കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ജിഡിപി വളര്‍ച്ച നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്, കുറച്ചത് ഈ സാമ്പത്തിക വര്‍ഷം കൈവരിക്കാനുള്ള സാമ്പത്തിക വളര്‍ച്ച നിരക്ക്

  • By Desk
Google Oneindia Malayalam News

ദില്ലി: ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച തോത് കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 7.4 ശതമാനത്തില്‍ നിന്ന് 7.2 ശതമാനത്തിലേക്കാണ് ജിഡിപി വളര്‍ച്ച നിരക്ക് കുറച്ചത്. മണ്‍സൂണ്‍ കാലത്തെ എല്‍ നിനോ പ്രതിഭാസവം മറ്റ് ആഗോള സാമ്പത്തിക വിഷയങ്ങളും കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കമെന്നും പറയുന്നു. 2019 2020 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച നിരക്ക് 7.4 ശതമാനമായി കണക്കാക്കിയിരുന്നു. ഇതാണ് 7.2 ശതമാനമായി കുറച്ചിരിക്കുന്നത്.

<strong>വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ചു:തിരുവനന്തപുരത്ത് മകൻ അറസ്റ്റിൽ, ആക്രമണം ഊന്നുവടി കൊണ്ട് !! </strong>വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ചു:തിരുവനന്തപുരത്ത് മകൻ അറസ്റ്റിൽ, ആക്രമണം ഊന്നുവടി കൊണ്ട് !!

രാജ്യത്തിനകത്തുള്ള നിക്ഷേപങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. ഇത് ഉത്പാദനത്തെയും ഇറക്കുമതിയെയും മന്ദ ഗതിയിലാക്കിയെന്നും ഈ മാസം ചേര്‍ന്ന മോണിറ്ററി പോളിസി വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥയിലുണ്ടായ വളര്‍ച്ചാ മാറ്റങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്നും പറയുന്നു. വാണിജ്യ മേഖലയിലേക്കുള്ള സാമ്പത്തിക ഒഴുക്ക് സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ഉപകരിക്കുമെന്നും പറയപ്പെടുന്നു.

GDP

2019 2020 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച ആദ്യ പകുതിയില്‍ 6.8 മുതല്‍ 7.1 വരെയും രണ്ടാം പകുതിയില്‍ 7.3 മുതല്‍ 7.4 വരെയുമാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി. പണപ്പെരുപ്പത്തില്‍ നിരവധി അസ്ഥിരതകള്‍ ഉണ്ടായേക്കാമെന്നും രാജ്യത്തിനകത്തും പുറത്തും ഇത് ബാധകമായേക്കാമെന്നും ആര്‍ബിഐ പറഞ്ഞു. എല്‍നിനോ പ്രതിഭാസവും മണ്‍സൂണും കണക്കിലെടുത്താണ് ഈ തീരുമാനങ്ങളെന്നും പറയുന്നു.ആര്‍ബിആ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് സാനപത്തിക അവലോകന യോഗം നയിച്ചത്. ശക്തികാന്ത് ഗവര്‍ണറായ് ചുമതല ഏറ്റ ശേഷമുള്ള രണ്ടാമത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടാണിത്.

English summary
Reserve Bank of India reduced the GDP forecast rate in this financial year, rate will be 7.2 of this financial year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X