സ്റ്റുഡിയോയിലെ പൊട്ടിത്തെറിയില്ല, പുഞ്ചിരിയും വിജയമുദ്രയും; ഇന്ത്യ ടുഡേയോട് പ്രതികരിച്ച് അർണബ്
മുംബൈ: അര്‍ണബ് ഗോസ്വാമിയെയും അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തന രീതിയെയും വിമര്‍ശിക്കുന്നവര്‍ക്ക് ഒരു തുറുപ്പുചീട്ടാണ് ഇന്ന് വൈകുന്നേരത്തോടെ പുറത്തുവന്ന വാര്‍ത്ത. ചാനലിന്റെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് കുരുക്കിട്ടിരിക്കുകയാണ് മുംബൈ പോലീസ്. മാത്രമല്ല, സംഭവത്തെ തുടര്‍ന്ന് അര്‍ണബിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് മുംബൈ പൊലീസെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതിനെ കോടതിയില്‍ തുറന്നുകാട്ടാമെന്നാണ് അര്‍ണബ് പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ സംഭവം പുറത്തുവന്നതിന് പിന്നാലെ അര്‍ണബിന്റെ ഒരു വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മറ്റൊന്നുമല്ല, ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്ത്തകന് അര്‍ണബിന്റെ പ്രതികരണം തേടിയെത്തിയ വീഡിയോ ആയിരുന്നു അത്. വളരെ വൈകാരികപ്രകടനങ്ങളോടെ അര്‍ണബിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന റിപ്പോര്‍ട്ടര്‍ മുസ്തഫ ഷെയ്ഖാണ് വീഡിയോയിലുള്ളത്. ക്ഷുപിതനായും ചീറിപ്പാഞ്ഞും വളരെ ആത്മാര്‍ത്ഥതയോടെയുമാണ് മുസ്തഫ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അര്‍ണബ് എങ്ങനെയാണോ ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിത്തെറിക്കാറ്, അതുപോലെ തന്നെയായിരുന്നു ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ അദ്ദേഹത്തെ സമീപിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്.
നിസാര ചോദ്യം അര്‍ണബ്..നിസാര ചോദ്യം അര്‍ണബ്..മുംബൈ പൊലീസ് നിങ്ങള്‍ക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ..നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത് ? നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്..? മുംബൈ പൊലീസ് നിങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു...അര്‍ണബ്..ഇങ്ങനെയായിരുന്നു ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ അര്‍ണബിന്റെ കാറിന്റെ സമീപത്തേക്ക് കയറി ചെന്നത്. എന്നാല്‍ പൊലീസും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകനെ വലിച്ചുമാറ്റുന്നതാണ് കാണാന്‍ സാധിച്ചത്.
Republic TV's Arnab Goswami evades question on #TRPScam revealed by the Mumbai Police. (@mustafashk)#RepublicCheatsBharat #RepublicTRPChor
— IndiaToday (@IndiaToday) October 8, 2020
Watch #7At7 LIVE: https://t.co/4fqxBVUizL pic.twitter.com/LdN2t2SCA1
അതേസമയം, ചാനലുകള്‍ക്ക് മുമ്പില്‍ മുഖം കാണിച്ച അര്‍ണബ് പുഞ്ചിരിയും വിജയ മുദ്രയും മാത്രമാണ് കാണിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ പൊട്ടിത്തെറിക്കുകയും ഇടയ്ക്കിടെ ക്ഷുഭിതനാകുകയും ചെയ്യുന്ന അര്‍ണബ് ചുരുക്കിപ്പറഞ്ഞാല്‍ ഈ സന്ദര്‍ഭത്തില്‍ എല്ലാം ഒരു പുഞ്ചിരിയിലൂടെ എല്ലാം പറഞ്ഞു തീര്‍ത്തു. റേറ്റിംഗില്‍ എപ്പോഴും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന റിപ്പബ്ലിക് ടിവിയുടെ മുഖ്യ എതിരാളിയാണ് ഇന്ത്യ ടുഡേ. എന്തായാലും ചാനലിനെതിരെ ഇങ്ങനെ ഒരു ആരോപണം വന്നതോടെ വലിയ തിരിച്ചടിയാണ് അര്‍ണബ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications