ഹൈക്കോടതിയിൽ പോകൂ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട റിപ്പബ്ലിക് ടിവിയോട് സുപ്രീം കോടതി
ദില്ലി: ടിആര്‍പി തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുളള റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സ്വീകരിക്കാതെ സുപ്രീം കോടതി. അന്വേഷണം നേരിടുന്ന മറ്റേതൊരു പൗരനേയും പോലെ റിപ്പബ്ലിക് ടിവിയും ആദ്യം ബോംബെ ഹൈക്കോടതിയെ സമീപിക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ചാനല്‍ വ്യൂവര്‍ഷിപ്പ് ഉയര്‍ത്താന്‍ പണം നല്കി ടിആര്‍പി തട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ മുംബൈ പോലീസ് അന്വേഷണം നടത്തുന്ന മൂന്ന് ചാനലുകളില്‍ ഒന്നാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി.
റിപ്പബ്ലിക് ടിവി ഹൈക്കോടതിയില്‍ ഇതിനകം ഹര്‍ജി നല്‍കിയത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഈ ഹര്‍ജി സ്വീകരിക്കുന്നതിലൂടെ ഹൈക്കോടതികളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല എന്ന സന്ദേശമാകും നല്‍കുക എന്നും സുപ്രീം കോടതി പറഞ്ഞു. സിആര്‍പിസി പ്രകാരം അന്വേഷണം നേരിടുന്ന ഏതൊരു വ്യക്തിയേയും പോലെ ചാനലും ഹൈക്കോടതിയെ സമീപിക്കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി പരിഗണിച്ചത്. ഈ കൊവിഡ് കാലത്തും ഹൈക്കോടതി ഇടവേള ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ് എന്നും വര്‍ളിയില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ ഹൈക്കോടതിയില്‍ പോകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ ആണ് റിപ്പബ്ലിക് ടിവിക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.
പോലീസ് കമ്മീഷണര്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നതിന് എതിരെ ഹരീഷ് സാല്‍വേ കോടതിക്ക് മുന്നില്‍ പരാതി ഉന്നയിച്ചു. അക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് റിപ്പബ്ലിക് ടിവിയുടെ കേസ് പരാമര്‍ശിക്കാതെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് മറുപടി നല്കി. കേസ് സിബിഐക്ക് വിടണം എന്ന ഹര്‍ജി റിപ്പബ്ലിക് ടിവി സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിച്ചു. ചാനലിന്റെ ഹര്‍ജിയെ മുംബൈ പോലീസ് സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. പോലീസ് അന്വേഷണം അട്ടിമറിക്കാനാണ് റിപ്പബ്ലിക് ടിവി ശ്രമിക്കുന്നത് എന്നാണ് മുംബൈ പോലീസ് ആരോപിക്കുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications