടും. ബി ജെ പി സഖ്യത്തിന് 1-3 വരെ സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. ശക്തമായ ചതുഷ്‌കോണ മത്സരമായിരുന്നു പഞ്ചാബില്‍ നടന്നത്. എന്നാല്‍ ഏകപക്ഷീയമാണ് ഫലം എന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. വന്‍ വിജയമാണ് മിക്ക സര്‍വ്വേകളും ആം ആദ്മിക്ക് പ്രവചിക്കുന്നത്.
2017 ല്‍ 20 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായ ആം ആദ്മി ദല്‍ഹിയ്ക്ക് പുറത്തേക്ക് ശക്തി വ്യാപിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലത്തിലൂടെ വ്യക്തമാകുന്നത്. 2017 ല്‍ 77 സീറ്റ് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടേക്കുമെന്ന് സര്‍വ്വേ പറയുന്നത്. എ ബി പി-സി വോട്ടര്‍ സര്‍വ്വേ- ബി ജെ പിയ്ക്ക് 9-13 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 22-27 സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.

ആം ആദ്മി 41-61 സീറ്റും അകാലിദള്‍ 20-26 സീറ്റും നേടുമെന്നാണ് പ്രവചനം. എ ബി പി ന്യൂസ് സീ വോട്ടര്‍- ബി ജെ പി 7-13, കോണ്‍ഗ്രസ് 22-28, ആം ആദ്മി 51-61, അകാലിദള്‍ 20-26 സീറ്റും നേടുമെന്നും പ്രവചിക്കുന്നു. ഇ ടി ജി റിസര്‍ച്ച് പ്രകാരം ബി ജെ പി-3-7, കോണ്‍ഗ്രസ് 27-33, ആം ആദ്മി 70-75, അകാലിദള്‍ 7-13 എന്നിങ്ങനെയാണ് പ്രവചനം.












Click it and Unblock the Notifications