എഎന്‍-32 വിമാനപകടം: വനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ 17 ദിവസമായി കുടുങ്ങി കിടക്കുന്നു
ദില്ലി: അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനയുടെ എഎന്‍ 32 എയര്‍ക്രാഫ്റ്റിന് സമീപം തിരച്ചില്‍ നടത്താനിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ 17 ദിവസമായി പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു. കലാവസ്ഥ മോശമായി തുടരുന്നതിനാലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകസ്ഥലത്ത് നിന്ന് തിരിച്ചുവരാന്‍ സാധിക്കാത്തത്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമാണ് ഹെലികോപ്ടറുകളില്‍ ഇവരെ തിരിച്ച് എത്തിക്കാനാവുമെന്നാണ് വ്യോമസേന അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇവരുമായി ആശയ വിനിമയം നടത്താന്‍ സാധിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നു. തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്നു മൂന്ന് മലയാളികള്‍ ഉള്‍പ്പേടേയുള്ള 13 പേരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്സും സംഘം കണ്ടെടുത്തിരുന്നു. നിലവില്‍ 12000 അടിമുകളിലാണ് 17 ദിവസമായി സംഘം കഴിയുന്നത്. കാലാവസ്ഥ ദുഷ്കരമായതിനാല് മുകളിലേക്ക് കയറിപ്പോവുന്നത് ദുഷ്കരമാണെന്നാണ് സംഘം അറിയിക്കുന്നത്.

മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കാലവസ്ഥ മെച്ചപ്പെടുമെന്ന കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ തന്നെ സൈനികരെ തിരികെയെത്തിക്കുമെന്ന് വ്യോമസേന അധികൃതര്‍ വ്യക്തമാക്കുന്നു.
ജൂണ്‍ 3 നാണ് 13 ആസാമിലെ ജോഹാര്‍ട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ ഷിയോമി ജില്ലയിലെ മെച്ചുക്കുളയിലേക്ക് പുറപ്പെട്ടെ ഇന്ത്യന്‍ വ്യോമസേന വിമാനം പിന്നീട് കാണാതാവുകയായിരുന്നു. എട്ടുനാള്‍ നീണ്ട് നിന്ന തിരച്ചിലിനൊടുവില്‍ ലിപോ മേഖലയിലെ വനത്തിലായിരുന്നു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലിക്കോപ്ടര്‍ ഇറക്കാന്‍ കഴിയാത്തതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സേനാംഗങ്ങള്‍ക്ക് പ്രദേശത്ത് എത്താന്‍ സാധിച്ചിരുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications