ഒരൊറ്റ പ്രവചനം; ഒരു ഗ്രാമം ഒന്നാകെ ഒഴിഞ്ഞുപോയി... പിന്നിൽ മലയാളി ജ്യോത്സ്യൻ
Recommended Video

ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ നരസിംഹരാജപുര പോലീസ് സ്റ്റേഷനിലേക്ക് ദുരൂഹമായൊരു ഫോൺ സന്ദേശം എത്തി. ഒരു ജ്യോത്സ്യന്റെ പ്രവചനത്തെ തുടർന്ന് എൻആർപുരയിലെ ഗോത്രഗ്രാമമായ ഷിഗേവാണി ഗ്രാമവാസികൾ കൂട്ടത്തോടെ ഗ്രാമം വിട്ടു പോകുന്നുവെന്നായിരുന്നു സന്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഗ്രാമത്തിലെത്തിയ പോലീസുകാർ 25 കുടുംബങ്ങൾ ഗ്രാമം വിട്ടു പോയതായി സ്ഥിരീകരിച്ചു.
ഗ്രാമത്തിൽ താമസിക്കുന്നവർ ആയുസെത്താതെ മരിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ തുടർന്നാണ് ഗ്രാമവാസികൾ കൂട്ടത്തോടെ ഗ്രാമം വിട്ടുപോയത്. തുടർച്ചയായി മൂന്ന് ദുരൂഹമരണങ്ങൾ സംഭവിച്ചതോടെയാണ് ഗ്രാമവാസികൾ ജ്യോത്സ്യന്റെ അടുത്തെത്തിയത്.

അടുത്തിടെ ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിന്റെ ആത്മാവിന്റെ ശാപം ഗ്രാമത്തെ വേട്ടയാടുന്നുണ്ടെന്നും ഇവർ വിശ്വസിക്കുന്നു. നാല് വർഷത്തിനിടെ 29 പേരാണ് ഇവിടെ മരിച്ചത്. ഇവർ പരിഹാരത്തിനായി ജ്യോത്സനെ സമീപിച്ചപ്പോൾ ഗ്രാമത്തിന് നാഗദോഷമുണ്ടെന്നും ആളുകൾ ആയുസെത്താതെ മരിക്കുമെന്നുമായിരുന്നു പ്രവചനം.
ഗ്രാമവാസികൾ നാഗരാജാവിനായി ക്ഷേത്രം പണിതെങ്കിലും തുടർ മരണങ്ങളുണ്ടായി. അടുത്തിടെയുണ്ടായ യുവാവിന്റെ മരണം ഗ്രാമവാസികളെ കൂടുതൽ ആശങ്കയിലാഴ്ത്തി. ഇതേ തുടർന്നാണ് മലയാളിയായ ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം ഗ്രാമീണർ കൂട്ടത്തോടെ പലായനം ചെയ്തത്.
കർണാടകയിലെ കോപ്പലിലേക്കും, കൊട്ടേശ്വരയിലേക്കുമാണ് കൂടുതൽ പേരും കുടിയേറിയിരിക്കുന്നത്. ഗ്രാമീണരുടെ അന്ധവിശ്വാസം മാറ്റിയെടുക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ വസന്തകുമാർ പറഞ്ഞു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം












Click it and Unblock the Notifications