കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറസ് വേനൽക്കാലം അതിജീവിച്ച് ശൈത്യകാലത്ത് തിരിച്ചെത്തും? ഗവേഷകരുടെ മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

പൂനെ: ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വേനലിനെ അതിജീവിച്ച് വേഗമെത്തുമെന്ന് വിലയിരുത്തൽ. ചൂടും ഈർപ്പവും നിലനിൽക്കുന്ന ഇടങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് തുടരുമെന്നാണ് ലോകാരോഗ്യ സംഘടനയും കൊറോണ വൈറസിനെക്കറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധരും നൽകുന്ന വിവരം.

കൊറോണ ബാധിച്ച മാഹി സ്വദേശി കോഴിക്കോട് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങികൊറോണ ബാധിച്ച മാഹി സ്വദേശി കോഴിക്കോട് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങി

ലോകത്ത് നേരത്തെ നാശം വിതച്ച സാർസിനും മെർസിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന മൂന്നാമത്തെ രോഗമായിരിക്കും കോവ് 2 എന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പുതിയ വൈറസിനെ ചെറുക്കാനുള്ള സ്വാഭാവിക പ്രതിരോധ ശേഷ മനുഷ്യരിലില്ല. രോഗം ബാധിച്ചവരുടെ ശരീര സ്രവങ്ങൾ വഴിയും രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയുമാണ് രോഗം പടരുന്നത്. ചുമ, തുമ്മൽ എന്നിവ വഴി പുറത്തുവരുന്ന ശരീര സ്രവരങ്ങളിൽ നിന്നാണ് രോഗബാധിതനായ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ ഈ സ്രവങ്ങൾ അധിക സമയം നിലനിൽക്കില്ലെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

coronaon-15

പുതിയ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നത് തടയാൻ പൊതു ഇടങ്ങൾ അടച്ചിടുകയും വലിയ പരിപാടികൾ ഒഴിവാക്കുകയുമാണ് അനിവാര്യമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രോഗം പെട്ടെന്ന് പരിശോധിച്ചു കണ്ടെത്തുന്നതിലും രോഗം സ്ഥിരീകരിച്ചവരെ ഫലപ്രദമായി നിരീക്ഷിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് ഗവേഷകർ നിർദേശിക്കുന്നത്.

വേനൽക്കാലത്ത് കൊറോണ വൈറസിന്റെ ശേഷി കുറയുമെങ്കിലും ശൈത്യകാലത്ത് കൂടുതൽ ശക്തമായി തിരിച്ചുവരാനുള്ള സാധ്യത ഉണ്ടെന്നാണ് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ പ്രഫസർ അന്നെലിസ് വിൽഡർസ്മിത് പറയുന്നത്. വേനൽക്കാലത്ത് അത്ര പെട്ടെന്ന് വൈറസ് വ്യാപനം സാധ്യമാകില്ലെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ പോലെ സമാന കാലാവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. പലരും പ്രതീഷിക്കുന്നത് ഇന്ത്യയിലെ വേനലിൽ കൊറോണയുടെ വ്യാപനം കുറയുമെന്നാണ്. എന്നാൽ ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് നേരത്തെ പല ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു.

English summary
Reserchers says ‘Coronavirus will live through summer in India, reappear’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X