കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' മഹാരാഷ്ട്രയിൽ സന്തുഷ്ടൻ ഒരേയൊരു കോൺഗ്രസ് നേതാവ് ', പരാതിയുമായി നേതാക്കൾ ദില്ലിക്ക്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ലഭിക്കാത്തതിനെച്ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തി പുകയുകയാണ്. പ്രധാന വകുപ്പുകൾ പലതും എൻസിപി സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് കാഴ്ചക്കാരായി മാറിയെന്നാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയരുന്ന ആരോപണം. മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്ന നേതാക്കൾ മാത്രമല്ല മന്ത്രിപദവി ലഭിച്ചവരും അതൃപ്തി പങ്കുവയ്ക്കുന്നുണ്ട്.

പുതിയ ഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയില്‍; ആദ്യം റിപ്പോര്‍ട്ട് വരട്ടെ, എന്നിട്ട് വിസ്താരംപുതിയ ഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയില്‍; ആദ്യം റിപ്പോര്‍ട്ട് വരട്ടെ, എന്നിട്ട് വിസ്താരം

ഉദ്ധവ് താക്കറെ സർക്കാരിൽ കോൺഗ്രസ് അവഗണിക്കപ്പെട്ടതിന് കാരണം സംസ്ഥാന നേതാക്കളുടെ പിടിച്ചുകേടാണെന്ന ആരോപണമാണ് നേതാക്കൾ ഉയർത്തുന്നത്. നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനവും വകുപ്പ് വിഭജനവും പൂർത്തിയായത്. ത്രികക്ഷി സർക്കാരിൽ തുടക്കം മുതൽ ഉടലെടുത്ത ഭിന്നത നേതാക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്,

 പരാതിയുമായി ദില്ലിക്ക്

പരാതിയുമായി ദില്ലിക്ക്


സഖ്യ സർക്കാരിൽ കോൺഗ്രസ് അവഗണിക്കപ്പെട്ടുവെന്നും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണിതെന്നും ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ മഹാരാഷ്ട്രയിൽ നിന്നും ഒരു സംഘം ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മററു ചില നേതാക്കളാകട്ടെ വകുപ്പുകൾ ലഭിച്ചിട്ടും ചുമതല ഏറ്റെടുക്കാൻ തയ്യാറാകാതെ വിട്ടു നിൽക്കുകയാണ്. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ ബാലേബ് സാഹേബ് തൊറോട്ടിനെതിരെ കടുത്ത വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്.

 വിട്ടു നിൽക്കുന്നു

വിട്ടു നിൽക്കുന്നു

മഹാരാഷ്ട്രയിലെ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ ശക്തനായ നേതാവുമാണ് വിജയ് വട്ടേഡിവാർ. ശിവസേനയോട് അടുക്കാൻ എൻസിപി-കോൺഗ്രസ് സഖ്യത്തെ ശക്തമായി പിന്തുണച്ചയാളായിരുന്നു വിജയ് വട്ടേഡിവർ. ത്രികക്ഷി സഖ്യത്തിനെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ ശക്തമായ പ്രതിരോധം തീർത്തതും ഇദ്ദേഹമായിരുന്നു. എന്നാൽ മന്ത്രിസഭാ വികസനത്തിന് ശേഷം നേതാക്കളിൽ നിന്ന് വിട്ടു നിൽക്കുകയാണ് അദ്ദേഹം. പട്ടിക ജാതി-പട്ടിക വർഗം ക്ഷേമം, സാൾട്ട് പാൻ ഡെവലപ്മെന്റ് തുടങ്ങിയ അപ്രധാന വകുപ്പുകൾ ലഭിച്ചതിലുള്ള അതൃപ്തിയെ തുടർന്നാണ് വിജയ് വട്ടേഡിവാർ വിട്ടു നിൽക്കുന്നത്.

 അസംതൃപ്തി

അസംതൃപ്തി

വകുപ്പ് വിഭജത്തിലുള്ള അതൃപ്തിയെ തുടർന്ന് കലാപക്കൊടി ഉയർത്തിയ മറ്റൊരു നേതാവ് അമിത് ദേശ്മുഖ്. മെഡിക്കൽ എഡ്യുക്കേഷൻ, സാംസ്കാരികം എന്നീ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. മുൻ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനാണ് അമിത്. അതൃപ്തി അറിയിക്കാൻ മല്ലിഖാർജ്ജുന്‌ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമത്തിലാണ് അമിത് ദേശ്മുഖ്. റവന്യൂ വകുപ്പ് ലഭിച്ച ബാലാസാഹേബ് തൊറോട്ട് ഒഴികെ കോൺഗ്രസ് ക്യാമ്പിൽ മറ്റാരും സംതൃപ്തരല്ലെന്നാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.

 ശിവസേനയുടെ വകുപ്പുകൾ

ശിവസേനയുടെ വകുപ്പുകൾ

ശിവസേന- കോൺഗ്രസ് സർക്കാരിൽ ശിവസേന കൈകാര്യം ചെയ്തിരുന്ന പല അപ്രധാന വകുപ്പുകളുമാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. പൊതുമരാമത്ത് വകുപ്പ് അശോക് ചവാനും റവന്യൂ വകുപ്പ് ബാലാസാഹേബ് തൊറോട്ടിനും ലഭിച്ചതിൽ നിതിൻ റാവുത്ത് അതൃപ്തനാണെന്നും റിപ്പോർട്ടുകളുണ്ട്. ഗ്രാമീണ മേഖലയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു വകുപ്പും ലഭിക്കാത്തതിൽ കോൺഗ്രസിന് അതൃപ്തിയുണ്ട്. ഗ്രാമ വികസനം, കൃഷി, ഭവനം, ഗതാഗതം, സഹകരണം എന്നിവയിൽ ഏതെങ്കിലും ഒന്ന് ലഭിക്കാനായി കോൺഗ്രസ് സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും സേനയും എൻസിപിയു വഴങ്ങിയില്ല.

 എൻസിപിയിലും കലാപക്കൊടി

എൻസിപിയിലും കലാപക്കൊടി

കോൺഗ്രസിന് പുറമെ എൻസിപിയും അസംതൃപ്തർ കുറവല്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ലഭിച്ച എൻസിപി നേതാവ് ചഗ്ഗൻ ഭജ്ബാലാണ് എൻസിപി ക്യാമ്പിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. പാർട്ടിയിൽ തന്റെ ജൂനിയറായ ജിതേന്ദ്ര അഹ്വാദിന് ഹൗസിംഗ് വകുപ്പ് നൽകിയതാണ് ഭജ്ബാലിനെ ചൊടിപ്പിച്ചത്. അതേ സമയം പ്രധാന വകുപ്പുകൾ എൻസിപി സ്വന്തമാക്കിയെന്ന് വികാരം കോൺഗ്രസിനുണ്ട്.

English summary
Resentment in Maharashtra Congress over portfolio allocation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X