കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎന്‍-32 വിമാനപകടം: വനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ 17 ദിവസമായി കുടുങ്ങി കിടക്കുന്നു

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനയുടെ എഎന്‍ 32 എയര്‍ക്രാഫ്റ്റിന് സമീപം തിരച്ചില്‍ നടത്താനിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ 17 ദിവസമായി പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു. കലാവസ്ഥ മോശമായി തുടരുന്നതിനാലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകസ്ഥലത്ത് നിന്ന് തിരിച്ചുവരാന്‍ സാധിക്കാത്തത്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമാണ് ഹെലികോപ്ടറുകളില്‍ ഇവരെ തിരിച്ച് എത്തിക്കാനാവുമെന്നാണ് വ്യോമസേന അധികൃതര്‍ വ്യക്തമാക്കുന്നത്.

<strong>വാളയാറില്‍ കണ്ടെയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു</strong>വാളയാറില്‍ കണ്ടെയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു

ഇവരുമായി ആശയ വിനിമയം നടത്താന്‍ സാധിക്കുന്നുണ്ടെന്നും സൈനിക വ‍ൃത്തങ്ങള്‍ അറിയിക്കുന്നു. തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്നു മൂന്ന് മലയാളികള്‍ ഉള്‍പ്പേടേയുള്ള 13 പേരുടെ മൃതദേഹങ്ങളും വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും സംഘം കണ്ടെടുത്തിരുന്നു. നിലവില്‍ 12000 അടിമുകളിലാണ് 17 ദിവസമായി സംഘം കഴിയുന്നത്. കാലാവസ്ഥ ദുഷ്കരമായതിനാല്‍ മുകളിലേക്ക് കയറിപ്പോവുന്നത് ദുഷ്കരമാണെന്നാണ് സംഘം അറിയിക്കുന്നത്.

an32

മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കാലവസ്ഥ മെച്ചപ്പെടുമെന്ന കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ തന്നെ സൈനികരെ തിരികെയെത്തിക്കുമെന്ന് വ്യോമസേന അധികൃതര്‍ വ്യക്തമാക്കുന്നു.

<strong>ആര്‍എസ്എസ് ഒരു സാംസ്കാരിക സംഘടന; 23 വര്‍ഷമായി സംഘടനയുമായി സഹകരിക്കുന്നു: ജേക്കബ് തോമസ്</strong>ആര്‍എസ്എസ് ഒരു സാംസ്കാരിക സംഘടന; 23 വര്‍ഷമായി സംഘടനയുമായി സഹകരിക്കുന്നു: ജേക്കബ് തോമസ്

ജൂണ്‍ 3 നാണ് 13 ആസാമിലെ ജോഹാര്‍ട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ ഷിയോമി ജില്ലയിലെ മെച്ചുക്കുളയിലേക്ക് പുറപ്പെട്ടെ ഇന്ത്യന്‍ വ്യോമസേന വിമാനം പിന്നീട് കാണാതാവുകയായിരുന്നു. എട്ടുനാള്‍ നീണ്ട് നിന്ന തിരച്ചിലിനൊടുവില്‍ ലിപോ മേഖലയിലെ വനത്തിലായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലിക്കോപ്ടര്‍ ഇറക്കാന്‍ കഴിയാത്തതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സേനാംഗങ്ങള്‍ക്ക് പ്രദേശത്ത് എത്താന്‍ സാധിച്ചിരുന്നത്.

English summary
rescue team still stranded in an 32 crash site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X