കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോനിരക്ക് കാല്‍ശതമാനം കുറച്ച് ആര്‍ബിഐ; ബാങ്ക് വായ്പാ പലിശ നിരക്കില്‍ കുറവ് വരും

Google Oneindia Malayalam News

മുംബൈ: റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസര്‍വ്വ് ബാങ്ക്. കാല്‍ ശതമാനം നിരക്കാണ് കുറച്ചത്. ഇതോടെ നിലവില്‍ 5.4 ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.15 ശതമാനമായി. മൂന്ന് ദീവസം നീണ്ട് നിന്ന യോഗത്തിന് ശേഷമായിരുന്നു റിസര്‍വ്വ് ബാങ്കിന്‍റെ തീരുമാനം. കുടര്‍ച്ചയായ അഞ്ചാംതവണയാണ് റിപ്പോനിരക്കില്‍ കുറവ് വരുത്തുന്നത്. ഈ വര്‍ഷം ആകെ 110 ബേസിസ് പോയിന്‍റാണ് റിപ്പോനിരക്കില്‍ റിസര്‍വ്വ് ബാങ്ക് കുറവ് വരുത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ 35 ബേസിസിസ് പോയന്‍റായിരുന്നു കുറച്ചത്.

ഏഴില്‍ ഒരാള്‍ കോടീശ്വരന്‍, പത്രിക പിന്‍വലിച്ച് ലീഗ് വിമതന്‍; മഞ്ചേശ്വരത്തെ അവസാന ചിത്രം ഇങ്ങനെഏഴില്‍ ഒരാള്‍ കോടീശ്വരന്‍, പത്രിക പിന്‍വലിച്ച് ലീഗ് വിമതന്‍; മഞ്ചേശ്വരത്തെ അവസാന ചിത്രം ഇങ്ങനെ

ജിഡിപി വളര്‍ച്ചാ ലക്ഷ്യം 6.9 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായും കുറച്ചിട്ടുണ്ട്. മേണിറ്ററി പോളിസി സമിതിയിലെ എല്ലാവരും നിരക്ക് കുറയ്ക്കലിന് അനുകൂലമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. 2010 മാര്‍ച്ചിനുശേഷം ഇതാദ്യമായാണ് റിപ്പോ നിരക്കില്‍ ഇത്രയും കുറവ് വരുന്നത്. റിപ്പോ നിരക്ക് വീണ്ടും കുറച്ചതോടെ ബാങ്കുകകളുടെ പലിശ നിരക്കില്‍ വീണ്ടും കുറവ് വരും.

rbi

നിരക്ക് കുറച്ചത് താമസിയാതെ വായ്പ പലിശയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. വാണിജ്യ ബാങ്കുകള്‍ക്ക് ഹ്രസ്യകാല വായ്പകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നല്‍കുന്ന പലിശയമാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറച്ചിട്ടും ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഇടപെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മലയാളി സ്ഥാനാര്‍ത്ഥി; അങ്കം കലീനയില്‍മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മലയാളി സ്ഥാനാര്‍ത്ഥി; അങ്കം കലീനയില്‍

English summary
reserve bank cuts repo rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X