ലൈവ് സംപ്രേഷണത്തിൽ അർണബിന്റെ ചാനലിന് കിട്ടിയത് എട്ടിന്റെ പണി! ബിജെപിക്ക് പച്ചത്തെറി, വീഡിയോ
ദില്ലി: മോദി ഭക്തനെന്ന് സോഷ്യല്‍ മീഡിയയില്‍ വിളിപ്പേരുണ്ട് റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിക്ക്. ബിജെപി അനുകൂലമായ വാര്‍ത്തകളാണ് റിപ്പബ്ലിക് ടിവി പൊതുവേ സംപ്രേഷണം ചെയ്യാറുളളത്. അതുകൊണ്ട് തന്നെ ബിജെപിയുടെ എതിരാളികള്‍ സോഷ്യല്‍ മീഡിയയില്‍ അര്‍ണബ് ഗോസ്വാമിയേയും റിപ്പബ്ലിക് ടിവിയേയും തേച്ചൊട്ടിക്കുന്നത് പതിവാണ്.
എന്നാല്‍ ഇത്തവണ സ്ഥിതി കുറച്ച് വ്യത്യസ്തമാണ്. അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ മുട്ടന്‍ പണി കിട്ടിയിരിക്കുന്നത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലൈവ് സംപ്രേഷണത്തിന് ഇടയിലാണ്.
മാധ്യമപ്രവര്ത്തകന് അക്കിടി
ബീഹാറിലെ തിരഞ്ഞെടുപ്പ് ദിവസമാണ് റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്ത്തകന് അക്കിടി പറ്റിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന ഒരു പോളിംഗ് ബൂത്തിന് മുന്നില്‍ വോട്ട് ചെയ്യാന്‍ വരി നില്ക്കുന്ന ആളുകളോട് അഭിപ്രായം ചോദിക്കാന്‍ ചെന്നതായിരുന്നു റിപ്പോര്‍ട്ടറായ പ്രകാശ്.
ആര്‍ക്കാണ് വോട്ട് ചെയ്യുക
ക്യൂവില്‍ നില്ക്കുന്നവരില് പലരും ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തി അഭിപ്രായം പറഞ്ഞ് തുടങ്ങി.. ആര്‍ക്കാണ് വോട്ട് ചെയ്യുക എന്ന ചോദ്യത്തിന് ഉത്തരമായാണ് വോട്ടര്‍മാരില്‍ പലരും മോദി സര്‍ക്കാരിന് എതിരെ തിരിഞ്ഞത്.
പിടിച്ചതിലും വലുത് മാളത്തില്‍
ഇതോടെ ക്യൂവില്‍ കാവി ഷാള്‍ ധരിച്ച് നില്ക്കുന്ന വ്യക്തിയുടെ മുന്നിലേക്ക് മൈക്കുമായി റിപ്പോര്‍ട്ടര്‍ നൈസായി നീങ്ങി. എന്നാല്‍ പിടിച്ചതിലും വലുത് മാളത്തില്‍ എന്നതായിരുന്നു അവസ്ഥ. ആ യുവാവ് മോദിക്കെതിരെ അതീവ രോഷത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
യുവാവ് പൊട്ടിത്തെറിച്ചു
വോട്ട് ചെയ്യുമ്പോള്‍ എന്ത് പ്രശ്നങ്ങളെക്കുറിച്ചാണ് താന്‍ ഓര്‍ക്കേണ്ടത് എന്ന് ആ യുവാവ് ചോദിച്ചു. ബിജെപി ഞങ്ങള്‍ക്ക് സ്മാര്‍ട്ട് സിറ്റികള്‍ അടക്കം വലിയ വാഗ്ദാനങ്ങളാണ് ഇതുവരെ തന്നിട്ടുളളത്. എന്നാല്‍ അവര്‍ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല എന്ന് യുവാവ് പൊട്ടിത്തെറിച്ചു.
കണ്ണ് പൊട്ടുന്ന തെറി
എന്ന് മാത്രമല്ല ''മദര്‍......'' എന്ന് പച്ചയ്ക്ക് ലൈവായി കണ്ണ് പൊട്ടുന്ന തെറിയും വിളിച്ചു. ഇതോടെ പണി പാളിയെന്ന് മനസ്സിലായ റിപ്പബ്ലികിന്റെ റിപ്പോര്‍ട്ട് മൈക്ക് പെട്ടെന്ന് യുവാവിന്റെ മുന്നില്‍ നിന്ന് മാറ്റി. എന്ന് മാത്രമല്ല ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ വിളക്കിനെ കുറിച്ച് സംസാരിക്കാനും തുടങ്ങി.
ലൈവായി ചാനലിൽ
ഇതെല്ലാം ലൈവായി അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ പോയ്ക്കൊണ്ടിരുന്നു. ആര്‍ജെഡിയുടെ ശക്തി കേന്ദ്രമായ സരണിലെ ഒരു പോളിംഗ് ബൂത്തിന് മുന്നിലാണ് ഈ സംഭവം അരങ്ങേറിയത്. ബീഹാറില്‍ ബിജെപി ഏറ്റുമുട്ടുന്ന പ്രധാന പാര്‍ട്ടിയാണ് ആര്‍ജെഡി.
വീഡിയോ വൈറൽ
മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍ ആണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അര്‍ണബ് ഗോസ്വാമിയുടെ മുന്‍ സഹപ്രവര്ത്തകന് കൂടിയാണ് പ്രശാന്ത് കുമാര്‍. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. അതേ സമയം വോട്ട് ചെയ്യാന്‍ നില്ക്കുന്നവരോട് ആര്‍ക്ക് വോട്ട് ചെയ്യും എന്ന് ചോദിക്കുന്നത് ചട്ടലംഘനമാണ് എന്നും വിമര്‍ശനം ഉയരുന്നുണ്ട്.
|
വീഡിയോ കാണാം
റിപ്പബ്ലിക് ടിവിയുടെ വൈറലാകുന്ന വീഡിയോ
പ്രിയങ്കയ്ക്ക് പിന്നാലെ നെഹ്രു കുടുംബത്തിലെ ഒരു ഇളമുറക്കാരി രാഷ്ട്രീയത്തിലേക്ക്! അവന്തിക നെഹ്രു
രാഹുൽ ഗാന്ധിക്ക് തിരിച്ചടി നൽകി അംബാനി, യുപിഎ സർക്കാർ 1 ലക്ഷം കോടിയുടെ കരാറുകൾ നൽകി!