കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സയിലിരിക്കെ രോഗി മരിച്ചു; മുംബൈയിൽ ഡോക്ടർമാർക്ക് നേരെ ബന്ധുക്കളുടെ ആക്രമണം

Google Oneindia Malayalam News

മുംബൈ: സെൻട്രൽ മുംബൈയിലെ ആശുപത്രിയിൽ രോഗിയുടെ ബന്ധുക്കളെ ഡോക്ടർമാർ മർദ്ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജ് കിഷോർ എന്ന രോഗിയടെ മരണത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്.

ഗുരുതരാവസ്ഥയിലായിരുന്നു രോഗി മരിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചതിന് പിന്നാലെ 15ഓളം വരുന്ന രോഗിയുടെ ബന്ധുക്കൾ രാജ് കിഷോറിനെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി വാർഡിലേക്ക് തള്ളിക്കയറുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു.

എസ്എഫ്ഐയെ മൂടാൻ കുഴിവെട്ടുന്നവരോട്; അവര്‍ക്ക് എസ്എഫ്ഐ അറിയില്ല, ഇനിയും മുന്നേറും, വളരുംഎസ്എഫ്ഐയെ മൂടാൻ കുഴിവെട്ടുന്നവരോട്; അവര്‍ക്ക് എസ്എഫ്ഐ അറിയില്ല, ഇനിയും മുന്നേറും, വളരും

ചികിസ്താ പിഴവ് മൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ച് ഇവർ ഡോക്ടർമാരെ അസഭ്യം പറയുകയും സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രി ഉപകരണങ്ങൾക്ക് കേടു വരുത്തുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റ ഡോക്ടർമാർ അഗ്രിപാദ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

doctor

മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റെസിഡന്റ് ഡോക്ടേർഴ്സ് സംഭവത്തെ അപലപിച്ചു. ഇത്തരം അക്രമങ്ങൾ വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവരെ കടുത്ത മാനസിക സംഘർഷത്തിലാക്കുകയാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പ് വരുത്താനായി നിയമം കൊണ്ടുവരണമെന്ന ആവശ്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും എംഎആർഡി ആവശ്യപ്പെട്ടു.

അടുത്തിടെ പശ്ചിമ ബംഗാളിൽ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചതിനെ തുടർന്ന് ഡോക്ടർമാരുടെ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയും സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

English summary
Dead patient's relatives attacked resident doctors of Mumbai hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X