കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ലാബില്‍ സൃഷ്ടിച്ചതല്ല, വാക്‌സിന്‍ ഉടന്‍ വരും, വേണ്ടത് ഒന്ന് മാത്രം; പ്രശസ്ത ഗവേഷകന്‍ പറയുന്നത്

Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ രോഗത്തിന് മരുന്നു കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ് ആരോഗ്യമേഖലയിലെ ഗവേഷകര്‍. അമേരിക്കയില്‍ ഇതുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴതാ കൊറോണ വൈറസിന്റെ വാക്‌സിന്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് തീര്‍ച്ചയായും പുറത്തിറങ്ങുമെന്നും പുലിസ്റ്റര്‍ പ്രൈസ് ജേതാവായ ഡോ, സിദ്ധാര്‍ത്ഥ മുഖര്‍ജി പറഞ്ഞു. ഇപ്പോള്‍ വേണ്ടത് അതിനാവാശ്യമായ സമയം മാത്രമാണെന്നും കൊളംബിയ സര്‍വകലാശാല മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ ഇദ്ദേഹം പറയുന്നു. വിശദാംശങ്ങളിലേക്ക്

വാക്‌സിന്‍ പരീക്ഷണം

വാക്‌സിന്‍ പരീക്ഷണം

കൊറോണയുമായി ബന്ധപ്പെട്ട് വാക്‌സിന്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. മരുന്നുകളും വരുന്നുണ്ട്. പക്ഷേ, തങ്ങള്‍ക്ക് സമയം നല്‍കണം. വൈറസിന്റെ ശ്രേണിയെ കുറിച്ച് നമുക്ക് അറിയാം. വൈറസിനെ എവിടെവച്ച് ആക്രമിക്കാമെന്നും നമുക്കറിയാം. അതുകൊണ്ടു തന്നെ വാക്‌സിന്‍ സാധ്യമാവുമെന്ന് സിദ്ധാര്‍ത്ഥ മുഖര്‍ജി പറഞ്ഞു.

വെല്ലുവിളി

വെല്ലുവിളി

കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിന് വലിയ വെല്ലുവിളികളുണ്ട്. കൊറോണ വാഹകരാകാന്‍ ലക്ഷണങ്ങളില്ലാത്ത ഓരാള്‍ക്കും പറ്റും. ഈ രോഗത്തിന്റെ തന്നെ വകഭേദങ്ങളായ സാര്‍സ്, മെര്‍സ് തുടങ്ങിയ രോഗത്തില്‍ നിന്നും കൊറോണയെ വ്യത്യസ്തമാക്കുന്നതും ഇതാണ്. ഓരോ വൈറസിനും ആര്‍ഒ നമ്പറുണ്ടാകും. വൈറസില്‍ നിന്നും രോഗം എത്ര പേര്‍ക്ക് പടരാം എന്നതാണ് ഈ നമ്പര്‍ വ്യക്തമാക്കുന്നത്. സുരക്ഷ കവചങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ ആര്‍ഒ വര്‍ദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരുന്നുകള്‍

മരുന്നുകള്‍

കൊറോണ വൈറസിനെതിരെ ഇപ്പോള്‍ നമ്മള്‍ പല രീതിയിലാണ് മരുന്ന് ഉപയോഗിക്കുന്നത്. രോഗത്തിന്റ ആദ്യ ഘട്ടത്തില്‍ ഏത് മരുന്നാണ് ഇതിനെതിരെ ഫലംപ്രദം എന്നും പരിശോധിക്കും. ഇപ്പോള്‍ ഹൈഡ്രോക്‌സി ക്ലൊറോക്വീനും റെംഡെസീവറും അത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. രണ്ടാമത്തെ മരുന്ന് ആന്റിബോഡികളാണ്. അത് കൊറോണ വൈറസിന് മേല്‍ ഒട്ടിപ്പിടിക്കും. അത് വൈറസിന്റെ പകര്‍പ്പുകളെയുണ്ടാക്കും. ഇത്തരം പകര്‍പ്പുകളെ ലക്ഷ്യം വച്ചായിരിക്കും മൂന്നാമത്തെ മരുന്ന്.

നാലാമത്തെ മരുന്ന്

നാലാമത്തെ മരുന്ന്

നാലാമത്തെ മരുന്നാണ് വാക്‌സിന്‍. അത് വികസിപ്പിക്കാന്‍ സമയമെടുക്കും. ഇത്തരം വൈറസിനെതിരെ ഏറ്റവും ഫലപ്രദം വാക്‌സിനുകളാണ്. അത് എത്രമാത്രം സുരക്ഷിതമായി ഉപയോഗിക്കാമെന്നതും പ്രധാനമാണ്. 14 മുതല്‍ 18 മാസം വരെയാണ് ഏറ്റവും വേഗത്തില്‍ നമ്മള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍, രാജ്ദീപ് സര്‍ദേശായി നടത്തിയ അഭിമുഖത്തിലാണ് മുഖര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്.

Recommended Video

cmsvideo
കൊറോണ ചൈന കൃത്രിമമായി ഉണ്ടാക്കിയത് | Oneindia Malayalam
കൊറോണ ലാബില്‍ സൃഷ്ടിക്കപ്പെട്ടത്

കൊറോണ ലാബില്‍ സൃഷ്ടിക്കപ്പെട്ടത്

കൊറോണ വുഹാനിലെ ലാബില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണോ എന്ന് ചോദിച്ചാല്‍ താന്‍ അതിനെ തള്ളിക്കളയും. തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഒരിക്കലും താനത് വിശ്വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഒരു പുസ്തകത്തില്‍ വൈറസുകളെ കുറിച്ചും വാക്‌സിനെ കുറിച്ചും വ്യക്തമായി എഴുതിിട്ടുണ്ട്. എന്നാല്‍ താന്‍ ഇതുവരെ കൊറോണ വൈറസുകളെ കുറിച്ച് ഒന്നും എഴുതിയിട്ടില്ലെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

English summary
Researcher Siddhartha Mukherjee Says The Vaccine Against Coronavirus Will Soon Be Discovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X