കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; റിപ്പോ നാല് ശതമാനം തുടരും

Google Oneindia Malayalam News

മുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരും. റിവേഴ്‌സ് റിപ്പോ 3.35 ശതമാനം നിലനിര്‍ത്തി. വായ്പ അവലോകന സമിതി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. വിപണിയില്‍ പണം ലഭ്യത ഉറപ്പാക്കാനുള്ള നടപടികളുമായി ആര്‍ബിഐ മുന്നോട്ടു പോകും. കൊറോണ കാരണം പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തെ പതിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. നരിയ പുരോഗതി പ്രകടമാണ്. ഈ സാഹചര്യത്തിലാണ് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് അവലോകന സമിതി തീരുമാനിക്കാന്‍ കാരണം.

s

പലിശ നിരക്കില്‍ മാറ്റം വരുത്തില്ല എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിച്ചിരുന്നത്. റിപ്പോ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍. സാമ്പത്തിക രംഗം ശക്തിപ്പെടുത്താനാണ് ഏറ്റവും കുറഞ്ഞ നിരക്ക് നിലനിര്‍ത്തിയിരിക്കുന്നത്. വിപണിയില്‍ കൂടുതല്‍ പണം എത്തിക്കുകയാണ് ലക്ഷ്യം. ബാങ്കുകള്‍ വഴി കൂടുതല്‍ ഇടപാടുകള്‍ നടക്കുകയും ചെയ്യും.

സുരേഷ് ഗോപി എത്തുമോ ആറന്മുളയില്‍; കോണ്‍ഗ്രസില്‍ കുട്ട നിറയെ സ്ഥാനാര്‍ഥികള്‍, ബിജെപിയുടെ എ ക്ലാസ്സുരേഷ് ഗോപി എത്തുമോ ആറന്മുളയില്‍; കോണ്‍ഗ്രസില്‍ കുട്ട നിറയെ സ്ഥാനാര്‍ഥികള്‍, ബിജെപിയുടെ എ ക്ലാസ്

Recommended Video

cmsvideo
Actor krishnakumar joins bjp

കൊറോണ പ്രതിസന്ധി ഉടലെടുത്ത കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം 115 ബേസിസ് പോയന്റാണ് റിപ്പോ നിരക്കില്‍ ഇതുവരെ കുറവ് വരുത്തിയത്. കഴിഞ്ഞ നാല് പാദവാര്‍ഷത്തിലും റിപ്പോ നിരക്ക് 4 ശതമാനമായി തുടരുകയാണ്. അതേസമയം, ജിഡിപി വളര്‍ച്ചാ നിരക്ക് 14.5 ശതമാനമണ് അനുമാനിക്കപ്പെടുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 6.8 ശതമാനമായിരിക്കുമെന്നും കണക്കാക്കുന്നു.

English summary
Reserve Bank of India kept the repo rates unchanged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X