എസ്ഐആർ മോഡൽ ഇന്ത്യയ്ക്ക് പ്രതീക്ഷ!! ജൂൺ 26 നിർണായകം, വൈറസ് ബാധ അവസാനിക്കുമെന്ന് ഗവേഷകർ..
കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കുന്ന ലക്ഷണക്കിന് ആളുകളുടെ മനസ്സിലുള്ള ചോദ്യം എപ്പോഴാണ് വൈറസ് ബാധ അവസാനിക്കുക എന്നതാണ്. എന്നാൽ സിങ്കപ്പൂരിൽ നിന്ന് ഗവേഷകർ നൽകുന്ന ഉത്തരം ആശങ്കപ്പെടുത്തുന്നതാണ്. ചൈനയിൽ നിന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലായി വരുന്നുണ്ട്.
കൊറണ വൈറസിന് കാരണം സ്ത്രീകളുടെ തെറ്റായ നടപടി!! ദൈവകോപത്തിന്റെ ഫലമെന്ന് പണ്ഡിതൻ

97 ശതമാനത്തിന്റെ കുറവ്
131 ലോകരാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപനം അവസാനിക്കുന്നതിനെക്കുറിച്ചാണ് സിങ്കപ്പരൂരിൽ നിന്നുള്ള ഗവേഷകരുടെ പ്രവചനം. ഇന്ത്യയിൽ മെയ് 21- 22 ഓടെ കൊറോണ വൈറസ് അവസാനിക്കുമെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്. ഏപ്രിൽ 20ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് വ്യാപനത്തിൽ 97 ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് സമാനമായ നിരീക്ഷണമാണ് ഐസിഎംആർ കഴിഞ്ഞ ആഴ്ച നടത്തിയിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്നാണ് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവയും പറയുന്നത്.

നിർണായക ഘട്ടം പിന്നിട്ടു
ഇന്ത്യയിൽ ഇക്കഴിഞ്ഞ ആഴ്ചകളിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4.5 ശതമാനമായിട്ടുണ്ടെന്നാണ് ഐസിഎംഐആർ സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യ വൈറസ് ബാധയയിൽ നിർണായക ഘട്ടം പിന്നിട്ടു എന്നതിന്റെ തെളിവാണ് ഇതെന്നാണ് ഐസിഎംആർ നൽകുന്ന സൂചന. സിങ്കപ്പൂരിൽ നിന്നുള്ള ഗവേഷകരും ഇതേ കണക്കുകൂട്ടലാണ് നടത്തിയിട്ടുള്ളത്. ഇന്ത്യയിലെ 99 ശതമാനം രോഗികളും ജൂൺ ഒന്നോടെ രോഗമുക്തി നേടുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മാത്തമാറ്റിക്കൽ മോഡലിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം. ഇന്ത്യയിൽ നിന്ന് ജൂൺ 26 ഓടെ കൊറോണ വൈറസിനെ തുടച്ചുനീക്കാൻ സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ആശങ്ക തുടരുന്നു
മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, ദില്ലി, രാജസ്ഥാനിലെ ജയ്പൂർ, മധ്യപ്രദേശിലെ ഇൻഡോർ എന്നീ നഗരങ്ങളിൽ വർധിച്ച് വരുന്ന കേസുളാണ് ഇക്കാര്യത്തിൽ സംശയം ജനിപ്പിക്കുന്നത്. എന്നാൽ ഗോവ, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ കൊറോണ വൈറസ് ബാധിക്കാത്ത സംസ്ഥാനങ്ങളായി തുടരുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത ഈ ഇന്ത്യൻ നഗരങ്ങളിൽ പെട്ടെന്നാണ് രോഗവ്യാപനവും നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ഉൾപ്പെടുന്ന മുംബൈയാണ് ഇതിൽ ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളിയുയർത്തുന്നത്.

എസ്ഐആർ മോഡൽ പ്രതീക്ഷയോ
എസ്ഐആർ മോഡൽ അനുസരിച്ച് ചൈനയിലെ നിർണായക സമയമായി കരുതുന്നത് ഫെബ്രുവരി എട്ടാണ്. ഫെബ്രുവരി 27ഓടെ 97 ശതമാനത്തോളം വരുന്ന വൈറസ് വ്യാപനവും അവസാനിക്കുകയും ചെയ്തു. ഫെബ്രുവരി 19ന് ചൈനയിൽ റിപ്പോർട്ട് ചെയ്തത് ഏറ്റവും കുറവ് കേസുകളാണ്. രാജ്യം വൈറസ് ബാധയിൽ നിന്ന് മുക്തി നേടുന്നു എന്നതിനുള്ള സൂചനയാണ് ഇത് നൽകിയത്. എസ്ഐആർ മോഡൽ അനുസരിച്ച് മാർച്ച് നാലോടെ 99 ശതമാനത്തോളം വൈറസ് ബാധകളും അവസാനിച്ചിരുന്നു. മാർച്ച് ഏഴിന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാനും തുടങ്ങി. രോഗ വ്യാപനത്തിന് ശേഷം നൂറിൽ താഴെ കേസുകൾ മാത്രമാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 9 ഓടെ ചൈനയിൽ 100 ശതമാനം കേസുകളും രോഗമുക്തി നേടുകയും ചെയ്തുു. എന്നാൽ ഏപ്രിൽ ഏഴോടെ ജനങ്ങളെ വുഹാൻ വിട്ട് പോകാൻ ചൈന അനുവദിക്കുകയും ചെയ്തു. ജനുവരിയിൽ ലോക്ക്ഡൌൺ ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്.

ചൈനയും ഇന്ത്യയും
അടുത്തിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകളെല്ലാം മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിയതാണെന്നാണ് ചൈനയുടെ നിലപാട്. പത്ത്ദിവസത്തിനിടെ ഏപ്രിൽ 25നാണ് പ്രാദേശിക തലത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. ബാക്കിയുള്ളതെല്ലാം ഇംപോർട്ടഡ് കേസുകളായാണ് ചൈന വിലയിരുത്തുന്നത്. ചൈനയിലെ എസ്ഐആർ മോഡൽ ഇന്ത്യയ്ക്കും പ്രതീക്ഷ നൽകുന്നതാണെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഭാവിയിൽ നടക്കാനിരിക്കുന്നതിനെക്കുറിച്ച് എപ്പോഴും അനിശ്ചിതത്വങ്ങളുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 2019 നവംബറിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. എന്നിരിക്കിലും ഒരു പകർച്ചാവ്യാധി മൂലം ആഗോള തലത്തിൽ കേടുപാടുകൾ സംഭവിക്കുമെന്ന് 2015ൽ ഒരു ടിഇഡി സംഭാഷണത്തിനിടെ ബിൽഗേറ്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. ജിയാൻ ഷി എന്ന എഴുത്തുകാരനും പകർച്ചാവ്യാധിയെക്കുറിച്ച് പുസ്തകത്തിൽ പരാമർശിച്ചിരുന്നു.