പേടിഎമ്മിന് പൂട്ടിട്ട് ആർബിഐ; പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്ന് നിർദ്ദേശം
ഡൽഹി: പേടിഎമ്മിന് നിയന്ത്രണവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. പേടിഎം പേയ്‌മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തരുതെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരിക്കുന്നത്.
പേയ്‌മെന്റ് ബാങ്കിലെ മെറ്റീരിയൽ സൂപ്പർവൈസറി പ്രശ്‌നങ്ങളെ തുടർന്നാണ് നടപടിയെന്ന് റെഗുലേറ്റർ വെബ്‌സൈറ്റിലെ പ്രസ്താവനയിൽ പറഞ്ഞു.
ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 35 എ പ്രകാരമാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഓഡിറ്റ് നടത്താന്‍ പ്രത്യേകം കമ്പനിയെ ചുമതലപ്പെടുത്തണമെന്നും ഈ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികളെന്നും ആര്‍ബിഐ അറിയിച്ചു.

2017 മെയ് 23 - നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015 - ലാണ് പേമെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി ആര്‍ബിഐ നല്‍കിയത്.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസ്താവന ഇങ്ങനെ ; -
"പേ ടി എം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് ഐ ടി ഓഡിറ്റർമാരുടെ റിപ്പോർട്ട് അവലോകനം ചെയ്ത ശേഷം ആർ ബി ഐ നൽകുന്ന പ്രത്യേക അനുമതിക്ക് വിധേയമായിട്ടായിരിക്കും. ബാങ്കിൽ നിരീക്ഷിക്കപ്പെട്ട ചില ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി," എന്നും ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വിജയ് ശേഖർ ശർമ്മയുടെ നേതൃത്വത്തിലുള്ളതാണ് പേ ടി എം പേയ്‌മെന്റ് ബാങ്ക്. അതേസമ.ം, കഴിഞ്ഞ വർഷം ഡിസംബറിൽ, പേ ടി എം പേയ്‌മെന്റ് ബാങ്കിന് "ഷെഡ്യൂൾഡ് പേയ്‌മെന്റ് ബാങ്ക്" ആയി പ്രവർത്തിക്കാൻ ആർ ബി ഐ അനുമതി നൽകിയിരുന്നു.
ഇതോടെ, അതിന്റെ സാമ്പത്തിക സേവന ഓഫറുകൾ വിപുലീകരിക്കാൻ അവരെ അനുവദിക്കുകയും ചെയ്തിരുന്നു.പേ ടി എം പേയ്‌മെന്റ് ബാങ്ക് ഡിസംബറിൽ മാത്രം 926 ദശലക്ഷത്തിലധികം യു പി ഐ ഇടപാടുകൾ ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാരണങ്ങളാൽ തന്നെ രാജ്യത്തെ ആദ്യത്തെ ഗുണഭോക്തൃ ബാങ്കായി പേ ടി എം പേയ്‌മെന്റ് ബാങ്ക് മാറിയിരുന്നു.
അതേസമയം, കഴിഞ്ഞ വർഷം ഒക്‌ടോബറിനും ഡിസംബറിനുമിടയിൽ 2,507.47 ദശലക്ഷം ഗുണഭോക്തൃ ഇടപാടുകൾ നടത്തി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2020 ലെ മൂന്നാം പാദത്തിൽ ഇത് 964.95 ദശലക്ഷമായിരുന്നു. ഇത് പ്രതിവർഷം 159.85% വളർച്ചയുണ്ടെന്ന് കാണിക്കുന്നു.












Click it and Unblock the Notifications