Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയിലെ പരാജയം, ദിഗ് വിജയ് സിംഗിനെ മാറ്റി, കെസി വേണു ഗോപാലിനെ ജനറല്‍ സെക്രട്ടറിയാക്കി

എഐസിസി ജനറല്‍ സെക്രട്ടറിയായി എംപി കെസി വേണുഗോപാലിനെ തിരഞ്ഞെടുത്തു.

ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറിയായി എംപി കെസി വേണുഗോപാലിനെ തിരഞ്ഞെടുത്തു. മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന് പകരമാണ് കെസി വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി സോണിയ ഗാന്ധി നിയമിച്ചത്.

ഗോവയുടെയും കര്‍ണാടകയുടെയും ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ദിഗ് വിജയ് സിംഗ്. കെസി വേണുഗോപാലിനാണ് കര്‍ണാടകയുടെ എഐസിസി ചുമതല. ഗോവയുടെ ചുമതല ചെല്ലകുമാറിനാണ്.

kc-venugopal

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ വരുത്തിയ വീഴ്ചയാണ് പുതിയ നടപടിക്ക് കാരണം. ഗോവയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടും ഗോവ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയതിന്റെ പേരില്‍ സിംഗിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പുതിയ നടപടിക്ക് പിന്നില്‍. കേരളത്തില്‍ നിന്നുള്ള വിഷ്ണു നാഥിനെയാണ് എഐസി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+