റിപ്പോനിരക്ക് കാല്‍ശതമാനം കുറച്ച് ആര്‍ബിഐ; ബാങ്ക് വായ്പാ പലിശ നിരക്കില്‍ കുറവ് വരും
മുംബൈ: റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസര്‍വ്വ് ബാങ്ക്. കാല് ശതമാനം നിരക്കാണ് കുറച്ചത്. ഇതോടെ നിലവില്‍ 5.4 ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.15 ശതമാനമായി. മൂന്ന് ദീവസം നീണ്ട് നിന്ന യോഗത്തിന് ശേഷമായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം. കുടര്ച്ചയായ അഞ്ചാംതവണയാണ് റിപ്പോനിരക്കില്‍ കുറവ് വരുത്തുന്നത്. ഈ വര്‍ഷം ആകെ 110 ബേസിസ് പോയിന്റാണ് റിപ്പോനിരക്കില്‍ റിസര്‍വ്വ് ബാങ്ക് കുറവ് വരുത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ 35 ബേസിസിസ് പോയന്റായിരുന്നു കുറച്ചത്.
ജിഡിപി വളര്‍ച്ചാ ലക്ഷ്യം 6.9 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായും കുറച്ചിട്ടുണ്ട്. മേണിറ്ററി പോളിസി സമിതിയിലെ എല്ലാവരും നിരക്ക് കുറയ്ക്കലിന് അനുകൂലമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. 2010 മാര്‍ച്ചിനുശേഷം ഇതാദ്യമായാണ് റിപ്പോ നിരക്കില്‍ ഇത്രയും കുറവ് വരുന്നത്. റിപ്പോ നിരക്ക് വീണ്ടും കുറച്ചതോടെ ബാങ്കുകകളുടെ പലിശ നിരക്കില്‍ വീണ്ടും കുറവ് വരും.

നിരക്ക് കുറച്ചത് താമസിയാതെ വായ്പ പലിശയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. വാണിജ്യ ബാങ്കുകള്‍ക്ക് ഹ്രസ്യകാല വായ്പകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നല്കുന്ന പലിശയമാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറച്ചിട്ടും ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഇടപെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications