കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴൽ കിണറിൽ വീണ കുഞ്ഞിന് അനക്കമില്ല, രണ്ട് ദിവസമായി 100 അടി താഴ്ചയിൽ, രക്ഷാ പ്രവർത്തനം തുടരുന്നു!

Google Oneindia Malayalam News

തിരുച്ചിറപ്പളളി: 42 മണിക്കൂറുകള്‍ക്ക് മേലെയായി നാട് മുഴുവന്‍ സുജിത്ത് വില്‍സണ്‍ എന്ന രണ്ട് വയസ്സുകാരന് വേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥനയിലാണ്. തമിഴ്‌നാട് തിരുച്ചിറപ്പളളിയില്‍ കുഴല്‍ കിണറ്റില്‍ വീണ കുഞ്ഞിനെ ഇതുവരെ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. രക്ഷാ പ്രവര്‍ത്തനം മൂന്നാം ദിവസവും തുടരുകയാണ്. കുഞ്ഞില്‍ നിന്ന് ശ്വാസമെടുക്കുന്നതിന്റെ അടക്കം ചലനങ്ങള്‍ കേള്‍ക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. രണ്ട് ദിവസമായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുഞ്ഞ് കുഴിയില്‍ കുടുങ്ങിയിരിക്കുകയാണ്.

ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു!ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു!

നിലവില്‍ നൂറ് അടിയോളം താഴ്ചയിലാണ് കുഞ്ഞ് കുടുങ്ങിക്കിടക്കുന്നത്. കുഴിയിലേക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ പമ്പ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. 600 അടി താഴ്ചയുളള കുഴല്‍ കിണറില്‍ 27 അടി താഴത്തേക്കാണ് കുഞ്ഞ് ആദ്യം വീണത്. എന്നാല്‍ കുഞ്ഞിനെ മുകളിലേക്ക് ഉയര്‍ത്താനുളള ശ്രമത്തിനിടെ പിടിവിട്ട് 100 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

borewell

കുഞ്ഞിന്റെ ശരീരോഷ്മാവ് പ്രത്യേക യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യ നില സംബന്ധിച്ച് ഒരു നിഗമനത്തിലും എത്താന്‍ സാധിച്ചിട്ടില്ല എന്നാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. സി വിജയ ഭാസ്‌കര്‍ വ്യക്തമാക്കിയിരിക്കുന്നത്. തുടക്കത്തില്‍ അമ്മയെ വിളിച്ച് കരഞ്ഞിരുന്ന കുഞ്ഞില്‍ നിന്നും ശനിയാഴ്ച രാവിലെ മുതല്‍ അനക്കമൊന്നുമില്ല. കുഞ്ഞിന് ബോധം നഷ്ടപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്.

വെളളിയാഴ്ച വൈകിട്ട് മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ച് കൊണ്ടിരിക്കെയാണ് കുഞ്ഞ് വീടിന് സമീപത്തുളള മൂടാത്ത കുഴല്‍ കിണറില്‍ വീണത്. കുഞ്ഞിനെ പുറത്തെടുക്കുന്നതിനായി കുഴല്‍ കിണറിന് സമീപത്ത് 110 അടി താഴ്ചയുളള കുഴിയെടുക്കുകയാണ് രക്ഷാ പ്രവര്‍ത്തകര്‍. പെട്രോളിയം ഖനനത്തിന് ഉപയോഗിക്കുന്ന കൂറ്റന്‍ റിഗ് ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെയാണ് സമാന്തര കുഴിയുണ്ടാക്കാനുളള ശ്രമം തുടങ്ങിയത്. 40 അടിക്ക് മേലെ കുഴിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കുഞ്ഞിലേക്ക് എത്താന്‍ ഇനിയും 8 മണിക്കൂറോളം വേണ്ടി വന്നേക്കും. മണ്ണിനടിയിലെ പാറക്കെട്ടുകളാണ് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

English summary
Rescue operation still underway to save 2 year old boy from borewell in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X