കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടകില്‍ മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം തുടരുന്നു,1000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്ത്

  • By Staff
Google Oneindia Malayalam News

കർണാടക:കേരളത്തിന് പിന്നാലെ കര്‍ണ്ണാടകത്തിലും മണ്ണിടിച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെതുടര്‍ന്ന് ഇതിനോടകം ആറ് പേരാണ് കുടകില്‍ മരിച്ചത്. രക്ഷാ പ്രവര്‍ത്തനം മേഖലയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥയായതിനാല്‍ സ്ഥിതിഗതികള്‍ മോശമാവുകയാണ്‌.മൂടല്‍മഞ്ഞും കനത്തമഴയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത്‌.

കുടകില്‍ മണ്ണിടിച്ചില്‍: നവജാത ശിശുവുള്‍പ്പെടെ ആറ് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നുകുടകില്‍ മണ്ണിടിച്ചില്‍: നവജാത ശിശുവുള്‍പ്പെടെ ആറ് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

എന്‍.ആര്‍.ഡി എഫ്,നാവികസേന,ആര്‍മി,ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്,ഹോംഗാര്‍ഡുകള്‍ തുടങ്ങി 1000ല്‍ അധികം സുരക്ഷ ഉദ്യോഗസ്ഥരാണ് കുടകില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇവര്‍ക്കൊപ്പം തന്നെ 200ഓളം എന്‍സിസി കേഡറ്റുകളും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മണ്ണിടിച്ചിലിനെതുടര്‍ന്ന് കുടുങ്ങിപോയവരെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചുവരികയാണ്. ഇവരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയാണെങ്കില്‍ പോലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Rescue operations

മണ്ണിടിച്ചിലിനെതുടര്‍ന്ന് 11,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.തകര്‍ന്ന റോഡുകളുടെ പട്ടിക നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറ്റകുറ്റപണികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരെ കുടകിലേക്ക് മാറ്റിയതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. കൂടാതെ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകളും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
over 11,000 houses damages ind kudagu.many rescue team shifted to kodagu.air force lifting stranded people and dropping releef areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X