ചേരി ഒഴിപ്പിച്ചു; ബിജെപി കൗണ്‍സിലറെ നാട്ടുകാര്‍ കെട്ടിയിച്ച് മര്‍ദ്ദിച്ചു
ചേരി ഒഴിപ്പിച്ചു; ബിജെപി കൗണ്‍സിലറെ നാട്ടുകാര്‍ കെട്ടിയിച്ച് മര്‍ദ്ദിച്ചു
വഡോദര: യാതൊരു മുന്നറിയിപ്പും നല്‍കാതെ പുലര്‍ച്ചെ ഉറങ്ങുന്നതിനിടെയെത്തി ചേരി ഒഴിപ്പിച്ചതിന്റെ പേരില്‍ ബിജെപി കൗണ്‍സിലറെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ വഡോദരയില്‍ ഹസ്മുഖ് പട്ടേല്‍ എന്ന ബിജെപി കൗണ്‍സിലറെയാണ് ഒരുസംഘം ആളുകള്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മുന്നറിയിപ്പ് നല്‍കാതെ ചേരി ഒഴിപ്പിക്കാനെത്തിയതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് വഡോദരയിലെ ചേരി അധികൃതരെത്തി ഒഴിപ്പിച്ചത്. താമസക്കാര്‍ പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ കൂട്ടാക്കിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ചേരിനിവാസികള്‍ മുന്‍സിപ്പല്‍ കമ്മീഷണറെ സമീപിച്ചു.

എന്നാല്‍, പ്രാദേശിക കൗണ്‍സിലര്‍ക്ക് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നുവെന്ന് കമ്മീഷണര്‍ അറിയിച്ചതോടെ ജനക്കൂട്ടത്തിന്റെ രോക്ഷം കൗണ്‍സിലര്‍ക്കെതിരെ തിരിഞ്ഞു. സംഘടിച്ചെത്തിയവര്‍ കൗണ്‍സിലറെ കണ്ട് കാര്യം തിരക്കി. എന്നാല്‍ തനിക്ക് നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ബിജെപി കൗണ്‍സിലറുടെ നിലപാട്. ഇതോടെ മുപ്പതോളം പേരടങ്ങുന്ന സംഘം കൗണ്‍സിലറെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications