കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പരാജയം; സംവരണം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലെന്ന് ലീഗ്, ഇടിയെ പിന്തുണച്ച് ബല്‍റാം

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ എല്ലാ രംഗങ്ങളിലും പരാജയമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്ക സംവരണ ബില്ല് രാജ്യത്തെ കുഴപ്പത്തില്‍ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Et

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വൈകാരിക വിഷയങ്ങളാണ് മോദി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പൗരത്വ ബില്ല്, സംവരണ ബില്ല് എന്നിവയെല്ലാം വന്‍ വിപത്തുണ്ടാക്കുന്നതാണ്. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തവര്‍ അവരുടെ നിലപാട് വ്യക്തമാക്കണം. അനുകൂലിച്ച് വോട്ട് ചെയ്ത പലരും എതിര്‍ത്ത് വോട്ട് ചെയ്ത ലീഗിന്റെ നിലപാടിനൊപ്പമാണ്.

മണ്ഡല്‍-ബാബരി മസ്ജിദ് പ്രശ്‌നങ്ങളുടെ മുറിവുകള്‍ പുരണ്ടുകിടക്കുന്നതാണ് ഈ മണ്ണ്. ഇനിയും വിഷവിത്തുകള്‍ വിതയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംവരണം സാമൂഹിക നീതി ലക്ഷ്യമിട്ടുള്ളതാണ്. അല്ലാതെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ല. വ്യക്തി നിയമങ്ങള്‍, സംവരണം എന്നീ വിഷയങ്ങളില്‍ ലീഗിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ തുടരുമെന്നും ഇടി വ്യക്തമാക്കി.

ഒഡീഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ബിജെഡി, ബിജെപിക്ക് പ്രതീക്ഷഒഡീഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ബിജെഡി, ബിജെപിക്ക് പ്രതീക്ഷ

അതേസമയം, ഇടിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്തെത്തി. സംവരണ ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികളെ ബല്‍റാം വിമര്‍ശിച്ചു. എതിര്‍ത്ത് വോട്ട് ചെയ്ത ഇടി മുഹമ്മദ് ബഷീറിനെ അഭിനന്ദിക്കുകയും ചെയ്തു. ബ്രാഹ്മണ്യത്തിനെതിരായ പോരാട്ടമായ സംവരണ വിഷയം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും ബല്‍റാം തുറന്നടിച്ചു.

English summary
Reservation not programme of poverty eradication- ET Muhammad Basheer MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X