കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് പുതിയ കരസേന മേധാവിയുടെ മുന്നറിയിപ്പ്; ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ മടിക്കില്ല!

Google Oneindia Malayalam News

ദില്ലി: പാകിസ്താന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ്. ഇന്ത്യയുടെ ഇരുപത്തെട്ടാമത്തെ കരസേന മേധാവിയായി ചൊവ്വാഴ്ചയാണ് അദ്ദേഹം ചുമതലയേറ്റത്. ഇതിന് പിന്നാലെയാണ് പാകിസ്താന് മുന്നറിയിപ്പുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. അതിർത്തികടന്നുള്ള ഭീകരവാദം തടയുന്നതിന് ശക്തമായ തിരിച്ചടിക്കായി തന്ത്രങ്ങൾ തയ്യാറായിട്ടുണ്ട്. ചൈനയുമായുള്ള അതിർത്തിയിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദപ്രവർത്തനത്തിന് സഹായംനൽകുന്നത്‌ നിർത്തിയില്ലെങ്കിൽ പാകിസ്താനിലെ ഭീകരപരിശീലന കേന്ദ്രങ്ങളിൽ മുൻകരുതലെന്നനിലയിൽ ആക്രമണം നടത്താൻ മടിക്കില്ലെന്ന് ജനറൽ മനോജ് മകുന്ദ് നരവണെ സൂചന നൽകി. രാജ്യത്തിന്റെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (സിഡിഎസ്)നിയമിതനായ പശ്ചാത്തലത്തിലാണ് ജനറൽ നരവണെയെ കരസേനാമേധാവിയായി നിയമിച്ചത്.

എപ്പോഴും എല്ലാവരെയും കബളിപ്പിക്കാനാകില്ല

എപ്പോഴും എല്ലാവരെയും കബളിപ്പിക്കാനാകില്ല


" നിങ്ങൾക്ക് എല്ലായ്‌പ്പോഴും എല്ലാവരേയും കബളിപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രവർത്തനങ്ങൾ അധികകാലം നിലനിൽക്കില്ല" എന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരത ലോകമെമ്പാടുമുള്ള പ്രശ്നം ആണ്. എന്നാൽ അത് എത്ര മാത്രം ഗുരുതരമാണെന്ന് ഇപ്പോൾ മാത്രമാണ് ലോക രാജ്യങ്ങൾ തിരിച്ചറിഞ്ഞതെന്നും നരവാനെ വ്യക്തമക്കി.

കൂടുതൽ ഉയരങ്ങളിലേക്ക്...

കൂടുതൽ ഉയരങ്ങളിലേക്ക്...

പുതിയ മേധാവിയുടെ കീഴിൽ കരസേന കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് സ്ഥാനമൊഴിഞ്ഞ കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഗാർഡ് ഓഫ് ഓണറിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യം നേരിടുന്ന സുരക്ഷാഭീഷണിയെല്ലാം നേരിടാൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്തിന്റെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (സിഡിഎസ്)നിയമിതനായ ജനറൽ ബിപിൻ റാവത്ത് ബുധനാഴ്ച ചുമതലയേറ്റു.

സൗത്ത് ബ്ലോക്കിൽ പുതിയ ഓഫീസ്

സൗത്ത് ബ്ലോക്കിൽ പുതിയ ഓഫീസ്

സൗത്ത് ബ്ലോക്കിൽ അദ്ദേഹത്തിനായി ഓഫീസ് സജ്ജീകരിച്ചു. പ്രതിരോധമന്ത്രാലയത്തിൽ പുതുതായി രൂപവത്കരിച്ച സൈനികകാര്യവകുപ്പിന്റെ സെക്രട്ടറിയും സിഡിഎസ്. ആയിരിക്കും. സൈനികകാര്യവകുപ്പ് രൂപവത്കരിച്ച് ചൊവ്വാഴ്ച ഉത്തരവിറങ്ങി. നാവികസേനാമേധാവി അഡ്മിറൽ കരംബീർ സിങ്ങും വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എസ്കെ ഭദൗരിയയും ജനറൽ നരവണെയ്ക്കൊപ്പം നാഷണൽ ഡിഫൻസ് അക്കാദമിയിലെ 56-ാം ബാച്ചിലെ കേഡറ്റുമാരായിരുന്നു എന്ന പ്രത്യേകതയുണ്ട്. കര-നാവിക-വ്യോമസേനകളുടെ തലപ്പത്ത് സഹപാഠികളാണിപ്പോൾ.

1980 മുതൽ സേനയിൽ

1980 മുതൽ സേനയിൽ


മഹാരാഷ്ട്ര സ്വദേശിയാണ് ജനറൽ നരവണെ. 1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫന്ററി റെജിമെന്റിന്റെ ഏഴാം ബറ്റാലിയനിലാണ് അദ്ദേഹം സേവനമാരംഭിച്ചത്. ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നടക്കം പരിശീലനം നേടിയ നരവണെ കരസേനാ ഉപമേധാവിയാവുംമുമ്പ് ചൈനയുമായുള്ള ഏകദേശം 4000 കിലോമീറ്റർ വരുന്ന അതിർത്തി കാക്കുന്ന കിഴക്കൻ കമാൻഡിന്റെ തലവനായിരുന്നു. മ്യാൻമാറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെ, ജമ്മുകശ്മീർ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയൻ കമാൻഡർ എന്നീ നിലകളിലും ജനറൽ മനോജ് മുകുന്ദ് പ്രവർത്തിച്ചിരുന്നു.

വിശിഷ്ട സേവ മെഡൽ

വിശിഷ്ട സേവ മെഡൽ


അസം റൈഫിൾസ് (നോർത്ത്) ഇൻസ്പെക്ടർ ജനറലെന്ന നിലയിൽ നാഗാലാൻഡിൽ നടത്തിയ മികച്ച പ്രവർത്തനത്തിന് വിശിഷ്ട സേവാ മെഡലും സ്ട്രൈക്ക് ഫോഴ്‌സ് കമാൻഡറെന്ന നിലയിൽ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചിരുന്നു. 4,000 കിലോമീറ്റർ നീളമുള്ള ഇന്ത്യ - ചൈന അതിർത്തി സംരക്ഷണത്തിന്റെ ഈസ്റ്റേൺ കമാൻഡ് തലവനായിരുന്നു നരവാനെ.

English summary
"Reserve Right To Strike Sources Of Terror", New Army Chief warns Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X