കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റുഡിയോയിലെ പൊട്ടിത്തെറിയില്ല, പുഞ്ചിരിയും വിജയമുദ്രയും; ഇന്ത്യ ടുഡേയോട് പ്രതികരിച്ച് അർണബ്

Google Oneindia Malayalam News

മുംബൈ: അര്‍ണബ് ഗോസ്വാമിയെയും അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തന രീതിയെയും വിമര്‍ശിക്കുന്നവര്‍ക്ക് ഒരു തുറുപ്പുചീട്ടാണ് ഇന്ന് വൈകുന്നേരത്തോടെ പുറത്തുവന്ന വാര്‍ത്ത. ചാനലിന്റെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് കുരുക്കിട്ടിരിക്കുകയാണ് മുംബൈ പോലീസ്. മാത്രമല്ല, സംഭവത്തെ തുടര്‍ന്ന് അര്‍ണബിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് മുംബൈ പൊലീസെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതിനെ കോടതിയില്‍ തുറന്നുകാട്ടാമെന്നാണ് അര്‍ണബ് പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ സംഭവം പുറത്തുവന്നതിന് പിന്നാലെ അര്‍ണബിന്റെ ഒരു വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

arnab

മറ്റൊന്നുമല്ല, ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബിന്റെ പ്രതികരണം തേടിയെത്തിയ വീഡിയോ ആയിരുന്നു അത്. വളരെ വൈകാരികപ്രകടനങ്ങളോടെ അര്‍ണബിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന റിപ്പോര്‍ട്ടര്‍ മുസ്തഫ ഷെയ്ഖാണ് വീഡിയോയിലുള്ളത്. ക്ഷുപിതനായും ചീറിപ്പാഞ്ഞും വളരെ ആത്മാര്‍ത്ഥതയോടെയുമാണ് മുസ്തഫ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അര്‍ണബ് എങ്ങനെയാണോ ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിത്തെറിക്കാറ്, അതുപോലെ തന്നെയായിരുന്നു ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ അദ്ദേഹത്തെ സമീപിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്.

നിസാര ചോദ്യം അര്‍ണബ്..നിസാര ചോദ്യം അര്‍ണബ്..മുംബൈ പൊലീസ് നിങ്ങള്‍ക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ..നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത് ? നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്..? മുംബൈ പൊലീസ് നിങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു...അര്‍ണബ്..ഇങ്ങനെയായിരുന്നു ഇന്ത്യ ടുഡേ റിപ്പോര്‍ട്ടര്‍ അര്‍ണബിന്റെ കാറിന്റെ സമീപത്തേക്ക് കയറി ചെന്നത്. എന്നാല്‍ പൊലീസും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകനെ വലിച്ചുമാറ്റുന്നതാണ് കാണാന്‍ സാധിച്ചത്.

അതേസമയം, ചാനലുകള്‍ക്ക് മുമ്പില്‍ മുഖം കാണിച്ച അര്‍ണബ് പുഞ്ചിരിയും വിജയ മുദ്രയും മാത്രമാണ് കാണിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ പൊട്ടിത്തെറിക്കുകയും ഇടയ്ക്കിടെ ക്ഷുഭിതനാകുകയും ചെയ്യുന്ന അര്‍ണബ് ചുരുക്കിപ്പറഞ്ഞാല്‍ ഈ സന്ദര്‍ഭത്തില്‍ എല്ലാം ഒരു പുഞ്ചിരിയിലൂടെ എല്ലാം പറഞ്ഞു തീര്‍ത്തു. റേറ്റിംഗില്‍ എപ്പോഴും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റിപ്പബ്ലിക് ടിവിയുടെ മുഖ്യ എതിരാളിയാണ് ഇന്ത്യ ടുഡേ. എന്തായാലും ചാനലിനെതിരെ ഇങ്ങനെ ഒരു ആരോപണം വന്നതോടെ വലിയ തിരിച്ചടിയാണ് അര്‍ണബ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

അർണബിനെ കുരുക്കി മുംബൈ പോലീസ്, ചോദ്യം ചെയ്യും, കമ്മീഷണർക്ക് മുന്നറിയിപ്പുമായി അർണബ്അർണബിനെ കുരുക്കി മുംബൈ പോലീസ്, ചോദ്യം ചെയ്യും, കമ്മീഷണർക്ക് മുന്നറിയിപ്പുമായി അർണബ്

ചാനല്‍ റേറ്റിങ്ങില്‍ വന്‍ കൃത്രിമം; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയും... മുംബൈ പോലീസ് പറഞ്ഞത്ചാനല്‍ റേറ്റിങ്ങില്‍ വന്‍ കൃത്രിമം; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയും... മുംബൈ പോലീസ് പറഞ്ഞത്

English summary
Republic TV TRP fraud Case: India Today journalist trying to heckle Arnab Goswami, Video Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X